Asianet News MalayalamAsianet News Malayalam

എ എ റഹീമും എം സ്വരാജും കുറ്റക്കാരെന്ന് കോടതി, പൊലീസ് ബാരിക്കേടും വാഹനങ്ങളും തകര്‍ത്തെന്ന് കോടതി

മ്യൂസിയം പൊലീസെടുത്ത കേസിലാണ് ഇരുവരും കുറ്റക്കാരെന്ന് കോടതി വിധിച്ചത്. 

AA Rahim and M Swaraj were found guilty by court on sfi march case apn
Author
First Published Dec 2, 2023, 11:51 AM IST

തിരുവനന്തപുരം: ഉമ്മൻചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് നടന്ന നിയമസഭാ മാര്‍ച്ചിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിൽ എംപി  എ എ റഹീമും, എം.സ്വരാജും കുറ്റക്കാരെന്ന് കോടതി. യുഡിഎഫ് സർക്കാറിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ എസ്എഫ്ഐ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തിലാണ് കേസ്. പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസ് ബാരിക്കേട് തകര്‍ക്കുകയും വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തു. പൊതുമുതൽ നശിപ്പിച്ചതിനെതിരെ അടക്കമാണ് മ്യൂസിയം പൊലീസ് കേസ്. 150 ഓളം പ്രവര്‍ത്തകരാണ് അന്ന് പ്രതിഷേധത്തിൽ പങ്കെടുത്തത്. കേസിൽ തിരുവനന്തപുരം ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉച്ചക്ക് ശേഷം വിധി പറയും

 

Latest Videos
Follow Us:
Download App:
  • android
  • ios