ഒരുതരം ആത്മബലി, മനുഷ്യരുടെ മുടിയിൽ വിരിയുന്ന കലാവിസ്മയം, ചൈനീസ് ചിത്രത്തയ്യൽ!

Published : Oct 06, 2026, 01:58 PM IST
Chinese hair embroidery

Synopsis

ആരോഗ്യവതികളായ യുവതികളിൽ നിന്ന് ശേഖരിക്കുന്ന, കുറഞ്ഞത് 30 സെൻ്റീമീറ്റർ നീളമുള്ള മുടിയാണ് ഇതിനായി ഉപയോഗിക്കുന്നത്. മുടി കാലക്രമേണ കേടുവരാതിരിക്കാൻ കൊഴുപ്പ് നീക്കം ചെയ്യൽ, മൃദുവാക്കൽ, നിറം നൽകൽ തുടങ്ങിയ വിവിധ പ്രക്രിയകൾക്ക് വിധേയമാക്കുന്നു.

ലോകപ്രശസ്തമായ ചൈനീസ് പട്ടുനൂൽ ചിത്രത്തയ്യലുകളെപ്പോലും വെല്ലുന്ന അതിസൂക്ഷ്മവും അപൂർവ്വവുമായ ഒരു പരമ്പരാഗത കലാ രൂപമാണ് 'മുടി ചിത്രത്തയ്യൽ'. നൂലിന് പകരം യഥാർത്ഥ മനുഷ്യമുടി ഉപയോഗിച്ച് വിസ്മയം തീർക്കുന്ന ഈ കല വീണ്ടും ശ്രദ്ധ നേടുകയാണ്.

കിഴക്കൻ ചൈനയിലെ ജിയാങ്സു പ്രവിശ്യയിലുള്ള ദോങ്തായ് നഗരത്തിൽ, താങ് രാജവംശത്തിന്റെ കാലത്താണ് ഈ തയ്യൽരീതിയുടെ തുടക്കം. ദോങ്തായിലെ യുവതികൾ തങ്ങളുടെ ഭക്തിയുടെയും ആത്മസമർപ്പണത്തിന്റെയും ഭാഗമായി സ്വന്തം മുടി ഉപയോഗിച്ച് ബുദ്ധന്റെ രൂപങ്ങൾ നെയ്തെടുത്താണ് ഇതിന് തുടക്കമിട്ടത്.

'ശരീരവും മുടിയും ചർമ്മവുമെല്ലാം മാതാപിതാക്കളിൽ നിന്ന് ലഭിച്ച സമ്മാനമാണ്, അതിനെ നശിപ്പിക്കരുത്' എന്ന പ്രാചീന ചൈനീസ് വിശ്വാസ പ്രകാരം, മുടി ഉപയോഗിച്ച് തുന്നുന്നത് വലിയൊരു ആത്മബലിയായാണ് കണക്കാക്കപ്പെട്ടിരുന്നത്.

ആരോഗ്യവതികളായ യുവതികളിൽ നിന്ന് ശേഖരിക്കുന്ന, കുറഞ്ഞത് 30 സെൻ്റീമീറ്റർ നീളമുള്ള മുടിയാണ് ഇതിനായി ഉപയോഗിക്കുന്നത്. മുടി കാലക്രമേണ കേടുവരാതിരിക്കാൻ കൊഴുപ്പ് നീക്കം ചെയ്യൽ, മൃദുവാക്കൽ, നിറം നൽകൽ തുടങ്ങിയ വിവിധ പ്രക്രിയകൾക്ക് വിധേയമാക്കുന്നു. ഒരു ചിത്രം പൂർത്തിയാക്കാൻ മാസങ്ങൾ മുതൽ വർഷങ്ങൾ വരെ സമയമെടുക്കും. പല കലാകാരന്മാർ ചേർന്നാണ് വലിയ വർക്കുകൾ പൂർത്തിയാക്കുന്നത്.

ഈ മേഖലയിലെ ഏറ്റവും പ്രശസ്തമായ സൃഷ്ടിയാണ് 1759 -ലെ ചിത്രത്തെ ആസ്പദമാക്കി നിർമ്മിച്ച 'പ്രോസ്പറസ് സുഷൗ'. 12.4 മീറ്റർ നീളമുണ്ട് ഈ കൂറ്റൻ നിർമ്മിതിയ്ക്ക്. ഷൗയിങ്ഹുവാ എന്ന കലാകാരിയുടെ നേതൃത്വത്തിൽ 10 -ലധികം വിദഗ്ദ്ധർ ചേർന്ന് 3 വർഷമെടുത്താണ് 2009 -ൽ ഇത് പൂർത്തിയാക്കിയത്.1960 -കളിലെ സാംസ്കാരിക വിപ്ലവ കാലഘട്ടത്തിലാണ് നാശത്തിന്റെ വക്കിലായിരുന്ന ഈ അപൂർവ്വ കല പുനരുജ്ജീവിപ്പിക്കപ്പെട്ടത്.

PREV
Read more Articles on
click me!

Recommended Stories

'വേട്ട മൃഗങ്ങൾക്കിടെയിലൊരു മാൻ പേട'; പാട്രിയറ്റ് ഫ്രണ്ട് അംഗങ്ങൾക്ക് നടുവിൽ ഒരു ആഫ്രോ- അമേരിക്കൻ വംശജ, ലോക ശ്രദ്ധനേടിയ ചിത്രം
കാട്ടിലേക്കുള്ള പുറപ്പാടുകള്‍; ഒരു മലയാളി കുടുംബം ക്യാമറയില്‍ പകര്‍ത്തിയ കാടകങ്ങള്‍