Malayalam

വിഴിഞ്ഞം അന്താരാഷ്ട്രാ തുറമുഖം

ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്‍റെ സാൻ ഫെർണാണ്ടോ മദർഷിപ്പിനെ വാട്ടർ സല്യൂട്ട് നൽകി ഇന്ന് ഏഴേകാലോടെ വിഴിഞ്ഞം തുറമുഖത്തേക്ക് സ്വീകരിച്ചു. 
 

Malayalam

വിഴിഞ്ഞം അന്താരാഷ്ട്രാ തുറമുഖം

1930 കണ്ടെയ്നറുകളാണ് ഡാനിഷ് കമ്പനിയായ മെസ്ക്കിന്‍റെ സാൻ ഫെർണാണ്ടോ ചരക്ക് കപ്പലില്‍ നിന്നും വിഴിഞ്ഞത്ത് ഇറക്കുക.

Image credits: Arun Kadaykkal
Malayalam

വിഴിഞ്ഞം അന്താരാഷ്ട്രാ തുറമുഖം

ജൂലൈ രണ്ടിന് ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പൽ കൊളംബോ വഴിയാണ് വിഴിഞ്ഞത്തെത്തിയത്. 
 

Image credits: Arun Kadaykkal
Malayalam

വിഴിഞ്ഞം അന്താരാഷ്ട്രാ തുറമുഖം

വിഴിഞ്ഞം തുറമുഖം തുറക്കുന്നതോടെ കേരളത്തിന്‍റെ വികസന ചരിത്രത്തിലും പുതിയ അധ്യായം തുറക്കും. നാളത്തെ ട്രയൽ റൺ പൂർത്തിയാകുന്നതോടെ വിഴിഞ്ഞം തുറമുഖം ഔദ്ധ്യോഗികമായി യാഥാർത്ഥ്യമാവും. 

Image credits: Arun Kadaykkal
Malayalam

വിഴിഞ്ഞം അന്താരാഷ്ട്രാ തുറമുഖം

എട്ട് ഷിപ്പ് ടു ഷോർ ക്രെയ്നുകളും 23 യാർഡ് ക്രെയ്നുകളുമാണ് വിഴിഞ്ഞത്ത് ഒരുക്കിയിരിക്കുന്നത്. ഓട്ടമേറ്റഡ് സംവിധാനം വഴി ചരക്കിറക്കവും കയറ്റവും നിയന്ത്രിക്കാൻ കഴിയും. 

Image credits: Arun Kadaykkal
Malayalam

വിഴിഞ്ഞം അന്താരാഷ്ട്രാ തുറമുഖം

കൂറ്റൻ ഷിപ്പ് ടു ഷോർ ക്രെയ്ൻ ഉപയോഗിച്ച് കണ്ടെ്യനറുകൾ കപ്പിൽ നിന്ന് ഇറക്കും. ശേഷം കണ്ടെയ്നുകൾ ടെർമിനൽ ട്രക്കുകളിലേക്ക് മാറ്റും. 

Image credits: Arun Kadaykkal
Malayalam

വിഴിഞ്ഞം അന്താരാഷ്ട്രാ തുറമുഖം

യാർഡ് ക്രെയ്നുകൾ ഉപയോഗിച്ച് കണ്ടെയ്നറുകൾ യാർഡിൽ അടുക്കിവയ്ക്കും. ഓരോ റൂട്ടിലേക്കുമുള്ള കണ്ടെയ്നുകൾ അതനുസരിച്ചാകും ക്രമീകരിക്കുക.

Image credits: Arun Kadaykkal

ന​ഗരത്തിലെ വീട്ടിൽ ചെടി നടാൻ സ്ഥലമില്ലേ? പരീക്ഷിക്കാം ഈ വഴികൾ

ദേ, മഴക്കാലത്ത് വളർത്താൻ പറ്റിയ 7 ഇൻഡോർ പ്ലാന്റുകൾ

മരണക്കിടക്കയിൽ ആളുകൾ പങ്കുവച്ച ജീവിതത്തിലെ 5 കുറ്റബോധങ്ങൾ

ചെടിയുടെ ആരോഗ്യത്തിന് വേണം റീപോട്ടിംഗ്, ടിപ്സ്