കൈകളിലെ ചർമ്മത്തിന് മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് എണ്ണമയം കുറവാണ്. ഹാൻഡ് ക്രീം ഉപയോഗിക്കുന്നത് ചർമ്മത്തിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും.
കൈകളിലെ തൊലി ചുളിയുന്നത് ഒഴിവാക്കാനും യുവത്വം നിലനിർത്താനും ഹാൻഡ് ക്രീമുകൾ സഹായിക്കുന്നു. ഇത് കൈകൾക്ക് കൂടുതൽ തിളക്കം നൽകും.
ഹാൻഡ് ക്രീം പുരട്ടുന്നത് നഖങ്ങൾക്കും അവയ്ക്ക് ചുറ്റുമുള്ള ക്യൂട്ടിക്കിളുകൾക്കും ഈർപ്പം നൽകുകയും നഖങ്ങൾ പൊട്ടിപ്പോകുന്നത് തടയുകയും ചെയ്യും.
ഡിറ്റർജന്റുകളും സോപ്പുകളും ഉപയോഗിച്ചുള്ള ജോലികൾക്ക് ശേഷം ഹാൻഡ് ക്രീം പുരട്ടുന്നത് കെമിക്കലുകൾ മൂലമുള്ള ചർമ്മത്തിലെ വരൾച്ച ഒഴിവാക്കും.
രാത്രി ഉറങ്ങുന്നതിന് മുമ്പ് ഹാൻഡ് ക്രീം പുരട്ടുന്നത് ചർമ്മത്തിലെ കോശങ്ങൾ പുതുക്കാനും അതിരാവിലെ കൈകൾ മൃദുവായി ഇരിക്കാനും സഹായിക്കും.
വീട്ടിൽ ലഭ്യമായ വെളിച്ചെണ്ണയോ ഒലിവ് ഓയിലോ അല്പം പഞ്ചസാരയുമായി ചേർത്ത് സ്ക്രബ്ബ് ചെയ്യുന്നത് കൈകളിലെ മൃതകോശങ്ങൾ നീക്കാൻ സഹായിക്കും.
നെയിൽ പോളിഷ് റിമൂവർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാൻ; നഖങ്ങൾ സംരക്ഷിക്കാം
തിളങ്ങുന്ന ചർമ്മത്തിന് കഞ്ഞിവെള്ളം; തയ്യാറാക്കാം ഈ സൗന്ദര്യക്കൂട്ട്
ഐസ് റോളർ മുഖത്ത് ഉപയോഗിച്ചാലുള്ള ഗുണങ്ങൾ; ചർമ്മത്തിന് പുത്തൻ ഉന്മേഷം
ചൂട് കാലത്ത് മുടി കൊഴിച്ചിൽ കൂടുന്നുണ്ടോ? മുടി സംരക്ഷിക്കാൻ ഇതാ വഴികൾ