ചർമ്മത്തിലെ പിഎച്ച് നില നിലനിർത്താനും മൃതകോശങ്ങളെ നീക്കം ചെയ്യാനും രണ്ട് ടേബിൾ സ്പൂൺ വെള്ളത്തിൽ കലർത്തിയ വിനഗർ കഴുത്തിൽ പുരട്ടുന്നത് നല്ലതാണ്.
ബേക്കിംഗ് സോഡയും വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി കഴുത്തിൽ പുരട്ടി ഉണങ്ങുമ്പോൾ കഴുകിക്കളയുന്നത് കരിവാളിപ്പ് മാറ്റാൻ സഹായിക്കും.
തക്കാളി നീരിൽ ഓട്‌സ് പൊടിച്ച് ചേർത്ത് കഴുത്തിൽ സ്ക്രബ് ചെയ്യുന്നത് ചർമ്മത്തിലെ അഴുക്കും കരിവാളിപ്പും നീക്കം ചെയ്ത് ചർമ്മം ക്ലീനാക്കും.
ഉണങ്ങിയ ഓറഞ്ച് തൊലി പൊടിച്ചതും പാലും ചേർത്ത് പുരട്ടുന്നത് വിറ്റാമിൻ സി ലഭിക്കാനും കഠിനമായ കരുവാളിപ്പ് മാറാനും ഫലപ്രദമാണ്.
കോഫി പൊടിയും പഞ്ചസാരയും വെളിച്ചെണ്ണയിൽ കലർത്തി കഴുത്തിൽ മസാജ് ചെയ്യുന്നത് രക്തയോട്ടം വർദ്ധിപ്പിക്കാനും കരിവാളിപ്പ് നീക്കാനും സഹായിക്കും.
അരിപ്പൊടി തൈരിൽ കലർത്തി കഴുത്തിൽ പുരട്ടുന്നത് ഒരു മികച്ച എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കുകയും ചർമ്മത്തിലെ ഇരുണ്ട നിറം മാറ്റുകയും ചെയ്യും.
കൈകളിലെ കരിവാളിപ്പ് മാറണോ? വീട്ടിൽ പരീക്ഷിക്കാവുന്ന എളുപ്പവഴികൾ
പുരികം ഇനി പെർഫെക്റ്റാകും; ജെൻ സി ഏറ്റെടുത്ത ഐബ്രോ മേക്കപ്പ് ഹാക്കുകൾ
കണ്ണെഴുതാൻ ഇനി പേടിക്കേണ്ട; പെർഫെക്റ്റ് വിങ് ലഭിക്കാൻ സൂത്രവിദ്യകൾ
മുടിയഴകിന് പുത്തൻ ടെക്നോളജി; ജെൻ സി ഏറ്റെടുത്ത 7 വൈറൽ ഹെയർ ടൂളുകൾ