തണുപ്പുകാലത്തെ സുന്ദരി പോയിന്‍സെറ്റിയ; നനയ്ക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കാം

By Web TeamFirst Published Dec 13, 2020, 8:49 AM IST
Highlights

പോയിന്‍സെറ്റിയ നഴ്‌സറിയില്‍ നിന്ന് വാങ്ങിയാല്‍ ചട്ടിയുടെ താഴ്ഭാഗം പരിശോധിക്കണം. ചട്ടിക്ക് വെള്ളം വാര്‍ന്നുപോകാനുള്ള സുഷിരമില്ലെങ്കില്‍ മാത്രമേ വേരുകള്‍ ചീഞ്ഞ് ചെടി നശിച്ചുപോകുകയുള്ളു. 

ക്രിസ്മസ് നാളുകളില്‍ അലങ്കാരച്ചെടിയായി ഉപയോഗിക്കുന്ന പോയിന്‍സെറ്റിയ വീട്ടിനുള്ളിലും പുറത്തും വളര്‍ത്താറുണ്ട്. മെക്‌സിക്കോയുടെയും ഗ്വാട്ടിമാലയുടെയും ഉഷ്ണമേഖലാ വനപ്രദേശങ്ങളില്‍ ധാരാളമായി വളരുന്ന ഈ ചെടി യഥാര്‍ഥത്തില്‍ മിതമായ കാലാവസ്ഥ ഇഷ്ടപ്പെടുന്നു. തണുപ്പുകാലത്താണ് ഈ ചെടി വീടിന് ചുവപ്പിന്റെ ചാരുത നല്‍കുന്നത്. എത്രത്തോളം വെള്ളം ഈ ചെടിക്ക് ആവശ്യമുണ്ടെന്നത് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

അമിതമായ തണുപ്പ് 'ക്രിസ്മസ് ട്രീ' എന്നറിയപ്പെടുന്ന ഈ ചെടിക്കും ഹാനികരം തന്നെയാണ്. വളരെ കൂടിയ അളവില്‍ വെള്ളം നല്‍കുന്നതും കുറഞ്ഞ അളവില്‍ നല്‍കുന്നതും ചെടികളുടെ വളര്‍ച്ചയ്ക്ക് ഹാനികരമാണ്. ചെടികള്‍ വളര്‍ത്തുന്ന ചട്ടിയില്‍ മേല്‍മണ്ണ് തൊട്ടുനോക്കിയാല്‍ വരണ്ടിരിക്കുന്നുവെങ്കില്‍ വെള്ളത്തിന്റെ അഭാവമുണ്ടെന്ന് മനസിലാക്കാം. പോട്ടിങ്ങ് മിശ്രിതം അല്‍പം ഈര്‍പ്പമുള്ളതാക്കി നിലനിര്‍ത്തിയാല്‍ മാത്രം മതി. വെള്ളം കെട്ടിനിൽക്കാന്‍ അനുവദിക്കരുത്.

പോയിന്‍സെറ്റിയ നഴ്‌സറിയില്‍ നിന്ന് വാങ്ങിയാല്‍ ചട്ടിയുടെ താഴ്ഭാഗം പരിശോധിക്കണം. ചട്ടിക്ക് വെള്ളം വാര്‍ന്നുപോകാനുള്ള സുഷിരമില്ലെങ്കില്‍ മാത്രമേ വേരുകള്‍ ചീഞ്ഞ് ചെടി നശിച്ചുപോകുകയുള്ളു. അതുപോലെ ചെടിച്ചട്ടി പൊതിഞ്ഞ് ആകര്‍ഷകമാക്കാനുപയോഗിക്കുന്ന കനംകുറഞ്ഞ ലോഹപാളി പോലുള്ള കവറിലും വെള്ളം ആഗിരണം ചെയ്യുന്നതിനാല്‍ ചെടിക്ക് നാശം സംഭവിക്കാനുള്ള സാധ്യതയുണ്ട്. ഇത്തരം കവര്‍ ഒഴിവാക്കുന്നതാണ് നല്ലത്.

പോയിന്‍സെറ്റിയയ്ക്ക് നനയ്ക്കാനുള്ള ഏറ്റവും നല്ല വഴിയെന്നത് ചെടിച്ചട്ടി അടുക്കളയിലെ സിങ്കിലേക്ക് വെച്ച് നനച്ച ശേഷം വെള്ളം സുഷിരങ്ങള്‍ വഴി ഒഴിവാക്കുകയെന്നതാണ്. അധികമുള്ള ഈര്‍പ്പം വാര്‍ന്നുപോയി ഉണങ്ങുന്നതുവരെ ചട്ടി അവിടെത്തന്നെ വെക്കുക. അതിനുശേഷം ചെടിച്ചട്ടി ഒരു ട്രേയിലേക്ക് മാറ്റി യഥാസ്ഥാനത്ത് വെച്ചാല്‍ മതി.

നല്ല സൂര്യപ്രകാശമുള്ള സ്ഥലത്തേക്ക് മാറ്റി വളര്‍ത്തുന്നതാണ് നല്ലത്. ഏകദേശം ആറു മുതല്‍ എട്ട് മണിക്കൂര്‍ വരെ സൂര്യപ്രകാശം ആവശ്യമുണ്ട്.
തണുപ്പുകാലത്ത് ചെടികളുടെ വേരുകളില്‍ പുതയിടല്‍ നടത്തിയാല്‍ കാലാവസ്ഥയുമായി പൊരുത്തപ്പെട്ട് ആരോഗ്യത്തോടെ വളരും.

click me!