എല്ലുപൊടി വഴി ചെടികള്‍ക്ക് രോഗം പകരുമോ?

By Web TeamFirst Published Sep 28, 2020, 9:54 AM IST
Highlights

എന്തായാലും ഭ്രാന്തിപ്പശു രോഗം ചെടികളിലേക്ക് പകരാനുള്ള സാധ്യത തീരെയില്ല. മിക്കവാറും എല്ലുപൊടി അടങ്ങിയ വളങ്ങളില്‍ എന്‍.പി.കെ മിശ്രിതം 3:15:0 എന്ന അളവിലാണ് അടങ്ങിയിരിക്കുന്നത്. 

മണ്ണില്‍ ഫോസ്ഫറസിന്റെ അളവ് കൂട്ടാനായി കര്‍ഷകര്‍ 'ബോണ്‍ മീല്‍' ചേര്‍ക്കാറുണ്ട്. മൃഗങ്ങളുടെ എല്ലുകള്‍ പൊടിച്ചുണ്ടാക്കുന്ന പൊടി ചെടികളെയോ മനുഷ്യരെയോ ഏതെങ്കിലും തരത്തില്‍ ദോഷകരമായി ബാധിക്കുന്നുണ്ടോ?

മൃഗങ്ങളുടെ എല്ലുകള്‍ പൊടിച്ചുണ്ടാക്കുന്നതാണ് എല്ലുപൊടി. സാധാരണയായി പോത്തിന്റെ എല്ലുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. കശാപ്പ് ചെയ്ത ഏതു മൃഗത്തിന്റെയും എല്ലുകള്‍ പൊടിയായി വളമാക്കാവുന്നതാണ്. ഇതിനായി ഉപയോഗിക്കുന്ന മൃഗങ്ങള്‍ക്ക് അസുഖങ്ങളൊന്നുമില്ലെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. ഭ്രാന്തിപ്പശു രോഗം ബാധിക്കാനുള്ള സാധ്യതയില്ലേയെന്ന് സംശയിക്കുന്നവരുണ്ടാകാം. എന്നാല്‍, ഈ അസുഖത്തിന് കാരണമാകുന്ന തരത്തിലുള്ള തന്‍മാത്രകളെ ആഗിരണം ചെയ്യാനുള്ള ശേഷി ചെടികള്‍ക്കില്ല. രോഗസാധ്യത തടയാനായി തോട്ടം കൈകാര്യം ചെയ്യുന്നവര്‍ മാസ്‌ക് ഉപയോഗിക്കുന്നതും നല്ലതാണ്.

എന്തായാലും ഭ്രാന്തിപ്പശു രോഗം ചെടികളിലേക്ക് പകരാനുള്ള സാധ്യത തീരെയില്ല. മിക്കവാറും എല്ലുപൊടി അടങ്ങിയ വളങ്ങളില്‍ എന്‍.പി.കെ മിശ്രിതം 3:15:0 എന്ന അളവിലാണ് അടങ്ങിയിരിക്കുന്നത്. എല്ലുപൊടിയില്‍ നിന്നുള്ള ഫോസ്ഫറസ് ചെടികള്‍ക്ക് വളരെ എളുപ്പത്തില്‍ ആഗിരണം ചെയ്യാന്‍ കഴിയും. ഇത് ഉപയോഗിച്ചാല്‍ ധാരാളം വലുപ്പമുള്ള പൂക്കള്‍ ഉത്പാദിപ്പിക്കാന്‍ കഴിയും.

പൂന്തോട്ടത്തില്‍ എല്ലുപൊടി ചേര്‍ക്കുന്നതിന് മുമ്പ് മണ്ണ് പരിശോധന നടത്തണം. മണ്ണിന്റെ പി.എച്ച് മൂല്യം ഏഴിലും കുറവാണെങ്കില്‍ ഫോസ്ഫറസ് നല്‍കിയാല്‍ പ്രയോജനം കുറയും. അതുപോലെ ഏഴിനേക്കാള്‍ ഉയര്‍ന്ന പി.എച്ച് മൂല്യമാണെങ്കില്‍ നിങ്ങളുടെ മണ്ണിന്റെ പി.എച്ച് തോത് കൃത്യമായി ക്രമീകരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

ഒരിക്കല്‍ മണ്ണു പരിശോധന നടത്തിയാല്‍ ഓരോ 100 സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്തും 4.5 കി.ഗ്രാം എല്ലുപൊടി എന്ന കണക്കില്‍ ചേര്‍ത്തുകൊടുക്കണം. ഇങ്ങനെ നല്‍കിയാല്‍ ഏകദേശം നാലുമാസത്തോളം എല്ലുപൊടിയില്‍ നിന്നും ഫോസ്ഫറസ് ആഗിരണം ചെയ്യാന്‍ ചെടികള്‍ക്ക് കഴിയും. അതുപോലെ ഉയര്‍ന്ന അളവില്‍ നൈട്രജന്‍ അടങ്ങിയ മണ്ണില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താനായി എല്ലുപൊടി ചേര്‍ക്കാറുണ്ട്. 
 

click me!