തലമുടി കൊഴിച്ചിലാണ് പലരുടെയും പ്രധാന പ്രശ്നം.
താരന്‍, തലചൊറിച്ചിൽ, തലമുടി കൊഴിച്ചില്‍ എന്നിവയൊക്കെ തടയാന്‍ കറ്റാര്‍വാഴ സഹായിക്കും.
മുടി വളരാന്‍ കറ്റാര്‍വാഴ ജെല്‍ കൊണ്ടുള്ള ഹെയര്‍ പാക്കുകള്‍ പരീക്ഷിക്കാം.
മൂന്ന് ടീസ്പൂൺ ഉലുവ രാത്രി മുഴുവൻ വെള്ളത്തിൽ മുക്കിവയ്ക്കണം. അതിനുശേഷം രാവിലെ ഇതിനെ പേസ്റ്റായി അരച്ചെടുക്കുക.
ശേഷം ഇതിലേയ്ക്ക് മൂന്ന് ടീസ്പൂൺ കറ്റാർവാഴ ജെൽ കൂടി ചേർക്കാം. എന്നിട്ട് ഈ മിശ്രിതം തലയിൽ പുരട്ടാം. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക.
തൈര്, ചെറുനാരങ്ങാ നീര് എന്നിവ കറ്റാർവാഴ നീരിൽ കലർത്തി തലയോട്ടിയിൽ തേയ്ക്കുന്നതും താരന്‍ അകറ്റാനും തലമുടി കൊഴിച്ചില്‍ തടയാനും സഹായിക്കും.
രണ്ട് ടേബിൾസ്പൂൺ കറ്റാർവാഴ ജെല്ലും അൽപം ആവണക്കെണ്ണയും ചേർത്ത് യോജിപ്പിച്ച് തലയിൽ പുരട്ടുക. 10 മിനിറ്റിന് ശേഷം കഴുകി കളയാം.
രണ്ട് ടേബിൾസ്പൂൺ കറ്റാർവാഴ ജെല്ലും ഒരു സ്പൂണ്‍ ഉള്ളി നീരും യോജിപ്പിച്ച് തലയിൽ പുരട്ടാം. 10 മിനിറ്റിന് ശേഷം കഴുകി കളയാം.
അടുക്കളയിലുള്ള ഈ ഒരൊറ്റ ചേരുവ മതി തലമുടി പെട്ടെന്ന് വളരാന്‍
മനീഷ് മൽഹോത്ര ജൂവലറിയിൽ തിളങ്ങി താരങ്ങൾ
വായ്‌നാറ്റം അകറ്റാൻ ചെയ്യേണ്ട കാര്യങ്ങള്‍
മുഖത്തെ കരുവാളിപ്പ് അകറ്റാന്‍ പരീക്ഷിക്കേണ്ട ഫേസ് പാക്കുകള്‍