Malayalam

വെളുത്തുള്ളി

വലിയ പറമ്പുകളോ കൃഷിഭൂമിയോ ആവശ്യമില്ല, കുറഞ്ഞ സ്ഥലത്ത് പോലും വെളുത്തുള്ളി നല്ല രീതിയിൽ വിളവെടുക്കാൻ സാധിക്കും.

Malayalam

ഏറ്റവും വലിപ്പമുള്ള അല്ലികൾ

വീട്ടിലെ വലിയ വെളുത്തുള്ളി പൊളിച്ച്, ഏറ്റവും വലിപ്പമുള്ള അല്ലികൾ മാത്രം നടാനായി മാറ്റിവെക്കുക.

Image credits: Getty
Malayalam

മണ്ണ്

വെള്ളം കെട്ടിക്കിടക്കാത്ത മണ്ണാണ് ആവശ്യം. മണ്ണിൽ ആവശ്യത്തിന് ചാണകപ്പൊടി ചേർത്ത് ഇളക്കുക.

Image credits: Getty
Malayalam

6-8 ഇഞ്ച് ആഴം

ചട്ടിയിലാണ് നടുന്നതെങ്കിൽ കുറഞ്ഞത് 6-8 ഇഞ്ച് ആഴം വേണം. നല്ല നീർവാർച്ചയുള്ള പോട്ടിംഗ് മിക്സ് ഉപയോഗിക്കുക.

Image credits: Getty
Malayalam

അകലം

അല്ലിയുടെ കൂർത്ത ഭാഗം മുകളിലേക്കും പരന്ന ഭാഗം താഴേക്കും വരുന്ന രീതിയിൽ മണ്ണിൽ ഇറക്കി വെക്കുക. അല്ലികൾ തമ്മിൽ 4-6 ഇഞ്ച് അകലം ഉണ്ടായിരിക്കാൻ ശ്രദ്ധിക്കുക.

Image credits: Getty
Malayalam

സൂര്യപ്രകാശം

വളരെ ആഴത്തിൽ നടരുത്, മണ്ണ് മൂടിയാൽ മതി. നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വേണം ചെടി വളർത്താൻ. മണ്ണിൽ നനവ് ഉണ്ടായിരിക്കണം, എന്നാൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്.

Image credits: Getty
Malayalam

ഉണങ്ങിയ ഇല

നടീലിന് ശേഷം മണ്ണിൽ ഉണങ്ങിയ ഇലകളോ വൈക്കോലോ നിരത്തുന്നത് മണ്ണിന്റെ നനവ് നിലനിർത്താനും കളകൾ വളരുന്നത് തടയാനും സഹായിക്കും.

Image credits: Getty
Malayalam

കടലപ്പിണ്ണാക്ക്

ചെടി വളരുന്ന ഘട്ടത്തിൽ മണ്ണിൽ ചാണകപ്പൊടിക്ക് പുറമെ അല്പം കടലപ്പിണ്ണാക്ക് പുളിപ്പിച്ചത് നേർപ്പിച്ച് ഒഴിച്ചുകൊടുക്കുന്നത് നല്ല വലിപ്പമുള്ള വെളുത്തുള്ളി ലഭിക്കാൻ സഹായിക്കും.

Image credits: Getty
Malayalam

നനയ്ക്കുന്നത് നിർത്തണം

വിളവെടുപ്പിന് രണ്ടാഴ്ച മുൻപ് മുതൽ നനയ്ക്കുന്നത് പൂർണ്ണമായും നിർത്തണം. ഇത് വെളുത്തുള്ളി കേടുകൂടാതെ ഇരിക്കാൻ സഹായിക്കും.

Image credits: Getty
Malayalam

വിളവെടുപ്പ്

നട്ട് ഏകദേശം 4 മുതൽ 5 മാസം വരെയാകും വിളവെടുപ്പിന് പാകമാവാൻ. ചെടിയുടെ താഴത്തെ ഇലകൾ മഞ്ഞനിറമായി ഉണങ്ങാൻ തുടങ്ങുമ്പോഴാണ് വിളവെടുക്കേണ്ടത്.

Image credits: Getty

വഴുതനയിൽ പുഴുക്കുത്താണോ? നിരാശരാകേണ്ട, മാറ്റാൻ വഴികൾ പലതുണ്ട്

കാന്താരി മുളക് തഴച്ച് വളരാൻ അല്പം ശ്രദ്ധ

വിഷമുള്ള കോളിഫ്ലവർ‌ വാങ്ങി മടുത്തോ? അടുക്കളത്തോട്ടങ്ങളിൽ വളർത്താം

ക്യാപ്സിക്കം കൃഷി: മികച്ച വിളവിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ