Malayalam

മുൾട്ടാണി മിട്ടി ഇനി ജെൻ സി സ്റ്റൈലിൽ; തിളങ്ങുന്ന ചർമ്മത്തിന് 6 വഴികൾ

Malayalam

ഗ്രീൻ ടീ - മുൾട്ടാണി മിട്ടി

ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായ ഗ്രീൻ ടീയിൽ മുൾട്ടാണി മിട്ടി കലർത്തി ഉപയോഗിക്കുന്നത് ചർമ്മത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യാനും തളർച്ച മാറ്റാനും സഹായിക്കും.

Image credits: pinterest
Malayalam

തൈരും മഞ്ഞളും ചേർത്ത മാന്ത്രികക്കൂട്ട്

ചർമ്മത്തിലെ കരിവാളിപ്പ് മാറ്റാൻ മുൾട്ടാണി മിട്ടിയിൽ അല്പം തൈരും ഒരു നുള്ള് മഞ്ഞളും ചേർത്ത് ഉപയോഗിക്കാം; ഇത് ചർമ്മത്തിന് ഇരട്ടി തിളക്കം നൽകും.

Image credits: pinterest
Malayalam

റോസ് വാട്ടർ കൊണ്ടൊരു മാജിക്

എണ്ണമയമുള്ള ചർമ്മക്കാർക്ക് ഏറ്റവും അനുയോജ്യമാണിത്. റോസ് വാട്ടറിൽ മുൾട്ടാണി മിട്ടി കലർത്തി പുരട്ടുന്നത് ചർമ്മത്തിലെ സുഷിരങ്ങൾ വൃത്തിയാക്കാനും കുളിർമ നൽകാനും സഹായിക്കും.

Image credits: pinterest
Malayalam

തേനും പാലും ചേർത്ത സോഫ്റ്റ് ലുക്ക്

വരണ്ട ചർമ്മമുള്ളവർക്ക് മുൾട്ടാണി മിട്ടിയിൽ തേനും പാലും ചേർത്ത് ഉപയോഗിക്കാം. ഇത് ചർമ്മം വരളാതെ തന്നെ മൃദുവാക്കാനും ഈർപ്പം നിലനിർത്താനും സഹായിക്കും.

Image credits: pinterest
Malayalam

കറ്റാർവാഴ ചേർത്ത് ചർമ്മം തണുപ്പിക്കാം

സൂര്യപ്രകാശമേറ്റ് ചർമ്മം ചുവന്ന് തടിക്കുന്നത് ഒഴിവാക്കാൻ മുൾട്ടാണി മിട്ടിയിൽ കറ്റാർവാഴ ജെൽ ചേർത്ത് ഉപയോഗിക്കുന്നത് ഏറ്റവും മികച്ച 'സൂത്തിംഗ്' പാക്കാണ്.

Image credits: Freepik
Malayalam

കാപ്പിപ്പൊടിയും മുൾട്ടാണി മിട്ടിയും

ഇതൊരു മികച്ച എക്സ്ഫോളിയേറ്ററാണ്. കാപ്പിപ്പൊടിയും മുൾട്ടാണി മിട്ടിയും ചേർത്ത് മുഖത്ത് മസാജ് ചെയ്യുന്നത് മൃതകോശങ്ങളെ നീക്കം ചെയ്യാനും മുഖത്തിന് ഉന്മേഷം നൽകാനും സഹായിക്കും.

Image credits: social media
Malayalam

ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാൻ

മുൾട്ടാണി മിട്ടി മുഖത്ത് പുരട്ടി വല്ലാതെ ഉണങ്ങാൻ അനുവദിക്കരുത്. നേരിയ നനവുള്ളപ്പോൾ തന്നെ കഴുകിക്കളയുന്നത് ചർമ്മത്തിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടാതിരിക്കാൻ സഹായിക്കും.

Image credits: Freepik

കൈകൾ പട്ടുപോലെ മൃദുവാകണോ? ഹാൻഡ് ക്രീം നൽകും മാറ്റം

നെയിൽ പോളിഷ് റിമൂവർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാൻ; നഖങ്ങൾ സംരക്ഷിക്കാം

തിളങ്ങുന്ന ചർമ്മത്തിന് കഞ്ഞിവെള്ളം; തയ്യാറാക്കാം ഈ സൗന്ദര്യക്കൂട്ട്

ഐസ് റോളർ മുഖത്ത് ഉപയോഗിച്ചാലുള്ള ഗുണങ്ങൾ; ചർമ്മത്തിന് പുത്തൻ ഉന്മേഷം