Malayalam

പെഡിക്യൂർ വെറും ഭംഗിക്കല്ല; ആരോഗ്യത്തിനുമുണ്ട് വലിയ ഗുണങ്ങൾ

Malayalam

മൃതകോശങ്ങളെ നീക്കം ചെയ്യുന്നു

പാദങ്ങളിലെ കട്ടി കൂടിയ മൃതകോശങ്ങളെ നീക്കം ചെയ്യുന്നത് വഴി ചർമ്മം മൃദുവാകാനും വിള്ളലുകൾ ഉണ്ടാകുന്നത് തടയാനും സാധിക്കും.

Image credits: Asianet News
Malayalam

രക്തയോട്ടം വർദ്ധിപ്പിക്കുന്നു

പെഡിക്യൂർ ചെയ്യുമ്പോഴുള്ള മസാജ് പാദങ്ങളിലെ രക്തസഞ്ചാരം സുഗമമാക്കുകയും പേശികൾക്ക് നല്ലൊരു ആശ്വാസം നൽകുകയും ചെയ്യുന്നു.

Image credits: Asianet News
Malayalam

പാദങ്ങളിലെ ഈർപ്പം നിലനിർത്താം

വിവിധ എണ്ണകളും ലോഷനുകളും ഉപയോഗിക്കുന്നത് വഴി പാദങ്ങളിലെ സ്വാഭാവിക ഈർപ്പം നിലനിർത്താനും വരൾച്ച ഒഴിവാക്കാനും സാധിക്കും.

Image credits: Asianet News
Malayalam

നേരത്തെ കണ്ടെത്താം പ്രശ്നങ്ങൾ

പതിവായി പെഡിക്യൂർ ചെയ്യുന്നത് വഴി പാദങ്ങളിലെ ചെറിയ തടിപ്പുകളോ അസ്വാഭാവികമായ മാറ്റങ്ങളോ തുടക്കത്തിലേ തിരിച്ചറിയാൻ സഹായിക്കും.

Image credits: Asianet News
Malayalam

ശരീരത്തിന്റെ സന്തുലിതാവസ്ഥ

ആരോഗ്യമുള്ള പാദങ്ങൾ ശരീരത്തിന്റെ ശരിയായ ബാലൻസ് നിലനിർത്താനും വേദനയില്ലാതെ നടക്കാനും ഏറെ പ്രധാനമാണ്.

Image credits: Asianet News
Malayalam

അണുബാധ തടയാം

നഖങ്ങൾ കൃത്യമായി വൃത്തിയാക്കുന്നതിലൂടെ ഫംഗസ് അണുബാധകളും കുഴി നഖം  പോലുള്ള പ്രശ്നങ്ങളും വരാതെ സംരക്ഷിക്കാം.

Image credits: Asianet News
Malayalam

മാനസിക സമ്മർദ്ദം കുറയ്ക്കും

പെഡിക്യൂർ സമയത്തെ ഇളം ചൂടുവെള്ളത്തിലെ പരിചരണവും മസാജും മനസിനെ ശാന്തമാക്കാനും സ്ട്രെസ് കുറയ്ക്കാനും സഹായിക്കും.

Image credits: Asianet News

ഇന്ത്യൻ ചർമ്മത്തിന് ചേരുന്ന ലിപ്സ്റ്റിക് ഷേഡുകൾ; കൈവശം വേണം ഈ നിറങ്ങൾ

വേനലിൽ ക്യൂട്ട് ആകാം; പെൺകുട്ടികൾക്കായി ചില അടിപൊളി ആക്‌സസറികൾ

വേനലിലും ഫിറ്റ്നസ് മുഖ്യം; ആരോഗ്യം കാക്കാൻ ഇതാ 8 സ്മാർട്ട് വഴികൾ

സൺസ്‌ക്രീൻ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം