എണ്ണമയമുള്ള ചർമ്മത്തിന് 'ഓയിൽ-ഫ്രീ' ജെൽ മോയ്‌സ്ചറൈസറുകളും, വരണ്ട ചർമ്മത്തിന് ഈർപ്പം നൽകുന്ന 'റിച്ച് ക്രീമുകളുമാണ്' മികച്ചത്.
ഹയലൂറോണിക് ആസിഡ്, സെറാമൈഡുകൾ, ഗ്ലിസറിൻ എന്നിവ അടങ്ങിയ ഉൽപ്പന്നങ്ങൾ ചർമ്മത്തിന്റെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു.
പകൽ സമയത്ത് സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷണം നൽകുന്ന ലൈറ്റ് മോയ്‌സ്ചറൈസറുകളും രാത്രിയിൽ ചർമ്മത്തെ നന്നാക്കുന്ന നൈറ്റ് ക്രീമുകളും ഉപയോഗിക്കാം.
ചർമ്മത്തിന് അലർജിയുണ്ടെങ്കിൽ സുഗന്ധദ്രവ്യങ്ങൾ അടങ്ങാത്ത ഹൈപ്പോഅലോർജെനിക് ഉൽപ്പന്നങ്ങൾ മാത്രം തിരഞ്ഞെടുക്കുക.
പുതിയ ഉൽപ്പന്നം വാങ്ങിയാൽ അത് മുഖത്ത് പുരട്ടുന്നതിന് മുൻപ് കാതിന് പിന്നിലോ കയ്യിലോ പുരട്ടി അലർജിയില്ലെന്ന് ഉറപ്പുവരുത്തുക.
മുഖം കഴുകിയ ശേഷം ചെറുതായി നനവുള്ളപ്പോൾ തന്നെ മോയ്‌സ്ചറൈസർ പുരട്ടുന്നത് ചേരുവകൾ ചർമ്മത്തിലേക്ക് നന്നായി ആഗിരണം ചെയ്യാൻ സഹായിക്കും.
സീസണുകൾ മാറുന്നതിനനുസരിച്ച് മോയ്‌സ്ചറൈസറിലും മാറ്റം വരുത്താം. വേനലിൽ കനം കുറഞ്ഞവയും മഞ്ഞുകാലത്ത് കൂടുതൽ പോഷണം നൽകുന്നവയും ഉപയോഗിക്കുക.
ബാർ സോപ്പോ ബോഡി വാഷോ? ചർമ്മത്തിന് ഏതാണ് കൂടുതൽ അനുയോജ്യം?
കൺപീലികൾ ഇടതൂർന്ന് വളരാൻ; വീട്ടിൽ പരീക്ഷിക്കാവുന്ന 6 വഴികൾ
തിളങ്ങുന്ന ചർമ്മത്തിന് ആൽമണ്ട് ഓയിൽ; അറിയാം ഈ 7 ഗുണങ്ങൾ
അഞ്ച് മിനിറ്റിൽ ന്യൂജെൻ ബ്രേക്ക്‌ഫാസ്റ്റ്; വൈറലായ വിഭവങ്ങൾ ഇതാ