വീട്ടുമുറ്റത്തെ ചെറുനാരകം കായ്ക്കുന്നില്ല? വിഷമിക്കേണ്ട വഴിയുണ്ട്

Published : Apr 10, 2025, 12:12 PM IST
വീട്ടുമുറ്റത്തെ ചെറുനാരകം കായ്ക്കുന്നില്ല? വിഷമിക്കേണ്ട വഴിയുണ്ട്

Synopsis

വീട്ടില്‍ നാരകമുണ്ടെങ്കിലും ഒരു നാരങ്ങയ്ക്ക് കടയില്‍ പോകേണ്ട അവസ്ഥയാണ് പലരും. എന്നാല്‍ ഇനി അത് വേണ്ട, വീട്ടിലെ നാരകം പൂക്കാനും കായ്ക്കാനും ചില വഴികളുണ്ട്. അല്പം ശ്രദ്ധ മാത്രം മതി.    


രു ചെറുനാരകം ചെടിയെങ്കിലും വീട്ടുമുറ്റത്ത് ഇല്ലാത്ത വീടുകൾ നമ്മുടെ നാട്ടിൽ അപൂർവമായിരിക്കും. എന്നാൽ, നാരക ചെടികളുടെ ക്ഷേമം അന്വേഷിച്ചാൽ പലർക്കും പറയാനുള്ളത് ഒറ്റ ഉത്തരമായിരിക്കും കായ്ക്കുന്നേയില്ല. എന്നാൽ  ചെടികൾ നടുമ്പോൾ മുതൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നാരങ്ങ ചെടികൾ നിറയെ കായ്ക്കും.

നല്ല ഇളക്കമുള്ള കരമണ്ണാണ് നാരക ചെടികൾ വളരാൻ ഉത്തമം. ഈർപ്പം കൂടുതലുള്ളതും വെള്ളക്കെട്ടുള്ളതുമായ സ്ഥലങ്ങൾ നാരക കൃഷിക്ക് അനുയോജ്യമല്ല. അടമഴ തുടങ്ങുന്നതിന് മുമ്പ് തൈകൾ നടണം. ചെടി നടുന്ന സമയത്ത് വേണ്ട രീതിയിൽ അടിവളം കൊടുത്തില്ല എങ്കിൽ വളർച്ച മുരടിക്കാൻ സാധ്യതയുണ്ട്. നൈട്രജൻ ധാരാളമുള്ള മണ്ണ് ആണെങ്കിൽ ചെടി വളരും. എന്നാൽ പൊട്ടാസ്യം പോലുള്ള മൂലകങ്ങൾ മണ്ണിൽ ഇല്ലായെങ്കിൽ ചെടികൾ കായ്ക്കില്ല. 

Read More: പണച്ചിലവില്ലാതെ തന്നെ പുതിന കൃഷി, ഇക്കാര്യങ്ങൾ ഓർത്തോളൂ

അതിനാൽ നൈട്രജനും പൊട്ടാസ്യവും നൽകുന്ന വളത്തിൽ ഉറപ്പാക്കണം. ധാരാളം സൂര്യപ്രകാശം ആവശ്യമുള്ള ഒരു ചെടിയാണ് നാരകം. അതുകൊണ്ട് തന്നെ സൂര്യപ്രകാശം നല്ല രീതിയിൽ ലഭിക്കുന്ന സ്ഥലത്ത് വേണം ചെടികൾ നടാൻ. വർഷത്തിൽ ഒരിക്കലോ അല്ലെങ്കിൽ രണ്ട് വർഷത്തിൽ ഒരിക്കലോ കൊമ്പുകൾ കോതി കൊടുക്കുക. ഇങ്ങനെ ചെയ്യുന്നത് ധാരാളം പൂക്കൾ ഉണ്ടാകാൻ സഹായിക്കും.

ചെടിച്ചട്ടിയിൽ ഉള്ള ചെടിക്ക് ഒന്നര മാസത്തിൽ ഒരിക്കൽ എൻപികെ വളങ്ങൾ ഇട്ട് കൊടുക്കാം. മണ്ണിൽ നട്ടിട്ടുള്ള ചെടി ആണെങ്കിൽ രണ്ട് ടീസ്പൂൺ 18-18 എൻപികെ വളം വേരിൽ നിന്ന് 30 സിഎം വിട്ട് മണ്ണിൽ ഇളക്കി ചേർത്ത് നന്നായി നനച്ചു കൊടുക്കുക. എൻപികെ വളങ്ങൾ ഉപയോഗിക്കുമ്പോൾ എപ്പോഴും നല്ലത് പോലെ നനച്ചു കൊടുക്കാൻ ശ്രമിക്കുക. വളപ്രയോഗം നടത്തുമ്പോൾ എപ്പോഴും ശ്രദ്ധിക്കണം. കാരണം അമിതമായ വളപ്രയോഗം ചിലപ്പോൾ ചെടികളെ ദോഷകരമായി ബാധിച്ചേക്കാം.

Read More: തോന്നും പോലെ നനയ്ക്കരുത്, ചെടികൾക്ക് വെള്ളം നൽകാനുമുണ്ട് നല്ലനേരം
 

PREV
Read more Articles on
click me!

Recommended Stories

ശതാവരി -കിഴങ്ങിനും ഇലയ്ക്കും നല്ല ഡിമാൻഡാണ്, അറിയാം കൃഷിയും പരിപാലനവും
മധുരക്കിഴങ്ങ് കൃഷി വർഷം മുഴുവൻ ലാഭം; കൃഷി തുടങ്ങേണ്ടത് എങ്ങനെ?