Malayalam

വായ്‌നാറ്റം അകറ്റാൻ ചെയ്യേണ്ട കാര്യങ്ങള്‍

വായ്‌നാറ്റം അകറ്റാൻ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Malayalam

രണ്ട് നേരം പല്ല് തേക്കുക

ദിവസവും രണ്ട് നേരം പല്ല് തേക്കുക. നാവും ബ്രഷ് ചെയ്യുക. കാരണം ബാക്ടീരിയകൾ നാവിന്‍റെ  പ്രതലത്തിൽ അടിഞ്ഞുകൂടുകയും വായ്നാറ്റത്തിന് കാരണമാവുകയും ചെയ്യും. 

Image credits: Getty
Malayalam

മൗത്ത് വാഷ് ഉപയോഗിക്കുക

ബാക്ടീരിയയെ നശിപ്പിക്കാൻ ആന്‍റി മൈക്രോബയൽ അല്ലെങ്കിൽ ആന്‍റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ച് നിങ്ങളുടെ വായ കഴുകുക. 

Image credits: Getty
Malayalam

വെള്ളം ധാരാളം കുടിക്കുക

വെള്ളം ധാരാളം കുടിക്കുക. കാരണം വരണ്ട വായ വായ്നാറ്റത്തിന് കാരണമാകും. അതിനാല്‍ ദിവസവും നന്നായി വെള്ളം കുടിക്കുക. 

Image credits: Getty
Malayalam

ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക

വെളുത്തുള്ളി, ഉള്ളി, എരിവുള്ള വിഭവങ്ങൾ, അസിഡിക് സ്വഭാവമുള്ള ഭക്ഷണങ്ങള്‍ തുടങ്ങിയ ചില ഭക്ഷണങ്ങള്‍ വായ്നാറ്റത്തിന് കാരണമാകും. അതിനാല്‍ ഇവയുടെ ഉപഭോഗം പരിമിതപ്പെടുത്തുക. 

Image credits: Getty
Malayalam

പുകവലി ഉപേക്ഷിക്കുക

പുകവലി ഉപേക്ഷിക്കുക. കാരണം പുകവലി മൂലവും വായ്നാറ്റം ഉണ്ടാകാം. 

Image credits: Getty
Malayalam

മദ്യപാനം ഒഴിവാക്കുക

മദ്യപാനവും ഉപേക്ഷിക്കുക. കാരണം ഇവയും വായ്നാറ്റം ഉണ്ടാക്കാം. 

Image credits: Getty
Malayalam

ഏലയ്ക്ക

ഭക്ഷണ ശേഷം ഒന്നോ രണ്ടോ ഏലയ്ക്ക വായിലിട്ട് ചവയ്ക്കുന്നത് വായ്‌നാറ്റം അകറ്റാന്‍ സഹായിക്കും.

Image credits: Getty
Malayalam

ഗ്രാമ്പൂ

ഭക്ഷണം കഴിച്ചതിന് ശേഷം ഗ്രാമ്പൂ ചവക്കുന്നതും വായ്നാറ്റം അകറ്റാന്‍ സഹായിച്ചേക്കാം.

Image credits: Getty

മുഖത്തെ കരുവാളിപ്പ് അകറ്റാന്‍ പരീക്ഷിക്കേണ്ട ഫേസ് പാക്കുകള്‍

പാദങ്ങള്‍ വിണ്ടു കീറുന്നത് തടയാൻ വീട്ടില്‍ പരീക്ഷിക്കേണ്ട വഴികള്‍

ഒമ്പത് മാസം കൊണ്ട് കുറച്ചത് 20 കിലോ; ടിപ്സ് പങ്കുവച്ച് ഖുശ്ബു

തലമുടി കൊഴിച്ചില്‍ തടയാന്‍ ഉലുവ ഇങ്ങനെ ഉപയോഗിക്കൂ