പുറത്തിറങ്ങുമ്പോൾ നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ തൊപ്പിയോ സ്കാർഫോ ഉപയോഗിച്ച് മുടി മറയ്ക്കുന്നത് യുവി കിരണങ്ങളിൽ നിന്നുള്ള കേടുപാടുകൾ ഒഴിവാക്കാൻ സഹായിക്കും.
Image credits: Asianet News
Malayalam
മുടിയിൽ പരീക്ഷണങ്ങൾ കുറയ്ക്കാം
വേനൽക്കാലത്ത് ബ്ലോ ഡ്രയിംഗ്, സ്ട്രെയ്റ്റനിംഗ് തുടങ്ങിയ ഹീറ്റ് സ്റ്റൈലിംഗ് രീതികൾ ഒഴിവാക്കുന്നതും മുടി വലിച്ച് കെട്ടാതിരിക്കുന്നതും മുടി പൊട്ടിപ്പോകുന്നത് തടയും.
Image credits: Getty
Malayalam
ദിവസവും മുടി കഴുകാം
തലയോട്ടിയിലെ വിയർപ്പും അഴുക്കും നീക്കം ചെയ്യാൻ ദിവസവും മുടി കഴുകുന്നത് നല്ലതാണ്. ഇത് തലയോട്ടി വൃത്തിയായിരിക്കാനും മുടി വളർച്ചയ്ക്കും സഹായിക്കുന്നു.
Image credits: unsplash
Malayalam
ചികിത്സകൾ തേടാം
മുടി കൊഴിച്ചിൽ അമിതമാണെങ്കിൽ ഒരു ഡോക്ടറുടെ സഹായത്തോടെ ലേസർ തെറാപ്പിയോ അല്ലെങ്കിൽ വീട്ടിൽ വെളിച്ചെണ്ണ ഉപയോഗിച്ചുള്ള പരിചരണങ്ങളോ പരീക്ഷിക്കാവുന്നതാണ്.
Image credits: Getty
Malayalam
സംരക്ഷണ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാം
സൂര്യപ്രകാശം, മലിനീകരണം എന്നിവയിൽ നിന്ന് മുടിയെ സംരക്ഷിക്കാൻ ഹെയർ ഓയിലുകളോ പ്രൊട്ടക്ടീവ് സെറങ്ങളോ ഉപയോഗിക്കുന്നത് മുടി ഡ്രൈ ആകുന്നത് ഒഴിവാക്കും.
Image credits: Getty
Malayalam
ഭക്ഷണവും വെള്ളവും പ്രധാനം
മുടി വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കാൻ സമീകൃതാഹാരം കഴിക്കുന്നതിനൊപ്പം ധാരാളം വെള്ളം കുടിക്കുന്നത് മുടി പൊട്ടിപ്പോകുന്നത് തടയാൻ സഹായിക്കും.