Malayalam

പച്ചക്കറി വൃത്തിയാക്കാം

കടയിൽ നിന്നും വാങ്ങുന്ന പച്ചക്കറികളിൽ ധാരാളം അഴുക്കും അണുക്കളും ഉണ്ടാവാൻ സാധ്യത കൂടുതലാണ്. പച്ചക്കറികൾ വൃത്തിയാക്കാൻ ഇങ്ങനെ ചെയ്യൂ.

Malayalam

ഉപ്പ് ഉപയോഗിക്കാം

ഒരു പാത്രത്തിൽ ശുദ്ധമായ വെള്ളമെടുത്തതിന് ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ ഉപ്പ് ചേർത്ത് കലർത്തണം.

Image credits: Getty
Malayalam

പച്ചക്കറി കഴുകാം

ഉപ്പ് വെള്ളത്തിൽ മുക്കുന്നതിന് മുമ്പ് പച്ചക്കറികൾ ഒഴുകുന്ന വെള്ളത്തിൽ നന്നായി കഴുകണം. ഇത് പച്ചക്കറിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കിനെ ഇല്ലാതാക്കുന്നു.

Image credits: Getty
Malayalam

ഉപ്പ് വെള്ളത്തിൽ മുക്കിവയ്ക്കാം

കഴുകിയ പച്ചക്കറികൾ ഉപ്പ് വെള്ളത്തിൽ 15 മിനിറ്റ് മുക്കിവയ്ക്കണം. പച്ചക്കറിയിലെ അണുക്കളെ ഉപ്പ് എളുപ്പം ഇല്ലാതാക്കുന്നു.

Image credits: Getty
Malayalam

ഉരച്ച് കഴുകാം

ഉരുളകിഴങ്ങ്, വെള്ളരി, കത്തിരി എന്നിവ ചെറിയ രീതിയിൽ ഉരച്ച് കഴുകാം. ഇലക്കറികൾ വെള്ളത്തിൽ മുക്കിവെയ്ക്കാവുന്നതാണ്. ഇത് അണുക്കളെ ഇല്ലാതാക്കുന്നു.

Image credits: Getty
Malayalam

ശുദ്ധമായ വെള്ളത്തിൽ കഴുകാം

ഉപ്പ് വെള്ളത്തിൽ നിന്നും എടുത്തതിന് ശേഷം പച്ചക്കറികൾ ശുദ്ധമായ വെള്ളത്തിൽ നന്നായി കഴുകിയെടുക്കണം.

Image credits: Getty
Malayalam

ഉണക്കി സൂക്ഷിക്കാം

കഴുകിയതിന് ശേഷം പച്ചക്കറികൾ നന്നായി ഉണക്കാൻ മറക്കരുത്. പൂർണമായും ഈർപ്പം കളഞ്ഞതിന് ശേഷം മാത്രമേ പച്ചക്കറികൾ സൂക്ഷിക്കാൻ പാടുള്ളു.

Image credits: Getty
Malayalam

ഇങ്ങനെ ചെയ്യരുത്

ദീർഘനേരം ഉപ്പ് വെള്ളത്തിൽ പച്ചക്കറികൾ മുക്കിവയ്ക്കരുത്. ഉപ്പ് വെള്ളത്തിൽ നിന്നും നേരിട്ടെടുത്ത് പാകം ചെയ്യുന്നതും ഒഴിവാക്കണം.

Image credits: Getty

അലർജിയുള്ളവർ വീട്ടിൽ വളർത്താൻ പാടില്ലാത്ത ഇൻഡോർ ചെടികൾ

വീട്ടിൽ സ്പൈഡർ പ്ലാന്റ് വളർത്തുന്നതിന്റെ ഗുണങ്ങൾ

കിടപ്പുമുറിയിൽ മണി പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ

ലിവിങ് റൂമിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ