ഒരു ദിവസം 76.61 കിലോ പാല്‍! റെക്കോര്‍ഡ് നേട്ടവുമായി ബല്‍ദേവിന്റെ പശു

By Web TeamFirst Published Jul 1, 2020, 6:45 PM IST
Highlights

ജോഗന്റെ നാലാമത്തെ പ്രസവത്തിലെ പാലുല്‍പാദനമാണ് റെക്കോര്‍ഡിന് അര്‍ഹമായത്. ആദ്യത്തെ പ്രസവങ്ങളില്‍ 42 കിലോ, 54 കിലോ, 62 കിലോ എന്നിങ്ങനെയായിരുന്നു ലഭിച്ചിരുന്നത്.
 

ഒരു ദിവസം 76.61 കിലോ പാലുല്‍പാദിപ്പിച്ച ഹരിനായയിലെ പശുവിന് റെക്കോര്‍ഡ് നേട്ടം. ഹരിയാനയിലെ കര്‍ണാല്‍ സ്വദേശിയായ ബല്‍ദേവ് സിംഗിന്റെ പശുവാണ് റെക്കോര്‍ഡ് പാല്‍ ഉല്‍പാദിപ്പിച്ചത്. പഞ്ചാബിലെ കര്‍ഷകന്റെ പശു 72 കിലോ പാല്‍ ഉല്‍പാദിപ്പിച്ചതായിരുന്നു മുന്‍ റെക്കോര്‍ഡ്. സങ്കരയിനം പശുക്കള്‍ക്ക് ലഭിക്കുന്ന ഏറ്റവും കൂടുതല്‍ പാലാണ് ജോഗന് ലഭിച്ചതെന്ന് നാഷണല്‍ ഡെയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. ലോകത്തെ ഏറ്റവുമധികം പാലുല്‍പാദിപ്പിക്കുന്ന സങ്കരയിനങ്ങളിലൊന്നായ ഹോള്‍സ്റ്റിന്‍ ഫ്രീഷ്യന്‍ എന്ന ഇനത്തില്‍പ്പെട്ടതാണ് ബല്‍ദേവ് സിംഗിന്റെ പശു. തന്റെ ഫാമിലെ ഏറെ പ്രിയപ്പെട്ട പശുവിന് ജോഗന്‍ എന്നാണ് ബര്‍ദേവ് സിംഗ് നല്‍കിയ പേര്. 

ജോഗന്റെ നാലാമത്തെ പ്രസവത്തിലെ പാലുല്‍പാദനമാണ് റെക്കോര്‍ഡിന് അര്‍ഹമായത്. ആദ്യത്തെ പ്രസവങ്ങളില്‍ 42 കിലോ, 54 കിലോ, 62 കിലോ എന്നിങ്ങനെയായിരുന്നു ലഭിച്ചിരുന്നത്. അമേരിക്കയില്‍ നിന്നാണ് പശുവിന്റെ ബീജം ഇറക്കുമതി ചെയ്തത്. ഹരിയാനയിലെ പ്രശസ്തനായ ക്ഷീര കര്‍ഷകനാണ് ബല്‍ദവ് സിംഗ്. ഒട്ടേറ കര്‍ഷക പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. സഹോദരനൊപ്പം തികച്ചും ശാസ്ത്രീയ രീതിയിലാണ് ബര്‍ദേവിന്റെ പശുവളര്‍ത്തല്‍. 

ബല്ദേവും സഹോദരനും 2010ല്‍ എന്‍ഡിആര്‍ഐ സംഘടിപ്പിച്ച പരിശീലനത്തില്‍ പങ്കെടുത്തതിന് ശേഷമാണ്  ശാസ്ത്രീയ മാര്‍ഗങ്ങളിലേക്ക് കൂടുതല്‍ തിരിഞ്ഞത്. മികച്ച ഉല്‍പാദന ക്ഷമതയുള്ള പശുക്കളാണ് ബല്‍ദേവിന്റെ ഫാമിലുള്ളത്. കര്‍ണാലിലെ ഗലിബ് ഖേരി ഗ്രാമത്തിലാണ് ബല്‍ദേവിന്റെ ഫാം.
 

click me!