നെയിൽ പോളിഷ് റിമൂവർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാൻ; നഖങ്ങൾ സംരക്ഷിക്കാം
lifestyle-life May 05 2026
Author: Sreekutty Chandran Image Credits:Getty
Malayalam
ശരിയായ റിമൂവർ തിരഞ്ഞെടുക്കാം
അസറ്റോൺ അടങ്ങിയ റിമൂവറുകൾ പോളിഷ് വേഗത്തിൽ നീക്കം ചെയ്യുമെങ്കിലും നഖം വരണ്ടതാക്കും. നഖങ്ങളുടെ ആരോഗ്യത്തിനായി 'അസറ്റോൺ ഫ്രീ' റിമൂവറുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
Image credits: chatgpt
Malayalam
കോട്ടൺ പാഡുകൾ ഉപയോഗിക്കുക
കോട്ടൺ ബോൾസിനേക്കാൾ കോട്ടൺ പാഡുകളാണ് റിമൂവർ ഉപയോഗിക്കാൻ മികച്ചത്. ഇത് പോളിഷ് കൂടുതൽ വൃത്തിയായും നഖത്തിന് ചുറ്റും പടരാതെയും നീക്കം ചെയ്യാൻ സഹായിക്കും.
Image credits: Freepik
Malayalam
അമിതമായി ഉരയ്ക്കരുത്
റിമൂവർ മുക്കിയ കോട്ടൺ പാഡ് നഖത്തിന് മുകളിൽ ഏതാനും സെക്കൻഡുകൾ അമർത്തി വയ്ക്കുക. ശേഷം പതുക്കെ തുടച്ചെടുക്കുന്നത് നഖത്തിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടാതിരിക്കാൻ സഹായിക്കും.
Image credits: instagram @queen.nails.by.rana
Malayalam
നഖം കഴുകാൻ മറക്കരുത്
പോളിഷ് നീക്കം ചെയ്ത ശേഷം കൈകൾ സോപ്പിട്ട് കഴുകേണ്ടത് നിർബന്ധമാണ്. റിമൂവറിലെ കെമിക്കലുകൾ നഖത്തിൽ തന്നെ ഇരിക്കുന്നത് നഖം ബലഹീനമാകാൻ കാരണമാകും.
Image credits: stockPhoto
Malayalam
മോയിസ്ചറൈസർ പുരട്ടാം
റിമൂവർ ഉപയോഗിച്ചാൽ നഖവും പരിസരവും വരളാൻ സാധ്യതയുണ്ട്. അതിനാൽ മോയിസ്ചറൈസറോ ക്യൂട്ടിക്കിൾ ഓയിലോ പുരട്ടുന്നത് നഖത്തിന് നനവ് നൽകും.
Image credits: gemini ai
Malayalam
ഇടവേളകൾ നൽകാം
തുടർച്ചയായി റിമൂവർ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ആഴ്ചയിൽ ഒന്നിലധികം തവണ റിമൂവർ ഉപയോഗിക്കുന്നത് നഖം മഞ്ഞനിറമാകാനും പൊട്ടിപ്പോകാനും ഇടയാക്കും.
Image credits: instagram @lovefreshpaint
Malayalam
വീട്ടിൽ തന്നെ പരീക്ഷിക്കാവുന്നവ
റിമൂവർ ലഭ്യമല്ലാത്ത സാഹചര്യത്തിൽ ചെറുനാരങ്ങ നീരോ വിനാഗിരിയോ ഉപയോഗിച്ച് ലളിതമായി പോളിഷ് നീക്കം ചെയ്യാവുന്നതാണ്.