Malayalam

തലമുടി കൊഴിച്ചില്‍ തടയാന്‍ ഉലുവ ഇങ്ങനെ ഉപയോഗിക്കൂ

മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന ഗുണങ്ങൾ ഉലുവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
 

Malayalam

താരനെ തടയാനും തലമുടി വളരാനും

താരനെ തടയാനും തലമുടി വളരാനും ഉലുവ മികച്ചതാണ്. ഉലുവയിലെ അമിനോ ആസിഡുകളാണ് തലമുടി വളര്‍ച്ചയ്ക്കു സഹായിക്കുന്നത്.
 

Image credits: Getty
Malayalam

ഉലുവ ഹെയര്‍ പാക്ക്

ഒരു കപ്പ് ഉലുവ വെള്ളത്തിലിട്ട് ഒരു രാത്രി കുതിരാൻ അനുവദിക്കുക. രാവിലെ ഇത് അരച്ച് പേസ്റ്റ് രൂപത്തിലാക്കി ശിരോചർമ്മത്തിൽ പുരട്ടാം.45 മിനിറ്റിന് ശേഷം തലമുടി കഴുകാം. 
 

Image credits: Getty
Malayalam

ഉലുവ- മുട്ടയുടെ മഞ്ഞ

ഉലുവയും മുട്ടയുടെ മഞ്ഞയും മിശ്രിതമാക്കി തലമുടിയില്‍ പുരട്ടുന്നതും തലമുടിയുടെ ആരോഗ്യത്തിനും തിളക്കത്തിനും നല്ലതാണ്. 

Image credits: Getty
Malayalam

ഉലുവ- കഞ്ഞി വെള്ളം

ഒരു കപ്പ് കഞ്ഞി വെള്ളത്തില്‍ 20 ഗ്രാം ഉലുവ രാത്രി മുഴുവൻ ഇട്ട് വയ്ക്കുക. രാവിലെ ഉലുവ അരിച്ചുമാറ്റാം. എന്നിട്ട് കഞ്ഞിവെള്ളം നനഞ്ഞ മുടിയിൽ സ്‌പ്രേ ചെയ്യാം.

Image credits: Getty
Malayalam

ഉലുവ- കറുവേപ്പില

കുതിര്‍ത്ത ഉലുവയും കറിവേപ്പിലയും ചേര്‍ത്തരച്ച് മുടിയില്‍ പുരട്ടുന്നതും തലമുടി വളരാന്‍ സഹായിക്കും. 
 

Image credits: Getty
Malayalam

ഉലുവ- വാഴപ്പഴം

ഉലുവയും വാഴപ്പഴവും മിശ്രിതമാക്കി തലമുടിയില്‍ പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുടി വളരാന്‍ ഈ പാക്ക് സഹായിക്കും. 
 

Image credits: Getty
Malayalam

ഉലുവ- കറ്റാര്‍വാഴ

ഉലുവയും കറ്റാര്‍വാഴ ജെല്ലും മിശ്രിതമാക്കി തലമുടിയില്‍ പുരട്ടുന്നതും നല്ലതാണ്. 
 

Image credits: Getty

ഈ ശീലങ്ങള്‍ മുഖത്ത് പ്രായക്കൂടുതല്‍ തോന്നിപ്പിക്കും

കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകൂ; അറിയാം ഗുണങ്ങള്‍

ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയാൻ ഇതാ പൊടിക്കൈകള്‍

മുഖത്ത് മുട്ട കൊണ്ടുള്ള പാക്കുകള്‍ ഉപയോഗിക്കൂ; അറിയാം ഗുണങ്ങള്‍