മമ്മൂട്ടിയുടെ പുതിയ ഫോട്ടോകൾ സോഷ്യൽ ലോകത്ത് വൈറൽ ആകുന്നു. വൈറ്റും വൈറ്റും അണിഞ്ഞ് മാസ് ലുക്കിലുള്ള തന്റെ ഫോട്ടോ മമ്മൂട്ടി തന്നെയാണ് ഷെയർ ചെയ്തത്.
spice-entertainment Feb 25 2024
Author: Web Team Image Credits:facebook
Malayalam
സക്സസ് സെലിബ്രേഷൻ
കഴിഞ്ഞ ദിവസം നടന്ന കാതൽ-ദ കോർ, കണ്ണൂർ സ്ക്വാഡ് തുടങ്ങിയ ചിത്രങ്ങളുടെ സക്സസ് സെലിബ്രേഷനിൽ നിന്നുള്ളതാണ് ഫോട്ടോകൾ. മമ്മൂട്ടിക്കൊപ്പം ഭാര്യ സുൽഫത്തും ഉണ്ട്.
Image credits: facebook
Malayalam
ഈനും മാത്രം മൊഞ്ച് എവിടുന്ന്..
ഫോട്ടോയ്ക്ക് കമന്റുകളുടെ കൂമ്പാരമാണ്. താരത്തിന്റെ സൗന്ദര്യത്തെ വർണച്ചാണ് പലരും കമന്റ് ചെയ്യുന്നത്. 'ഇങ്ങക്ക് മാത്രം ഈനും മാത്രം മൊഞ്ച് എവിടുന്ന് വരണ്', എന്നാണ് ഒരാളുടെ കമന്റ്.
Image credits: facebook
Malayalam
കത്തിക്കയറി ഭ്രമയുഗം
മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രമാണ് ഭ്രമയുഗം. കൊടുമൻ പോറ്റി എന്ന നെഗറ്റീവ് ഷേഡ് കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.
Image credits: facebook
Malayalam
'ഭൂതകാല' ശേഷം ഭ്രമയുഗം
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രമാണ് ഭ്രമയുഗം. ഭൂതകാലം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രാഹുൽ സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിലും കസറുകയാണ്.
Image credits: facebook
Malayalam
ബ്ലാക് ആൻഡ് വൈറ്റ് 50 കോടി
റിലീസ് ചെയ്ത് പത്ത് ദിവസം ആകുമ്പോൾ 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുകയാണ് ഭ്രമയുഗം. പൂർണമായും ബ്ലാക് ആൻഡ് വൈറ്റ് ചിത്രം കൂടിയാണിത്.
Image credits: facebook
Malayalam
ഇനി വരുന്നത് മാസ്
ബസൂക്ക, ടർബോ എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി ഇനി വരാനിരിക്കുന്ന സിനിമകൾ. രണ്ടും മാസ് ആക്ഷൻ ത്രില്ലറുകളാണ്. അടുത്തിടെ ടർബോ ഷൂട്ടിംഗ് കഴിഞ്ഞിരുന്നു.