Malayalam News Live : കുട്ടിയെ തട്ടിക്കൊണ്ടുപോകൽ, കേരളവർമയിൽ റീ കൗണ്ടിങ്- വാർത്തകൾ അറിയാം

malayalam news live live updates 1 december 2023 vkv

ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിടിയിലായ പ്രതികളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കേസിലെ പ്രധാന പ്രതി പത്മകുമാറിനുള്ളത് വലിയ സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയതായാണ് വിവരം. ഇയാൾ ലോൺ ആപ്പിൽ നിന്നടക്കം വലിയ തുക എടുത്തിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പദ്മകുമാര്‍ ആദ്യം പറഞ്ഞത് മുഴുവൻ നുണയാണെന്ന് പൊലീസ് സംശയിക്കുന്നത്. വരും മണിക്കൂറുകളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരും. അതേസമയം  കേരളവര്‍മ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള റീ കൗണ്ടിങ് ഇന്ന്. കെഎ‍സ്‍യു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി എസ്.ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നിർദേശപ്രകാരമാണ് വീണ്ടും വോട്ടെണ്ണുന്നത്. ഇന്നത്തെ പ്രധാന വാർത്തകള്‍ അറിയാം- Asianet News Live Updates

12:39 PM IST

മുൻ ​ഗവൺമെന്റ് പ്ലീഡർക്കെതിരായ ബലാത്സം​ഗ കേസ്

മുൻ സർക്കാർ പ്ലീഡർ പി ജി മനു പ്രതിയായ ബലാത്സം​ഗ കേസ് അന്വേഷണത്തിന് പ്രത്യേക സംഘം. നിയമസഹായം ചോദിച്ചെത്തിയ അതിജീവിതയെ പി ജി മനു ബലാത്സം​ഗം ചെയ്ത കേസിന്റെ അന്വേഷണത്തിനാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോ​ഗിച്ചിരിക്കുന്നത്. പുത്തൻകുരിശ് ഡിവൈഎസ് പി അന്വേഷണത്തിന് നേതൃത്വം നൽകും.

12:23 PM IST

പി വി അൻവറിന്റെ അനധികൃത ഭൂമി വിഷയത്തില്‍ മുഖ്യമന്ത്രി

പി വി അൻവറിന്റെ അനധികൃത ഭൂമി വിഷയത്തിൽ താൻ പ്രതികരിക്കുമെന്ന് മാധ്യമങ്ങൾ കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അൻവറിനോട് ചില മാധ്യമപ്രവർത്തകർക്ക് വിരോധമുണ്ട്. നിങ്ങൾ അതുംകൊണ്ട് നടന്നോ ഞാൻ മറുപടി പറയുമെന്ന് കരുതേണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 

12:07 PM IST

എ എ റഹീമും എം സ്വരാജും കുറ്റക്കാരെന്ന് കോടതി

ഉമ്മൻചാണ്ടി സർക്കാറിന്റെ വിദ്യാഭ്യാസനയങ്ങൾക്കെതിരെ എസ് എഫ് ഐ നടത്തിയ നിയമസഭ മാർച്ചുമായി ബന്ധപ്പെട്ട കേസിൽ സിപിഎം നേതാക്കളായ എ എ റഹീമും എം സ്വരാജും കുറ്റക്കാരെന്ന് കോടതി. 

read more

9:14 AM IST

ഹൈക്കോടതി ഉത്തരവ് തിരിച്ചടിയല്ലെന്ന് മന്ത്രി എംബി രാജേഷ്

നവകേരള സദസിന്  നഗരസഭ സെക്രട്ടറിമാർക്ക് ഫണ്ട് നൽകുന്നതിന് അനുമതി നൽകുന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്ത നടപടി സർക്കാരിന് തിരിച്ചടിയല്ലെന്ന് മന്ത്രി എംബി രാജേഷ്. നഗരസഭ സെക്രട്ടറി ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ചാണ് സ്റ്റേ. നഗരസഭകൾക്ക് കൗൺസിൽ ചേർന്ന് പണം നൽകാം. പറവൂർ നഗരസഭ ആദ്യം ഫണ്ട് നൽകാൻ തീരുമാനിച്ചു. ആ തീരുമാനം നടപ്പാക്കാനാണ് സെക്രട്ടറി ശ്രമിച്ചത്. പിന്നീടാണ് തിരക്കിട്ട് ഇത് തിരുത്താൻ ശ്രമിച്ചത്. വീണ്ടും കൗൺസിൽ വിളിച്ചു ചേർത്താണ് ഇത് തീരുമാനിച്ചത്.പ്രതിപക്ഷ നേതാവിന്‍റെ  സമ്മർദ്ദത്തിന് വഴങ്ങിയാണ് തിരുത്താൻ ശ്രമിച്ചത്. ഫണ്ട് കാര്യത്തിൽ സർക്കാർ ആരെയും നിർബന്ധിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 

9:13 AM IST

6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: പത്മകുമാറും കുടുംബവും അറസ്റ്റിൽ

കൊല്ലത്തെ ആറ് വയസുളള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ചാത്തന്നൂർ സ്വദേശിയായ പത്മകുമാറിനെയും കുടുംബത്തെയും അറസ്റ്റ് ചെയ്തു. മാമ്പള്ളികുന്നം കവിതരാജിൽ കെ ആർ പത്മകുമാർ ( 52) , ഭാര്യ എം ആർ അനിതകുമാരി (45), മകൾ പി. അനുപമ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ മൂന്ന് പേരെയും തെങ്കാശിയിൽ വെച്ചാണ് ഇന്നലെ പൊലീസ് പിടികൂടിയത്. 

7:59 AM IST

കരുവന്നൂരിൽ സിപിഎമ്മിനും കമ്മീഷൻ

കരുവന്നൂർ നിക്ഷേപത്തട്ടിപ്പിൽ സിപിഎമ്മിനും കമ്മീഷൻ ലഭിച്ചെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. കരുവന്നൂർ ബാങ്കിൽ സിപിഎമ്മിനും അക്കൗണ്ടുകളുണ്ട്. ലോക്കൽ കമ്മിറ്റിയുടെ പേരിലുള്ള രണ്ട് അക്കൗണ്ടുകളാണ് ഇഡി അന്വേഷണത്തിൽ കണ്ടെത്തിയത്. 

7:58 AM IST

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നാളെ, മിസോറാമിൽ മറ്റന്നാൾ

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ, നാലിടങ്ങളിലെ വോട്ടെണ്ണൽ നാളെ. രാവിലെ 8 മണി മുതലാണ് വോട്ടെണ്ണൽ. പത്തു മണിയോടെ ആദ്യ ഫലസൂചനകൾ അറിയാനാകും. മധ്യപ്രദേശിൽ 230 സീറ്റുകളിലെയും രാജസ്ഥാനിൽ 199 സീറ്റുകളിലെയും ഛത്തീസ്ഗഡിൽ 90 സീറ്റുകളിലേയും തെലങ്കാനയിലെ 199 സീറ്റുകളിലെയും ഫലമാണ് നാളെ അറിയാനാകുക. അതേസമയം മിസോറാമിന്റെ വോട്ടെണ്ണൽ തിങ്കളാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.

7:57 AM IST

കേരളവര്‍മ കോളേജ് യൂണിയന്‍ റീ കൗണ്ടിങ് ഇന്ന്

കേരളവര്‍മ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള റീ കൗണ്ടിങ് ഇന്ന്. കെഎ‍സ്‍യു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി എസ്.ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നിർദേശപ്രകാരമാണ് വീണ്ടും വോട്ടെണ്ണുന്നത്. രാവിലെ ഒൻപതിന് പ്രിൻസിപ്പലിന്റെ ചേംബറിൽ ആണ് വോട്ടെണ്ണൽ. 

7:57 AM IST

മൊഴികൾ മാറ്റിമാറ്റിപ്പറഞ്ഞ് പദ്മകുമാര്‍, പുലര്‍ച്ചെ 3 മണിവരെ ചോദ്യംചെയ്യൽ

ഓയൂരിലെ ആറ് വയസുകാരിയെ  തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ പദ്മകുമാറിനെയും കുടുംബത്തെയും പുലർച്ചെവരെചോദ്യം ചെയ്ത് പൊലീസ്. ചോദ്യം ചെയ്യൽ പുലർച്ചെ മൂന്നു വരെ നീണ്ടു. എഡിജിപി, ഡിഐജി എന്നിവർ ചേദ്യംചെയ്യലിനെത്തിയിരുന്നു. മൊഴികളിലെ വൈരുധ്യം അന്വേഷണ സംഘത്തെ കുഴക്കുന്നുണ്ട്.

7:56 AM IST

അതിതീവ്ര ന്യൂനമർദ്ദം; കേരളത്തിൽ 5 ദിവസം മഴ സാധ്യത ശക്തം

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദം ഇന്ന് അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ബംഗാൾ ഉൾക്കടലിൽ ഇന്ന് രൂപപ്പെടുന്ന അതിതീവ്ര ന്യൂനമർദ്ദം നാളെ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാനും സാധ്യതയെന്നാണും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസവും മഴ തുടരുമെന്നാണ് പ്രവചനം.

12:39 PM IST:

മുൻ സർക്കാർ പ്ലീഡർ പി ജി മനു പ്രതിയായ ബലാത്സം​ഗ കേസ് അന്വേഷണത്തിന് പ്രത്യേക സംഘം. നിയമസഹായം ചോദിച്ചെത്തിയ അതിജീവിതയെ പി ജി മനു ബലാത്സം​ഗം ചെയ്ത കേസിന്റെ അന്വേഷണത്തിനാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോ​ഗിച്ചിരിക്കുന്നത്. പുത്തൻകുരിശ് ഡിവൈഎസ് പി അന്വേഷണത്തിന് നേതൃത്വം നൽകും.

12:23 PM IST:

പി വി അൻവറിന്റെ അനധികൃത ഭൂമി വിഷയത്തിൽ താൻ പ്രതികരിക്കുമെന്ന് മാധ്യമങ്ങൾ കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അൻവറിനോട് ചില മാധ്യമപ്രവർത്തകർക്ക് വിരോധമുണ്ട്. നിങ്ങൾ അതുംകൊണ്ട് നടന്നോ ഞാൻ മറുപടി പറയുമെന്ന് കരുതേണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 

12:07 PM IST:

ഉമ്മൻചാണ്ടി സർക്കാറിന്റെ വിദ്യാഭ്യാസനയങ്ങൾക്കെതിരെ എസ് എഫ് ഐ നടത്തിയ നിയമസഭ മാർച്ചുമായി ബന്ധപ്പെട്ട കേസിൽ സിപിഎം നേതാക്കളായ എ എ റഹീമും എം സ്വരാജും കുറ്റക്കാരെന്ന് കോടതി. 

read more

9:14 AM IST:

നവകേരള സദസിന്  നഗരസഭ സെക്രട്ടറിമാർക്ക് ഫണ്ട് നൽകുന്നതിന് അനുമതി നൽകുന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്ത നടപടി സർക്കാരിന് തിരിച്ചടിയല്ലെന്ന് മന്ത്രി എംബി രാജേഷ്. നഗരസഭ സെക്രട്ടറി ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ചാണ് സ്റ്റേ. നഗരസഭകൾക്ക് കൗൺസിൽ ചേർന്ന് പണം നൽകാം. പറവൂർ നഗരസഭ ആദ്യം ഫണ്ട് നൽകാൻ തീരുമാനിച്ചു. ആ തീരുമാനം നടപ്പാക്കാനാണ് സെക്രട്ടറി ശ്രമിച്ചത്. പിന്നീടാണ് തിരക്കിട്ട് ഇത് തിരുത്താൻ ശ്രമിച്ചത്. വീണ്ടും കൗൺസിൽ വിളിച്ചു ചേർത്താണ് ഇത് തീരുമാനിച്ചത്.പ്രതിപക്ഷ നേതാവിന്‍റെ  സമ്മർദ്ദത്തിന് വഴങ്ങിയാണ് തിരുത്താൻ ശ്രമിച്ചത്. ഫണ്ട് കാര്യത്തിൽ സർക്കാർ ആരെയും നിർബന്ധിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 

9:13 AM IST:

കൊല്ലത്തെ ആറ് വയസുളള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ചാത്തന്നൂർ സ്വദേശിയായ പത്മകുമാറിനെയും കുടുംബത്തെയും അറസ്റ്റ് ചെയ്തു. മാമ്പള്ളികുന്നം കവിതരാജിൽ കെ ആർ പത്മകുമാർ ( 52) , ഭാര്യ എം ആർ അനിതകുമാരി (45), മകൾ പി. അനുപമ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ മൂന്ന് പേരെയും തെങ്കാശിയിൽ വെച്ചാണ് ഇന്നലെ പൊലീസ് പിടികൂടിയത്. 

8:00 AM IST:

കരുവന്നൂർ നിക്ഷേപത്തട്ടിപ്പിൽ സിപിഎമ്മിനും കമ്മീഷൻ ലഭിച്ചെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. കരുവന്നൂർ ബാങ്കിൽ സിപിഎമ്മിനും അക്കൗണ്ടുകളുണ്ട്. ലോക്കൽ കമ്മിറ്റിയുടെ പേരിലുള്ള രണ്ട് അക്കൗണ്ടുകളാണ് ഇഡി അന്വേഷണത്തിൽ കണ്ടെത്തിയത്. 

7:59 AM IST:

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ, നാലിടങ്ങളിലെ വോട്ടെണ്ണൽ നാളെ. രാവിലെ 8 മണി മുതലാണ് വോട്ടെണ്ണൽ. പത്തു മണിയോടെ ആദ്യ ഫലസൂചനകൾ അറിയാനാകും. മധ്യപ്രദേശിൽ 230 സീറ്റുകളിലെയും രാജസ്ഥാനിൽ 199 സീറ്റുകളിലെയും ഛത്തീസ്ഗഡിൽ 90 സീറ്റുകളിലേയും തെലങ്കാനയിലെ 199 സീറ്റുകളിലെയും ഫലമാണ് നാളെ അറിയാനാകുക. അതേസമയം മിസോറാമിന്റെ വോട്ടെണ്ണൽ തിങ്കളാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.

7:58 AM IST:

കേരളവര്‍മ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള റീ കൗണ്ടിങ് ഇന്ന്. കെഎ‍സ്‍യു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി എസ്.ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നിർദേശപ്രകാരമാണ് വീണ്ടും വോട്ടെണ്ണുന്നത്. രാവിലെ ഒൻപതിന് പ്രിൻസിപ്പലിന്റെ ചേംബറിൽ ആണ് വോട്ടെണ്ണൽ. 

7:58 AM IST:

ഓയൂരിലെ ആറ് വയസുകാരിയെ  തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ പദ്മകുമാറിനെയും കുടുംബത്തെയും പുലർച്ചെവരെചോദ്യം ചെയ്ത് പൊലീസ്. ചോദ്യം ചെയ്യൽ പുലർച്ചെ മൂന്നു വരെ നീണ്ടു. എഡിജിപി, ഡിഐജി എന്നിവർ ചേദ്യംചെയ്യലിനെത്തിയിരുന്നു. മൊഴികളിലെ വൈരുധ്യം അന്വേഷണ സംഘത്തെ കുഴക്കുന്നുണ്ട്.

7:57 AM IST: