ഈർപ്പമുള്ള സ്ഥലങ്ങളിലാണ് എപ്പോഴും പാറ്റയുടെ ശല്യം ഉണ്ടാകുന്നത്. അടുക്കളയിൽ ഈർപ്പമുള്ള സ്ഥലങ്ങളെല്ലാം ഉണക്കിയിടാൻ ശ്രദ്ധിക്കണം.
Image credits: Getty
Malayalam
ഗ്രാമ്പുവും, വയണ ഇലയും
പാറ്റയെ തുരത്താൻ ഗ്രാമ്പുവും വയണ ഇലയും നല്ലതാണ്. അടുക്കളയിലെ ഷെൽഫിലും ഡ്രോയറിലും ഇവ പൊടിച്ചോ അല്ലാതെയോ ഇട്ടാൽ മതി. ഇതിന്റെ ഗന്ധം പാറ്റയ്ക്ക് ഇഷ്ടമല്ല.
Image credits: Getty
Malayalam
വിനാഗിരി ഉപയോഗിക്കാം
അടുക്കള വിനാഗിരി ഉപയോഗിച്ച് വൃത്തിയാക്കാം. ചെറുചൂട് വെള്ളത്തിൽ വിനാഗിരി ചേർത്തതിന് ശേഷം നന്നായി തുടച്ച് വൃത്തിയാക്കിയാൽ മതി. ഇതിന്റെ ഗന്ധം പാറ്റയ്ക്ക് ഇഷ്ടമല്ല.
Image credits: Getty
Malayalam
സിങ്ക് വൃത്തിയാക്കാം
അടുക്കള സിങ്കിൽ പാറ്റ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ തന്നെ സിങ്ക് എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കാം.
Image credits: Social Media
Malayalam
ഭക്ഷണം സൂക്ഷിക്കുന്നത്
വായുകടക്കാത്ത പാത്രത്തിലാക്കിയാവണം ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കേണ്ടത്. ഭക്ഷണം തുറന്നിരിക്കുന്നത് പാറ്റയെ ആകർഷിക്കുന്നു.
Image credits: Getty
Malayalam
വൃത്തിയാക്കാം
വീട് എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും പാറ്റയെ ആകർഷിക്കുന്നു.