Malayalam

ചെടികൾ

പലതരം ചെടികൾ ഇന്ന് ലഭ്യമാണ്. ഓരോന്നിനും വ്യത്യസ്തമായ ഉപയോഗങ്ങളാണ് ഉള്ളത്. വീട്ടിലെ കൊതുകിനെ തുരത്താൻ ഈ ഹാങ്ങിങ് പ്ലാന്റ്സ് വളർത്തൂ.

Malayalam

ലെമൺ ബാം

ഇതിന്റെ ശക്തമായ ഗന്ധത്തെ മറികടക്കാൻ കൊതുകിന് സാധിക്കില്ല. ലെമൺ ബാമിന്റെ ഇല ചതച്ച് വീടിന് ചുറ്റുമിട്ടാൽ കൊതുകിനെ അകറ്റി നിർത്താൻ സാധിക്കും.

Image credits: Getty
Malayalam

ബേസിൽ

ഇതിന്റെ രൂക്ഷഗന്ധത്തെ മറികടന്ന് കൊതുക്കൾ വീട്ടിലേക്ക് വരില്ല. കൂടാതെ ഇത് വീടിനുള്ളിൽ കൂടുതൽ സുഗന്ധം പരത്തുകയും ചെയ്യുന്നു.

Image credits: Getty
Malayalam

ഇഞ്ചിപ്പുല്ല്

കൊതുകിനെയും മറ്റ് പ്രാണികളെയും അകറ്റാൻ ഇഞ്ചിപ്പുല്ല് നല്ലതാണ്. ഇതിന്റെ നാരങ്ങ പോലുള്ള ഗന്ധം കൊതുകുകൾക്ക് ഇഷ്ടമില്ലാത്തതാണ്.

Image credits: Getty
Malayalam

ലാവണ്ടർ

ലാവണ്ടറിന്റെ ഗന്ധം മനുഷ്യർക്ക് ഇഷ്ടമാണെങ്കിലും കൊതുകുകൾക്ക് ഇഷ്ടമുള്ളതല്ല. മറ്റ് ജീവികളെയും അകറ്റി നിർത്താൻ ലാവണ്ടർ നല്ലതാണ്.

Image credits: Getty
Malayalam

കാറ്റ്നിപ്

കൊതുകിനെ തുരത്താൻ ബെസ്റ്റാണ് ഈ ചെടി. കൊതുകിനെ മാത്രമല്ല മറ്റ് ജീവികളെയും അകറ്റി നിർത്താൻ ഇതിന് സാധിക്കും.

Image credits: Getty
Malayalam

ജമന്തി

ഭംഗിക്ക് വേണ്ടി മാത്രമല്ല കൊതുകിനെ തുരത്താനും ജമന്തി പൂക്കൾ നല്ലതാണ്. ഭംഗിക്കുമപ്പുറം ഇതിന്റെ ഗന്ധം കൊതുകിന് പറ്റാത്തതാണ്.

Image credits: Getty
Malayalam

ഇങ്ങനെ വളർത്തൂ

ചെടിച്ചട്ടിയിൽ വളർത്തുന്നതിനേക്കാളും ചെടികൾ തൂക്കിയിട്ട് വളർത്തുന്നത് കൊതുകും മറ്റ് ജീവികളും വരുന്നതിനെ തടയാൻ സഹായിക്കുന്നു.

Image credits: Getty

ഒലിവ് ഓയിൽ ഉപയോഗിച്ച് വൃത്തിയാക്കാൻ പറ്റുന്ന 7 വസ്തുക്കൾ ഇവയാണ്

ഗ്യാസ് സ്റ്റൗ വൃത്തിയാക്കാൻ ഇതാ ചില എളുപ്പവഴികൾ

മണ്ണിലും വെള്ളത്തിലും വളരുന്ന 7 ഇൻഡോർ പ്ലാന്റുകൾ ഇതാണ്

വീട്ടിൽ ഉപയോഗിക്കുന്ന ഈ സാധനങ്ങളിൽ മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യമുണ്ട്