Web Specials

കുറ്റബോധം

മരിക്കാനായ ഒരാളുടെ ജീവിതത്തിലെ ഏറ്റവും വലിയ കുറ്റബോധം എന്താണ്? 8 വർഷത്തോളം പാലിയേറ്റീവ് കെയർ ജോലിക്കാരിയായിരുന്ന ബ്രോണി വെയർ രോ​ഗികളിൽ മനസിലാക്കിയ കാര്യങ്ങൾ ഇതെല്ലാമാണ്.

Image credits: old

പുസ്തകം

'ദി ടോപ്പ് ഫൈവ് റിഗ്രെറ്റ്‌സ് ഓഫ് ദി ഡൈയിംഗ്' എന്ന പുസ്തകത്തിൻ്റെ രചയിതാവ് കൂടിയാണവർ. 

 

Image credits: bronnie.ware

ഇത് നിങ്ങളുടെ ജീവിതമാണ്

"ജീവിതം ഒരു തിരഞ്ഞെടുപ്പാണ്. ഇത് നിങ്ങളുടെ ജീവിതമാണ്. ബോധപൂർവ്വം, വിവേകപൂർവ്വം, സത്യസന്ധമായി തിരഞ്ഞെടുക്കുക. സന്തോഷം തിരഞ്ഞെടുക്കുക" ബ്രോണി പറയുന്നു.

Image credits: Pixabay

5 കാര്യങ്ങള്‍

അഞ്ച് കാര്യങ്ങളിലാണ് പ്രധാനമായും മനുഷ്യർ മരണക്കിടക്കയിൽ വച്ച് കുറ്റബോധം കാണിക്കുന്നത് എന്നാണ് ബ്രോണി പറയുന്നത്. എന്തൊക്കെയാണ് അവര്‍ അവസാന നിമിഷം പറഞ്ഞ ആ 5 കാര്യങ്ങൾ? 

Image credits: Pixabay

സത്യസന്ധത

"മറ്റുള്ളവർ എന്നിൽ നിന്ന് പ്രതീക്ഷിക്കുന്ന ജീവിതമായിരുന്നില്ല, മറിച്ച് സ്വയം സത്യസന്ധത കാണിച്ച് ജീവിക്കാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു." 

Image credits: Pixabay

കഠിനാധ്വാനം വേണ്ട

"ഇത്രയും കഠിനാധ്വാനം ചെയ്യേണ്ടിയിരുന്നില്ല ജീവിതത്തിൽ എന്ന് ഞാനിപ്പോൾ ചിന്തിക്കുന്നു."

Image credits: Pixabay

വികാരങ്ങള്‍

"എന്റെ വികാരങ്ങളെ സത്യസന്ധമായി പ്രകടിപ്പിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് ഞാൻ ആ​ഗ്രഹിക്കാറുണ്ട്."

Image credits: Pixabay

സന്തോഷം

"എന്നെ കുറച്ചുകൂടി സന്തോഷിക്കാൻ വിട്ടിരുന്നുവെങ്കിൽ എന്ന് ഞാൻ ആ​ഗ്രഹിക്കുന്നു."

 

Image credits: Pixabay

സൗഹൃദം

"ഞാൻ എൻ്റെ സുഹൃത്തുക്കളുമായി കുറച്ചുകൂടി അടുപ്പം പുലർത്തിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു."

Image credits: Pixabay
Find Next One