വീട്ടിൽ എലി ശല്യമുണ്ടോ. എലിയെ തുരത്താൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാണ്.
life/home Oct 01 2025
Author: Ameena Shirin Image Credits:Getty
Malayalam
സുഗന്ധതൈലങ്ങൾ
കർപ്പൂരതുളസി, ലാവണ്ടർ, യൂക്കാലിപ്റ്റസ്, സിട്രോനെല്ല തുടങ്ങിയ സുഗന്ധതൈലങ്ങൾ ഉപയോഗിച്ച് എലിയെ തുരത്താൻ സാധിക്കും. ഇത് വെള്ളത്തിൽ ചേർത്ത് സ്പ്രേ ചെയ്താൽ മതി.
Image credits: Getty
Malayalam
സവാള
സവാളയുടെ ഗന്ധത്തെ അതിജീവിക്കാൻ എലികൾക്ക് കഴിയില്ല. ഇത് ചതച്ച് എലി വരുന്ന സ്ഥലങ്ങളിൽ ഇട്ടുകൊടുത്താൽ മതി.
Image credits: Getty
Malayalam
ഔഷധസസ്യങ്ങൾ
ചില ഗന്ധങ്ങൾ എലികൾക്ക് പറ്റാത്തതാണ്. ഗ്രാമ്പു, വയണ ഇല, കുരുമുളക് തുടങ്ങിയവ എലിയെ അകറ്റി നിർത്താൻ സഹായിക്കുന്നു.
Image credits: Getty
Malayalam
പൂച്ചയെ വളർത്താം
പൂച്ചയുള്ള സ്ഥലങ്ങളിൽ എലി വരാറില്ല. വീട്ടിൽ പൂച്ചയെ വളർത്തുന്നതിലൂടെ എലികളെ അകറ്റി നിർത്താൻ സാധിക്കും.
Image credits: Getty
Malayalam
വഴികൾ അടയ്ക്കാം
പുറത്തുനിന്നും വീടിനകത്തേക്ക് എലികൾ കയറാൻ സാധ്യതയുള്ള വിള്ളലുകളും ഇടകളും അടയ്ക്കാൻ ശ്രദ്ധിക്കണം.
Image credits: Getty
Malayalam
ചെടികൾ വളർത്താം
ചില ചെടികൾക്ക് എലികളെ തുരത്താൻ സാധിക്കും. വീട്ടിൽ ജമന്തി ചെടി വളർത്തുന്നത് എലിയെ അകറ്റി നിർത്താൻ സഹായിക്കുന്നു.
Image credits: Getty
Malayalam
വിനാഗിരി
വിനാഗിരിയുടെ അസിഡിറ്റിയുള്ള ഗന്ധം എലികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത് കോട്ടൺ ബാളിൽ മുക്കി എലി വരാറുള്ള സ്ഥലങ്ങളിൽ വെച്ചാൽ മതി.