പ്ലാസ്റ്റിക്കിന്റെ ഉപയോഗം കൂടുന്നതിന് അനുസരിച്ച് പ്ലാസ്റ്റിക് മാലിന്യവും കൂടുന്നു. വീട്ടിൽ നിന്നും പ്ലാസ്റ്റിക് ഒഴിവാക്കാൻ ഇങ്ങനെ ചെയ്യൂ.
അടുക്കളയിലെ ഒട്ടുമിക്ക സാധനങ്ങളും സൂക്ഷിക്കുന്നത് പ്ലാസ്റ്റിക് കണ്ടെയ്നറുകളിലാണ്. ഇത് മാറ്റി സ്റ്റെയിൻലെസ് സ്റ്റീൽ, ഗ്ലാസ് പാത്രങ്ങൾ ഉപയോഗിക്കാം.
പ്ലാസ്റ്റിക് ഉത്പന്നങ്ങളിൽ മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യമുണ്ട്. ഇത് ഭക്ഷണത്തിലും പാത്രങ്ങളിലും പറ്റിപ്പിടിച്ചിരിക്കുന്നു.
വീട് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ക്ലീനറുകൾ എല്ലാം പ്ലാസ്റ്റിക് കുപ്പിയിലാണ് വരുന്നത്. ഇത് വീടിനുള്ളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂടാൻ കാരണമാകുന്നു.
ഇത്തരം സ്‌ക്രബറുകൾ ഉപയോഗിച്ച് പാത്രങ്ങൾ കഴുകുന്നത് ഒഴിവാക്കാം. ഇതിലൂടെ മൈക്രോപ്ലാസ്റ്റിക് പാത്രത്തിൽ പറ്റിയിരിക്കാൻ സാധ്യതയുണ്ട്.
സാധനങ്ങൾ പ്ലാസ്റ്റിക് കവറുകളോടെ വാങ്ങുന്നത് ഒഴിവാക്കാം. പകരം ക്യാരി ബാഗ് കൊണ്ട് പോകുന്നത് നല്ലതായിരിക്കും.
ഉപയോഗിക്കാൻ സൗകര്യപ്രദമാണെങ്കിലും ഭക്ഷണം പ്ലാസ്റ്റിക്കിൽ പൊതിയുന്നത് നല്ലതല്ല. പകരം പുനരുപയോഗിക്കാൻ സാധിക്കുന്ന ഉത്പന്നങ്ങൾ തെരഞ്ഞെടുക്കാം.
മൈക്രോപ്ലാസ്റ്റിക് ഉള്ളിൽ ചെന്നാൽ പലതരം ഗുരുതര രോഗങ്ങൾക്ക് കാരണമാകുന്നു.
നാരങ്ങ ഉപയോഗിച്ച് വൃത്തിയാക്കാൻ പാടില്ലാത്ത സാധനങ്ങൾ
പാലില്‍ തേന്‍ ചേര്‍ത്ത് കുടിക്കൂ, അറിയാം ഗുണങ്ങള്‍
തലമുടി വളരാന്‍ കറ്റാര്‍വാഴ; ഉപയോഗിക്കേണ്ടത് ഇങ്ങനെ
കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍