കേരളത്തിലെ ഏക പട്ടികവർഗ ഗ്രാമപഞ്ചായത്താണ് ഇടമലക്കുടി. പുതുതായി രൂപീകരിച്ച കവക്കാട്ടുകുടി വാർഡ് ഉൾപ്പെടെ ഇവിടെയുള്ള 14 വാർഡുകളും പട്ടികവർഗ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ളതാണ്.
local-news Dec 04 2025
Author: Prabeesh PP Image Credits:Asianet News
Malayalam
വോട്ടർമാരും സ്ഥാനാർത്ഥികളും
ഇടമലക്കുടി പഞ്ചായത്തിൽ ആകെ 1803 വോട്ടർമാരാണുള്ളത് (893 സ്ത്രീകളും 910 പുരുഷന്മാരും). ഇവർക്കായി 41 സ്ഥാനാർത്ഥികൾ (20 സ്ത്രീകളും 21 പുരുഷന്മാരും) മത്സരിക്കുന്നു.
Image credits: Asianet News
Malayalam
ഏഴെണ്ണം വനിതാ സംവരണം
14 വാർഡുകളിൽ ഏഴെണ്ണം വനിതാ സംവരണമാണ്. മീൻകുത്തിക്കുടി, നൂറാടിക്കുടി, പരപ്പയാർകുടി, സൊസൈറ്റികുടി തുടങ്ങിയ വാർഡുകളാണ് സ്ത്രീ സംവരണം ചെയ്തവ.
Image credits: Asianet News
Malayalam
പോളിംഗ് ബുദ്ധിമുട്ട്
കിലോമീറ്ററുകളോളം നടന്നു വേണം ഉദ്യോഗസ്ഥർക്ക് പോളിംഗ് സാമഗ്രികളുമായി അതീവ ദുർഘടമായ പോളിംഗ് സ്റ്റേഷനുകളിലെത്താൻ; 14 ബൂത്തുകളിലായി 56 ഉദ്യോഗസ്ഥരെ നിയോഗിക്കും.
Image credits: Asianet News
Malayalam
സുരക്ഷാക്രമീകരണങ്ങൾ
പ്രതികൂല കാലാവസ്ഥയും വന്യമൃഗ സാന്നിധ്യവും കണക്കിലെടുത്ത് സുഗമമായ വോട്ടെടുപ്പിനായി ബൂത്തിൽ താൽക്കാലിക ഫെൻസിംഗ്, വനംവകുപ്പിലെ ആർ.ആർ.ടി. സേവനം എന്നിവ ഉറപ്പുവരുത്തും.
Image credits: Asianet News
Malayalam
ഏകോപനം
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഫലപ്രദമായി ഏകോപിപ്പിക്കുന്നതിനായി പഞ്ചായത്തിനെ ഏഴ് സെക്ടറുകളായി തിരിച്ച് ഓരോ സെക്ടറിലും അസിസ്റ്റൻ്റുമാരെ നിയോഗിച്ചിട്ടുണ്ട്.