Web Specials

ഉത്പാദനം കൂടുന്ന പ്ലാസ്റ്റിക്

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 38 കോടി ടൺ പ്ലാസ്റ്റിക് മാലിന്യമാണ് മനുഷ്യർ ഉത്പാദിപ്പിച്ചത്. 2024 ല്‍ 22 കോടി ടണ്‍ പ്ലാസ്റ്റിക് മാലിന്യം ഉല്‍പ്പാദിപ്പിക്കുമെന്നാണ് ഏകദേശ കണക്ക്.

Image credits: Getty

പ്ലാസ്റ്റിക് എന്ന മാലിന്യം

പ്ലാസ്റ്റിക് മാലിന്യം ഇന്ന് ഭൂമിയെ സര്‍വത്ര ഗ്രസിച്ചിരിക്കുന്നു. കരയും കടലും മലിന്യമാക്കിയ പ്ലാസ്റ്റിന്‍റെ സാന്നിധ്യം മഴ വെള്ളത്തില്‍ പോലും കണ്ടെത്തിയത് വലിയ ആശങ്കയാണ് സൃഷ്ടിച്ചത്.

Image credits: Getty

പോരാട്ടം പ്ലാസ്റ്റിക്കിനെതിരെ

2024 ലെ ഭൗമദിനത്തില്‍ പ്ലാസ്റ്റിക്കിനെതിരെയുള്ള പോരാട്ടത്തിനാണ് പ്രമുഖ്യം. 

Image credits: Getty

ഉത്പാദത്തില്‍ റെക്കോര്‍ഡ്

ഇതുവരെയുള്ള പ്ലാസ്റ്റിക് ഉത്പാദനത്തില്‍ ഏറ്റവും വലിയ റെക്കോർഡാണ് കഴിഞ്ഞ വര്‍ഷത്തേത്. 22 കോടി ടണ്‍ പ്ലാസ്റ്റിക്കാണ് കഴിഞ്ഞ വര്‍ഷം മാത്രം ഉത്പാദിപ്പിച്ചത്. 

Image credits: Getty

പുനരുപയോഗിച്ചാലും തീരാത്ത മാലിന്യം

2024 ല്‍ 22 കോടി ടണ്‍ പ്ലാസ്റ്റിക് മാലിന്യം ഉല്‍പ്പാദിപ്പിക്കുമെന്നാണ് ഏകദേശ കണക്ക്. ഇതില്‍ ഏഴ് കോടി ടണ്‍ മാലിന്യം പുനരുപയോഗിക്കപ്പെടാതെ ഭൂമിയില്‍ അവശേഷിക്കുമെന്നും ചില കണക്കുകള്‍.

Image credits: Getty

കടലും കരയും കടന്ന് മഴയിലും

പ്ലാസ്റ്റിക്കിന്‍റെ അംശങ്ങൾ ഇന്ന് മഴ വെള്ളത്തിലും കണ്ടെത്തിയിരിക്കുന്നു. മഴ വെള്ളത്തില്‍ കണ്ടെത്തിയ നാനോ പ്ലാസ്റ്റിക് കണങ്ങള്‍ മനുഷ്യന് ഏറ്റവും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. 

Image credits: Getty

ഭൂമിക്കായി ഒരു ദിനം

1970 ല്‍ പരിസ്ഥിതി പ്രവര്‍ത്തകനും അമേരിക്കന്‍ സെനറ്ററുമായിരുന്ന ഗെയിലോഡ് നെല്‍സണാണ് ഭൂമിക്കായി ഒരു ദിനം വേണമെന്ന ആശയം ആദ്യമായി മുന്നോട്ട് വച്ചത്. 

Image credits: Getty
Find Next One