Malayalam

ഇഴജന്തുക്കളെ തുരത്താം

വീട്ടിൽ നിരന്തരമായി ഇഴജന്തുക്കൾ വരാറുണ്ടോ. എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം.

Malayalam

വൃത്തിയാക്കാം

വീടും പരിസരവും എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. മാലിന്യങ്ങൾ കുമിഞ്ഞുകൂടി വൃത്തിയില്ലാതെ കിടക്കുന്ന സ്ഥലങ്ങൾ ഇഴജന്തുക്കളെ ആകർഷിക്കുന്നു.

Image credits: Getty
Malayalam

കാടുപോലെ വളർന്ന ചെടികൾ

വീടിന്റെ പരിസരത്ത് കാടുപോലെ ചെടികൾ വളർന്ന് പന്തലിച്ചിട്ടുണ്ടെങ്കിൽ അതിനെ വെട്ടി മാറ്റാൻ ശ്രദ്ധിക്കണം. ഇതിനിടയിൽ ഇഴജന്തുക്കൾ മറഞ്ഞിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

Image credits: Getty
Malayalam

അടുക്കള മാലിന്യങ്ങൾ

മാലിന്യങ്ങൾ ഒരിക്കലും അടുക്കളയിൽ സൂക്ഷിക്കരുത്. ഭക്ഷണാവശിഷ്ടങ്ങളും മാലിന്യങ്ങളും ഇഴജന്തുക്കളെ ആകർഷിക്കുന്നു.

Image credits: Getty
Malayalam

കിടക്ക പരിശോധിക്കാം

ചൂട് നിലനിർത്തുന്നതിന് ഇഴജന്തുക്കൾ ചൂട് കിട്ടുന്ന സ്ഥലങ്ങളിൽ വന്നിരിക്കാറുണ്ട്. കിടക്ക, വസ്ത്രങ്ങൾ സൂക്ഷിക്കുന്ന ഇടങ്ങൾ ഇടയ്ക്കിടെ പരിശോധിക്കാം.

Image credits: Getty
Malayalam

വസ്ത്രങ്ങൾ കൂട്ടിയിടരുത്

വസ്ത്രങ്ങൾ വാരിവലിച്ചിടുന്ന ശീലം ഒഴിവാക്കാം. കൂട്ടിയിടുമ്പോൾ ഇതിനിടയിൽ ഇഴജന്തുക്കൾ ഇരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

Image credits: Getty
Malayalam

ചെടികൾ വളർത്താം

ചില ചെടികളുടെ ഗന്ധം ഇഴജന്തുക്കൾക്ക് അതിജീവിക്കാൻ കഴിയാത്തതാണ്. അത്തരം ചെടികൾ വീട്ടിൽ വളർത്തുന്നത് ഇഴജന്തുക്കളെ അകറ്റി നിർത്തുന്നു.

Image credits: Getty
Malayalam

മണ്ണെണ്ണ ഒഴിക്കുന്നത്

ഇതിന്റെ അസഹനീയമായ ഗന്ധം ഇഴജന്തുക്കൾക്ക് ഇഷ്ടമില്ലാത്തതാണെങ്കിലും, മണ്ണെണ്ണ ഒഴിക്കുന്നത് പൂർണമായും ഇഴജന്തുക്കളെ അകറ്റി നിർത്തുന്നില്ല.

Image credits: Getty

വീട്ടിൽ നിർബന്ധമായും വളർത്തേണ്ട 7 ആയുർവേദ ചെടികൾ ഇതാണ്

അടുക്കളയിൽ വരുന്ന പാറ്റയെ തുരത്താൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ

ലിവിങ് റൂമിൽ സമാധാനം ലഭിക്കാൻ ഈ 7 ഇൻഡോർ ചെടികൾ വളർത്തൂ

കിടപ്പുമുറിയിൽ മണി പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്