ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻ്റെ സഹായത്തോടെ ബഹിരാകാശ യാത്രികരെ വധുവായി അണിയിച്ചൊരുക്കി കലാകാരൻ

By Web TeamFirst Published Jan 22, 2023, 2:24 PM IST
Highlights

ജയേഷ് സച്ച്‌ദേവ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ ഇത്തരത്തിൽ തയ്യാറാക്കിയ നാല് ചിത്രങ്ങളാണ് പങ്കുവെച്ചത്. ചിത്രങ്ങളിൽ വധുക്കളെ പോലെ ബഹിരാകാശ യാത്രികരെ അലങ്കരിച്ചിരിക്കുന്നത് കാണാം.

ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കുന്ന ചിത്രങ്ങൾക്ക് ഇന്ന് സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. വിവിധ സ്ഥലങ്ങളിലെ ജനങ്ങളെ അണിയിച്ചൊരുക്കി ചിത്രീകരിക്കുന്നത് മുതൽ സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉൾപ്പെടെയുള്ള ചിത്രങ്ങൾ വിവിധ കലാകാരന്മാർ ഇത്തരത്തിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ സഹായത്തോടെ ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്. 

ഈ ചിത്രങ്ങൾക്കെല്ലാം വലിയ പ്രോത്സാഹനവും പിന്തുണയും സാമൂഹിക മാധ്യമങ്ങളിൽ നിന്ന് ലഭിച്ചു എന്ന് മാത്രമല്ല ഇവയെല്ലാം വളരെ വേഗത്തിൽ വൈറലാകുകയും ചെയ്തു. ഇപ്പോഴിതാ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ബഹിരാകാശ യാത്രികരായ വനിതകളെ ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ സഹായത്തോടെ മണവാട്ടികളെ പോലെ അണിയിച്ചൊരുക്കിയിരിക്കുകയാണ് ഒരു കലാകാരൻ. ജയേഷ് സച്ച്‌ദേവ് എന്ന കലാകാരനാണ് ഇത് തയ്യാറാക്കിയത്.

ജയേഷ് സച്ച്‌ദേവ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ ഇത്തരത്തിൽ തയ്യാറാക്കിയ നാല് ചിത്രങ്ങളാണ് പങ്കുവെച്ചത്. ചിത്രങ്ങളിൽ വധുക്കളെ പോലെ ബഹിരാകാശ യാത്രികരെ അലങ്കരിച്ചിരിക്കുന്നത് കാണാം. എംബ്രോയ്ഡറി കൊണ്ട് അലങ്കരിച്ച സ്‌പേസ് സ്യൂട്ടുകൾ ആണ് ഇവരുടെ വേഷം, കൂടാതെ ഭംഗിയേറിയ ആഭരണങ്ങളും അണിഞ്ഞിട്ടുണ്ട്. ചില ചിത്രങ്ങളിൽ, ബഹിരാകാശ സഞ്ചാരികൾ ധരിക്കുന്ന ഹെൽമെറ്റുകൾ പൂക്കൾ കൊണ്ട് മനോഹരമായി അലങ്കരിച്ചിരിക്കുന്നതും കാണാം.  

സോഷ്യൽ മീഡിയ ഉപഭോക്താക്കളിൽ നിന്നും വളരെ വലിയ സ്വീകാര്യതയാണ് ചിത്രങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. നിരവധി പേരാണ് ഈ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ ഒരു കലാസൃഷ്ടി തയ്യാറാക്കിയതിന് നന്ദി എന്നാണ് ചിത്രങ്ങളിൽ കണ്ടവരിൽ ഭൂരിഭാഗം ആളുകളും കുറിച്ചിരിക്കുന്നത്. ഇനിയും ഇത്തരത്തിൽ വ്യത്യസ്തമായ ആശയങ്ങളും ആവിഷ്കാരങ്ങളും ഉണ്ടാകണമെന്നും ചിത്രങ്ങൾ ഏറ്റെടുത്തവരിൽ ചിലർ കുറിച്ചു.

click me!