കക്കിരി വട്ടത്തിൽ അരിഞ്ഞ് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ശേഷം 10 മിനിറ്റ് കണ്ണിന് മുകളിൽ വെക്കുന്നത് കണ്ണിന് തണുപ്പ് നൽകാനും കറുപ്പ് കുറയ്ക്കാനും സഹായിക്കും.
Image credits: Asianet News
Malayalam
തണുത്ത ടീ ബാഗുകൾ
ഉപയോഗിച്ച ഗ്രീൻ ടീ ബാഗുകളോ ബ്ലാക്ക് ടീ ബാഗുകളോ തണുപ്പിച്ച ശേഷം കണ്ണിന് മുകളിൽ വെക്കുന്നത് രക്തയോട്ടം വർദ്ധിപ്പിക്കാനും കറുപ്പ് മാറ്റാനും ഫലപ്രദമാണ്.
Image credits: Asianet News
Malayalam
തക്കാളി നീരും നാരങ്ങാനീരും
തക്കാളി നീരിൽ അല്പം നാരങ്ങാനീര് ചേർത്ത് കണ്ണിന് ചുറ്റും പുരട്ടുന്നത് സ്വാഭാവിക ബ്ലീച്ചിംഗ് ഏജന്റായി പ്രവർത്തിച്ച് കറുത്ത പാടുകൾ കുറയ്ക്കും.
Image credits: Asianet News
Malayalam
ഉരുളക്കിഴങ്ങ് നീര്
ഉരുളക്കിഴങ്ങ് അരച്ചെടുത്ത നീര് പഞ്ഞിയിൽ മുക്കി കണ്ണിന് താഴെ 15 മിനിറ്റ് വെക്കുന്നത് കറുപ്പ് നിറം മാറാനും കണ്ണിന് ഉന്മേഷം നൽകാനും സഹായിക്കുന്നു.
Image credits: Asianet News
Malayalam
തണുത്ത പാൽ
തണുത്ത പാലിൽ മുക്കിയ പഞ്ഞി കണ്ണിന് മുകളിൽ വെക്കുന്നത് കണ്ണിലെ വീക്കം കുറയ്ക്കാനും ചർമ്മത്തിന് മൃദുത്വം നൽകാനും സഹായിക്കും.
Image credits: Asianet News
Malayalam
ബദാം ഓയിൽ മസാജ്
രാത്രി ഉറങ്ങുന്നതിന് മുൻപ് അല്പം ബദാം ഓയിൽ കണ്ണിന് താഴെ പുരട്ടി മൃദുവായി മസാജ് ചെയ്യുന്നത് കറുപ്പ് നിറം അകറ്റാൻ ഏറെ ഗുണകരമാണ്.
Image credits: Asianet News
Malayalam
കറ്റാർവാഴ ജെൽ
കറ്റാർവാഴ ജെൽ കണ്ണിന് താഴെ പുരട്ടുന്നത് ചർമ്മത്തിലെ ഈർപ്പം നിലനിർത്താനും സൂര്യപ്രകാശം മൂലമുള്ള കറുത്ത പാടുകൾ നീക്കം ചെയ്യാനും സഹായിക്കും.