ചെടികൾ വളർത്തുന്നത് വീടിന് നല്ല അന്തരീക്ഷം നൽകാൻ സഹായിക്കുന്നു. എന്നാൽ എല്ലാത്തരം ചെടികളും വീട്ടിൽ വളർത്താൻ കഴിയില്ല. മ്യങ്ങളുള്ള വീടുകളിൽ ഈ ചെടികൽ വളർത്തരുത്.
life/pets-animals Sep 09 2025
Author: Ameena Shirin Image Credits:Getty
Malayalam
അമരില്ലിസ്
കാഴ്‌ച്ചയിൽ മനോഹരമാണെങ്കിലും മൃഗങ്ങൾക്ക് ഈ ചെടി വിഷമാണ്. മൃഗങ്ങളിൽ ഇത് ഛർദി, വയറിളക്കം തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്നു.
Image credits: Getty
Malayalam
കോൺ പ്ലാന്റ്
ഈ ചെടിയിൽ സപ്പോണിനുകൾ അടങ്ങിയിട്ടുണ്ട്. ഇത് മൃഗങ്ങളിൽ ഛർദി, ഹൈപ്പർസലൈവേഷൻ എന്നിവയ്ക്ക് കാരണമാകുന്നു.
Image credits: Getty
Malayalam
പീസ് ലില്ലി
വീടുകളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന മനോഹരമായ ചെടിയാണ് പീസ് ലില്ലി. എന്നാലിത് മൃഗങ്ങൾക്ക് ദോഷമുണ്ടാക്കുന്നു.
Image credits: Getty
Malayalam
മണി പ്ലാന്റ്
ചെറിയ പരിചരണത്തോടെ വേഗത്തിൽ വളരുന്ന ചെടിയാണ് മണി പ്ലാന്റ്. എന്നാൽ മണി പ്ലാന്റ് മൃഗങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ല.
Image credits: Getty
Malayalam
കറ്റാർവാഴ
നിരവധി ആരോഗ്യഗുണങ്ങളുള്ള ചെടിയാണ് കറ്റാർവാഴ. എന്നാലിത് പൂച്ച, നായ തുടങ്ങിയ മൃഗങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. ഛർദി, വയറിളക്കം മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾക്കും കാരണമാകും.
Image credits: Getty
Malayalam
മോൻസ്റെറ
ട്രോപ്പിക്കൽ ഭംഗി നൽകുന്ന ചെടിയാണ് മോൻസ്റെറ. എന്നാലിത് മൃഗങ്ങൾക്ക് നല്ലതല്ല. മൃഗങ്ങളിൽ ശ്വാസ തടസ്സം, ചൊറിച്ചിൽ എന്നിവ ഉണ്ടാവാൻ ഇത് കാരണമാകുന്നു.
Image credits: Getty
Malayalam
ശ്രദ്ധിക്കാം
ഭംഗികണ്ടു മാത്രം ചെടികൾ വളർത്തരുത്. ഓരോ ചെടിയുടെയും സ്വഭാവ സവിശേഷതകൾ മനസിലാക്കിയാവണം വളർത്തേണ്ടത്.