Malayalam

ബോഡി ടാൻ മുതൽ വിയർപ്പ് ഗന്ധം വരെ ഇനി പമ്പകടക്കും; ജെൻസി എഡിഷൻ

Malayalam

സൺസ്ക്രീൻ നിർബന്ധം

മുഖത്തിന് മാത്രമല്ല, വെയിലേറ്റു കരുവാളിക്കാൻ സാധ്യതയുള്ള കൈകൾക്കും കാലുകൾക്കും കുറഞ്ഞത് SPF 30 എങ്കിലുമുള്ള ബോഡി ലോഷനുകൾ ഉപയോഗിക്കുന്നത് ശീലമാക്കുക.

Image credits: Asianet News
Malayalam

കോഫി-ഷുഗർ സ്ക്രബ്ബ്

മൃതകോശങ്ങൾ നീക്കി ചർമ്മത്തിന് തിളക്കം നൽകാൻ കാപ്പിപ്പൊടിയും പഞ്ചസാരയും അല്പം വെളിച്ചെണ്ണയും ചേർത്ത് ആഴ്ചയിലൊരിക്കൽ മൃദുവായി സ്ക്രബ്ബ് ചെയ്യാം.

Image credits: Asianet News
Malayalam

തണുത്ത വെള്ളത്തിൽ കുളി

ചൂടുവെള്ളം ചർമ്മത്തിലെ ഈർപ്പം നഷ്ടപ്പെടുത്തും. വേനലിൽ തണുത്ത വെള്ളത്തിൽ കുളിക്കുന്നത് സുഷിരങ്ങൾ അടയാനും ചർമ്മത്തിന് ഉന്മേഷം നൽകാനും സഹായിക്കും.

Image credits: Asianet News
Malayalam

ലൈറ്റ് വെയിറ്റ് മോയ്സ്ചറൈസിംഗ്

വേനൽക്കാലത്ത് കട്ടി കൂടിയ ക്രീമുകൾക്ക് പകരം പെട്ടെന്ന് ചർമ്മത്തിൽ ആഗിരണം ചെയ്യപ്പെടുന്ന ജെൽ ബേസ്ഡ് മോയ്സ്ചറൈസറുകൾ തിരഞ്ഞെടുക്കാം.

Image credits: Asianet News
Malayalam

വിയർപ്പ് ഗന്ധത്തിന് പരിഹാരം

കക്ഷങ്ങളിലെ കറുപ്പ് നിറം മാറാനും വിയർപ്പ് ഗന്ധം അകറ്റാനും കുളിക്കുന്ന വെള്ളത്തിൽ അല്പം നാരങ്ങാനീരോ ആപ്പിൾ സിഡെർ വിനഗറോ ചേർക്കുന്നത് ഗുണകരമാണ്.

Image credits: Asianet News
Malayalam

ബോഡി മിസ്റ്റ് പരീക്ഷിക്കാം

കഠിനമായ സെന്റുകൾക്ക് പകരം ഫ്രഷ് ഫ്ലോറൽ അല്ലെങ്കിൽ സിട്രസ് ബോഡി മിസ്റ്റുകൾ ഉപയോഗിക്കുന്നത് ദിവസം മുഴുവൻ ഉന്മേഷം നൽകും.

Image credits: Getty
Malayalam

ഹൈഡ്രേഷൻ മറക്കരുത്

ചർമ്മം പുറമെ നിന്ന് തിളങ്ങാൻ ഉള്ളിൽ നിന്ന് ഹൈഡ്രേറ്റഡ് ആയിരിക്കണം. ധാരാളം വെള്ളവും ഇളനീരും കുടിക്കുന്നത് ചർമ്മത്തിന്റെ കരുവാളിപ്പ് കുറയ്ക്കാൻ സഹായിക്കും.

Image credits: Asianet News

കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റാം വീട്ടിൽ തന്നെ; എളുപ്പവഴികൾ ഇതാ

ചുണ്ടുകൾ കറുക്കുന്നുണ്ടോ? വേനലിൽ ചുണ്ടുകളുടെ സംരക്ഷണത്തിന് വഴികൾ ഇതാ

വേനൽക്കാലത്ത് ചർമ്മം തിളങ്ങാൻ ഏറ്റവും ഫലപ്രദമായ 7 ഫേസ് പാക്കുകൾ

കരുവാളിപ്പ് മാറി മുഖം തിളങ്ങാൻ ചെറുപയർ പൊടി; ഇതാ 7 ഫേസ് മാസ്കുകൾ