Malayalam

അടുക്കളയിലുള്ള ഈ ഒരൊറ്റ ചേരുവ മതി തലമുടി പെട്ടെന്ന് വളരാന്‍

തലമുടി കൊഴിച്ചിൽ അകറ്റാനും മുടി വളരാനും സവാളനീരോ, ഉള്ളിനീരോ മാത്രം മതി. 

Malayalam

ഉള്ളിനീര്

മുടിയുടെ വളർച്ച കൂടുതൽ വേഗത്തിലാക്കുന്ന ഘടകങ്ങള്‍ ഉള്ളിനീരില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവ ശിരോ ചർമ്മത്തിൽ ഉണ്ടാകുന്ന താരനെ തടയുകയും ചെയ്യും.
 

Image credits: Getty
Malayalam

ചെയ്യേണ്ടത്

ഒന്നോ രണ്ടോ സവാള/ ഉള്ളി തൊലി കളഞ്ഞ് വൃത്തിയാക്കിയെടുക്കുക. ശേഷം ഉള്ളി ചെറിയ കഷ്ണങ്ങളായി മുറിക്കണം. ശേഷം ഇവ മിക്സിയിലിട്ടടിച്ച് നീരെടുക്കുക.
 

Image credits: Getty
Malayalam

തലമുടിയില്‍ പുരട്ടാം

ഈ നീര് ശിരോ ചർമ്മത്തിലും മുടിയിലും നന്നായി തേച്ച് പിടിപ്പിക്കാം. അര മണിക്കൂറിന് ശേഷം ഏതെങ്കിലും വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം. 
 

Image credits: Getty
Malayalam

ആഴ്ചയിൽ രണ്ടോ മൂന്നോ തവണ

ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്‌താൽ തലമുടി കൊഴിച്ചിൽ കുറയുകയും മുടി തഴച്ച് വളരുകയും ചെയ്യും. 
 

Image credits: Getty
Malayalam

ഉള്ളിനീര് കൊണ്ടുള്ള മറ്റ് ഹെയര്‍ പാക്കുകള്‍

ഒരു ടീസ്പൂണ്‍ ഉള്ളിനീരും രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം ശിരോചർമ്മത്തിലും മുടിയിലും തേച്ച് പിടിപ്പിക്കാം. അര മണിക്കൂര്‍ കഴിഞ്ഞ് കഴുകാം. 

Image credits: Getty
Malayalam

സവാള നീര്+ കറ്റാര്‍വാഴ ജെല്‍

സവാളയുടെ നീരും അൽപം കറ്റാർവാഴ ജെല്ലും ടീ ട്രീ ഓയിലും ചേർത്ത് നല്ല പോലെ മിക്സ് ചെയ്ത് തലയിൽ പുരട്ടുക. 15 മിനിറ്റിന് ശേഷം ഷാമ്പൂ ഉപയോ​ഗിച്ച് കഴുകി കളയാം. 

Image credits: Getty
Malayalam

സവാള നീര്+ മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ളയും സവാള നീരും ചേർത്ത് തലയിൽ പുരട്ടുന്നത് താരനും മുടികൊഴിച്ചിലും അകറ്റാൻ ഏറെ നല്ലതാണ്. 
 

Image credits: Getty

മനീഷ് മൽഹോത്ര ജൂവലറിയിൽ തിളങ്ങി താരങ്ങൾ

വായ്‌നാറ്റം അകറ്റാൻ ചെയ്യേണ്ട കാര്യങ്ങള്‍

മുഖത്തെ കരുവാളിപ്പ് അകറ്റാന്‍ പരീക്ഷിക്കേണ്ട ഫേസ് പാക്കുകള്‍

പാദങ്ങള്‍ വിണ്ടു കീറുന്നത് തടയാൻ വീട്ടില്‍ പരീക്ഷിക്കേണ്ട വഴികള്‍