കണ്ണിന്റെ അറ്റത്ത് നിന്ന് പുരികത്തിന്റെ വശത്തേക്ക് ചരിച്ച രീതിയിൽ ഒരു കഷ്ണം സെല്ലോടേപ്പ് ഒട്ടിച്ച ശേഷം ലൈനർ വരയ്ക്കുക. ടേപ്പ് മാറ്റുമ്പോൾ കൃത്യമായ വര ലഭിക്കും.
Image credits: Getty
Malayalam
സ്പൂൺ ഉപയോഗിച്ചുള്ള ഹാക്ക്
സ്പൂണിന്റെ നീളമുള്ള പിടി ഉപയോഗിച്ച് വിങ്ങിന്റെ താഴത്തെ വരയും, സ്പൂണിന്റെ വട്ടത്തിലുള്ള ഭാഗം ഉപയോഗിച്ച് മുകളിലെ വളവും വരയ്ക്കാം.
Image credits: Getty
Malayalam
ബോബി പിൻ വിദ്യ
ഒരു ബോബി പിന്നിന്റെ തുറന്ന ഭാഗത്ത് ലൈനർ പുരട്ടി അത് കണ്ണിന്റെ അറ്റത്ത് വെച്ച് പ്രസ്സ് ചെയ്യുക. ഇതിലൂടെ ലഭിക്കുന്ന വിങ് ആകൃതി പിന്നീട് പൂരിപ്പിച്ചാൽ മതി.
Image credits: Getty
Malayalam
ഡോട്ടുകൾ ഇട്ട് വരയ്ക്കാം
ഒറ്റയടിക്ക് വരയ്ക്കുന്നതിന് പകരം വിങ് വരേണ്ട ഭാഗങ്ങളിൽ ചെറിയ ഡോട്ടുകൾ ഇടുക. ശേഷം ഈ കുത്തുകൾ തമ്മിൽ യോജിപ്പിച്ചാൽ തെറ്റുകൂടാതെ എഴുതാം.
Image credits: Getty
Malayalam
വിരലുകൾ ഉപയോഗിച്ചുള്ള സ്മഡ്ജ്
പെൻസിൽ ലൈനർ കണ്ണിന്റെ അറ്റത്ത് ചെറുതായി വരച്ച ശേഷം വിരൽ കൊണ്ട് പുറത്തേക്ക് തള്ളുക. ഇത് സ്വാഭാവികമായ വിങ് ലുക്ക് നൽകും.
Image credits: Getty
Malayalam
ഡെബിറ്റ് കാർഡ് ഹാക്ക്
ഒരു വിസിറ്റിംഗ് കാർഡോ ഡെബിറ്റ് കാർഡോ കണ്ണിന് വശത്ത് ചരിവ് അനുസരിച്ച് വെച്ച് വരയ്ക്കുന്നത് വരകൾ നേരെയാകാൻ സഹായിക്കും.
Image credits: Getty
Malayalam
കൺസീലർ ഫിനിഷിംഗ്
ലൈനർ വരച്ച് കഴിഞ്ഞ് അറ്റങ്ങൾ ഷാർപ്പ് ആക്കാൻ ഒരു നേർത്ത ബ്രഷിൽ അല്പം കൺസീലർ എടുത്ത് ലൈനറിന് താഴെയായി തുടച്ചു വൃത്തിയാക്കുക.