65 ലക്ഷം രൂപ! പൂന്തോട്ടത്തിൽ കണ്ട പഴയ തകർന്ന പൂച്ചട്ടി ലേലത്തിൽ വിറ്റത് വൻ തുകയ്ക്ക്! കാരണമുണ്ട്

Published : Apr 19, 2025, 04:26 PM IST
65 ലക്ഷം രൂപ! പൂന്തോട്ടത്തിൽ കണ്ട പഴയ തകർന്ന പൂച്ചട്ടി ലേലത്തിൽ വിറ്റത് വൻ തുകയ്ക്ക്! കാരണമുണ്ട്

Synopsis

പേരു വെളിപ്പെടുത്താത്ത ഒരു സ്ത്രീ ആവശ്യപ്പെട്ടതിനെ തുടർന്ന് 1964 -ലാണ് കോപ്പർ ഈ പൂച്ചട്ടി നിർമ്മിച്ചത്. അത് വളരെയധികം ഇഷ്ടപ്പെട്ട ആ സ്ത്രീ കേടുപാടുകൾ സംഭവിക്കുന്നതുവരെ വർഷങ്ങളോളം തന്റെ കൈവശം അത് സൂക്ഷിച്ചു.

യുകെയിൽ ഒരു പൂന്തോട്ടത്തിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പൂച്ചട്ടി ലേലത്തിൽ വിറ്റത് 56 ലക്ഷം രൂപയ്ക്ക്. 19 -ാം നൂറ്റാണ്ടിലെ ഒരു കലാകാരന്റെ മാസ്റ്റർപീസ് വർക്കാണ് ഈ പൂച്ചട്ടി എന്ന വെളിപ്പെടുത്തലിനെ തുടർന്നാണ് ലക്ഷങ്ങളുടെ മൂല്യമുള്ള ഒന്നായി ഇത് മാറിയത്. യുകെയിൽ നടന്ന വാശിയേറിയ  ലേലത്തിലാണ് പൂച്ചട്ടി വിറ്റു പോയത്. 

ഒരു പൂന്തോട്ടത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഇതിന് നാലടി നീളമുണ്ട്. റിപ്പോർട്ടുകൾ പ്രകാരം 1964 -ൽ സൗത്ത് ലണ്ടനിലെ കേംബർവെൽ സ്കൂൾ ഓഫ് ആർട്‌സിൽ പഠിപ്പിക്കുന്നതിനിടെ 1939 -ൽ ജർമ്മനിയിൽ നിന്ന് യുകെയിലേക്ക് പലായനം ചെയ്ത ഹാൻസ് കോപ്പറിന്റേതാണ് ഈ സൃഷ്ടി. ലണ്ടനിലെ ചിസ്വിക്ക് ഓക്ഷൻസ് ലേലത്തിന്റെ തുടക്കത്തിൽ പൂച്ചട്ടിക്ക് 6.7 ലക്ഷം മുതൽ 11 ലക്ഷം രൂപ വരെ വില നിശ്ചയിച്ചിരുന്നു. നിരവധി ആളുകൾ ഇത് വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചതോടെ ലേലത്തുക ഉയരുകയും യുഎസ് ആസ്ഥാനമായുള്ള ഒരു വ്യക്തി 56 ലക്ഷം രൂപയ്ക്ക് ഇത് സ്വന്തമാക്കുകയും ആയിരുന്നു.

ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് പേരു വെളിപ്പെടുത്താത്ത ഒരു സ്ത്രീ ആവശ്യപ്പെട്ടതിനെ തുടർന്ന് 1964 -ലാണ് കോപ്പർ ഈ പൂച്ചട്ടി നിർമ്മിച്ചത്. അത് വളരെയധികം ഇഷ്ടപ്പെട്ട ആ സ്ത്രീ കേടുപാടുകൾ സംഭവിക്കുന്നതുവരെ വർഷങ്ങളോളം തന്റെ കൈവശം അത് സൂക്ഷിച്ചു. ഒടുവിൽ പൂച്ചട്ടിയുടെ ഒരുഭാഗം പൊട്ടിയപ്പോൾ ഉപേക്ഷിച്ചു കളയുന്നതിനു പകരം ലണ്ടനിലെ തന്റെ വീടിൻറെ പിൻഭാഗത്തുള്ള ഒരു പൂന്തോട്ടത്തിൽ ഒരു അലങ്കാര പൂച്ചട്ടിയായി അത് സ്ഥാപിച്ചു. 

പിന്നീട് വർഷങ്ങൾക്കുശേഷം ആ സ്വത്തിന്റെ ഉടമസ്ഥാവകാശം അവരുടെ കൊച്ചുമക്കളിലേക്ക് എത്തിയപ്പോൾ പൂച്ചട്ടിയെ ഒരു പുരാതന വസ്തുവായി കണക്കാക്കിയ അവർ അതിന്റെ മൂല്യം കണ്ടെത്താൻ തീരുമാനിച്ചു. തുടർന്ന് ഒരു ലേലസ്ഥാപനത്തിലെ സെറാമിക് സ്പെഷ്യലിസ്റ്റായ ജോ ലോയ്ഡ്, പാത്രം പരിശോധിച്ച് ഹാൻസ് കോപ്പറാണ് അത് നിർമ്മിച്ചത് എന്ന് കണ്ടെത്തുകയായിരുന്നു. പൂച്ചട്ടിയുടെ അടിഭാഗത്ത് അദ്ദേഹത്തിൻറെ സൃഷ്ടികളിൽ മാത്രം കണ്ടിരുന്ന ഒരു മുദ്ര പതിപ്പിച്ചിരുന്നു.  

കോപ്പറിന്റെ മിക്ക സൃഷ്ടികൾക്കും സാധാരണയായി 10 സെന്റീമീറ്റർ മുതൽ 40 സെന്റീമീറ്റർ വരെ ഉയരമുള്ളതിനാൽ, പാത്രം ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ഉയരം കൂടിയതാണെന്നും പരിശോധനയിൽ കണ്ടെത്തി. തുടർന്നാണ് ഈ പൂച്ചട്ടി ലേലത്തിന് വെച്ചത്.

45 അടി ഉയരമുള്ള നഗ്ന സ്ത്രീ പ്രതിമ അനാച്ഛാദനം ചെയ്യാനൊരുങ്ങി സാൻ ഫ്രാൻസിസ്കോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

വെറും നാലേനാലു മിനിറ്റ്, 487 കോടി രൂപ, ഫ്രിഡ കാഹ്‍ലോ പെയിന്റിം​ഗ് വിറ്റത് റെക്കോർഡ് വിലയ്ക്ക്
18 കാരറ്റിന്റെ സ്വർണ ടോയ്‍ലെറ്റ്, പേര് 'അമേരിക്ക', വിറ്റുപോയത് 1.21 കോടിക്ക്!