Asianet News MalayalamAsianet News Malayalam

പാലും ചിക്കനും ഒന്നിച്ച്​ കഴിക്കാമോ?

Should You Avoid Consuming Milk After Chicken
Author
First Published Feb 24, 2018, 4:21 PM IST

ഒരു വലിയ ഗ്ലാസ്​ പാൽ കുടിക്കുന്നത്​ ഇന്ത്യയിലെ അമ്മമാരുടെ പുരാതന കാലം മു​തലുള്ള പോഷകഹാര ശീലങ്ങളിൽപെട്ടതാണ്​. അളവില്ലാത്ത പോഷകഗുണം പാലിനെ സമീകൃത ആഹാരമാക്കി മാറ്റുന്നു. പ്രോട്ടീൻ, കാർബോ ഹൈ​ഡ്രേറ്റ്​, കൊഴുപ്പ്​, ഫൈബർ ഇരുമ്പ്​ തുടങ്ങിയ അവശ്യ പോഷകഘടകങ്ങളെല്ലാം പാലിൽ അടങ്ങിയിട്ടുണ്ട്​. എന്നാൽ പാൽ കുടിക്കുന്ന സമയം സംബന്ധിച്ച്​ പലരും ബോധവാൻമാരല്ല. മൽസ്യ വിഭവങ്ങൾക്കൊപ്പം പാൽ കഴിക്കരുതെന്ന്​ പറയാറുണ്ട്​.

Should You Avoid Consuming Milk After Chicken

ഇതുപോലെ തന്നെ ഭക്ഷണക്രമത്തിൽ പ്രശ്​നം ഉണ്ടാക്കുന്നതാണ്​ കോഴിയിറച്ചി വിഭവങ്ങൾക്കൊപ്പം പാൽ കഴിക്കുന്നതെന്നും പറയാറുണ്ട്​. ഇവ വെള്ളപ്പാണ്ടിന്​ കാരണമാകുമെന്നും പറയാറുണ്ട്​.  ഇൗ നിർദേശത്തിന്​ പിന്നിലെ യാഥാർഥ്യമെന്താണ്​?  മെലാനിന്‍റെ കുറവാണ്​ പ്രാഥമികമായി വെള്ളപ്പാണ്ടിനുള്ള കാരണം. ശരീരത്തിലെ മെലാനൊസൈറ്റ്​സ്​ പ്രവർത്തനം നിലക്കുമ്പോള്‍ ആണ്​ വെള്ള അടയാളങ്ങൾ രൂപപ്പെടുന്നത്​.

ചർമത്തിലെ മെലാനിനെ ഉൽപ്പാദിപ്പിക്കുന്ന കോശങ്ങളാണ്​ മെലാനോ സൈറ്റ്​സ്​. ഇവയാണ്​ ചർമത്തിന്​ നിറം നൽകുന്നത്​. ശരീരത്തിലെ ആന്‍റിബോഡീസ്​ ലിംഫോസൈറ്റ്​സ്​ എന്നിവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഒാ​ട്ടോ ഇമ്യൂൺ തകരാറാണ്​ ശരീരത്തിൽ ഇൗ അവസ്​ഥ സൃഷ്​ടിക്കുന്നതെന്ന്​ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്​. എന്നാൽ കോഴി ഇറച്ചി വിഭവങ്ങൾക്ക്​ ശേഷം പാൽ കുടിക്കുന്നതും ശരീരത്തിൽ വെള്ളപാടുകൾ ഉണ്ടാകുന്നതും തമ്മിൽ ബന്ധപ്പെടുത്താവുന്ന ശാസ്​ത്രീയ തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല.

ഏതാനും വർഷങ്ങൾക്ക്​ മുമ്പ്​ മത്സ്യവും പാലും ഒന്നിച്ച്​ കഴിക്കുന്നത്​ സംബന്ധിച്ച്​ വിവാദമുണ്ടായിരുന്നു. എന്നാൽ ക്ലിനിക്കൽതലത്തിൽ ഇക്കാര്യത്തിൽ ഒന്നും തെളിയിക്കാനായിട്ടില്ല. കോഴി ഇറച്ചിയുടെ കാര്യത്തിലും ഇതുതന്നെയാണ്​ സ്​ഥിതി. എന്നാൽ ഇൗ ഭക്ഷണങ്ങൾക്കിടയിൽ ചെറിയ ഇടവേള നൽകുന്നത്​ നല്ലതാണെന്ന്​ ഉപദേശിക്കുന്ന വിദഗ്​ദരുമുണ്ട്​. അമിതമായ അളവിലെ പ്രോട്ടീൻ യൂറിക്​ ആസിഡിന്‍റെ ഉൽപ്പാദനം വർധിപ്പിക്കാൻ വഴിവെക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട്​ തന്നെ അരമണിക്കൂർ ഇടവേള നല്ലതാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. 
 

Follow Us:
Download App:
  • android
  • ios