45 അടി ഉയരമുള്ള നഗ്ന സ്ത്രീ പ്രതിമ അനാച്ഛാദനം ചെയ്യാനൊരുങ്ങി സാൻ ഫ്രാൻസിസ്കോ

Published : Apr 11, 2025, 12:37 PM IST
45 അടി ഉയരമുള്ള നഗ്ന സ്ത്രീ പ്രതിമ അനാച്ഛാദനം ചെയ്യാനൊരുങ്ങി സാൻ ഫ്രാൻസിസ്കോ

Synopsis

പൊതുകലയിൽ സ്ത്രീ സാന്നിധ്യം അപൂർവ്വമാണെന്നും അവരെ ചിത്രീകരിക്കുമ്പോൾ കാലഹരണപ്പെട്ടതും നിഷ്ക്രിയവുമായ ആഖ്യാനങ്ങളാണ് നടക്കുന്നതെന്നും ശില്പി മാർക്കോ കോക്രെയ്ൻ പറഞ്ഞു. 


45 അടി ഉയരമുള്ള നഗ്നയായ സ്ത്രീയുടെ പ്രതിമ ഔദ്യോഗികമായി അനാച്ഛാദനം ചെയ്യാനൊരുങ്ങി സാൻ ഫ്രാൻസിസ്കോ.  "ആർ-എവല്യൂഷൻ" എന്ന് പേരിട്ടിരിക്കുന്ന ഈ സൃഷ്ടി സ്ത്രീ ശാക്തീകരണത്തെയും സ്ത്രീ ശക്തിയെയും പ്രതീകപ്പെടുത്തുന്നതാണ്. ആർട്ടിസ്റ്റ് മാർക്കോ കോക്രെയ്ൻ ആണ് ഈ ശില്പത്തിന്‍റെ സൃഷ്ടാവ്.  നഗരത്തിലെ ഫെറി കെട്ടിടത്തിന് മുന്നിൽ ആറ് മാസത്തേക്ക് ഈ ശിൽപം പ്രദർശിപ്പിക്കപ്പെടുമെന്ന് ഇദ്ദേഹം അവകാശപ്പെട്ടു. 

പൊതുകലയിൽ സ്ത്രീ സാന്നിധ്യം അപൂർവ്വമാണെന്നും അവരെ ചിത്രീകരിക്കുമ്പോൾ പലപ്പോഴും കാലഹരണപ്പെട്ടതോ നിഷ്ക്രിയമായതോ ആയ ആഖ്യാനങ്ങളാണ് നടക്കുന്നതെന്നും മാർക്കോ കോക്രെയ്ൻ പറഞ്ഞു. ആർ-എവല്യൂഷൻ ഈ കാര്യങ്ങൾ ഒക്കെയും വെല്ലുവിളിക്കുന്നതായും എല്ലാ ആളുകൾക്കും സ്വതന്ത്രമായും ഭയമില്ലാതെയും നടക്കാൻ കഴിയുന്ന ഒരു ലോകത്തിനായി അവർ ശക്തയും അവബോധമുള്ളവളുമായി നിലകൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ത്രീ ശരീരത്തെ ചൂഷണം ചെയ്യുന്ന വിധമുള്ള നോട്ടങ്ങളും ചിന്താഗതികളും അവസാനിപ്പിക്കുന്നതിനും ഏത് രാത്രിയിലും സ്വതന്ത്രയായി അവൾക്ക് നടക്കാൻ സാധിക്കുന്ന ഒരു ലോകം സൃഷ്ടിക്കുക എന്നൊരു ലക്ഷ്യം കൂടെ ഈ ഇൻസ്റ്റലേഷന് പിന്നിലുണ്ടെന്നും മാർക്കോ കോക്രെയ്ൻ കൂട്ടിച്ചേർത്തു. 

Read More: 'അവരെന്‍റെ മക്കൾ'; ഒന്നും രണ്ടുമല്ല വീട്ടില്‍ വളര്‍ത്തിയത് ഏഴ് ബംഗാൾ കടുവകളെ; 71 -കാരന്‍ അറസ്റ്റില്‍

Watch Video:  ആർത്തവം; തമിഴ്നാട്ടിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസ് റൂമിന് പുറത്ത് ഇരുത്തി പരീക്ഷ എഴുതിച്ചു, വിഡിയോ

ഏകദേശം 32,000 പൗണ്ട് ഭാരമുണ്ട് ഈ ശില്പത്തിന്. പൂർണ്ണമായും സ്റ്റീലിൽ നിർമ്മിച്ചിരിക്കുന്ന ശില്പം രാത്രിയിൽ തിളങ്ങുന്ന വിധമാണ് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ ദിവസത്തിൽ ഒരു മണിക്കൂർ ശില്പം ശ്വസിക്കുന്നതായും കാഴ്ചക്കാർക്ക് അനുഭവപ്പെടും.  മുമ്പ് ലാസ് വെഗാസിലും, പെറ്റാലുമയിലും, ബേണിംഗ് മാൻ ഫെസ്റ്റിവലിലും പ്രദർശിപ്പിച്ചിരുന്ന ഈ ശില്പം ഏറെ ജനശ്രദ്ധ നേടിയിരുന്നു. മാർക്കോ കോക്രെയ്നും180 ക്രിയേറ്റീവ് ഏജൻസിയും സിജ്ബ്രാൻഡിജ് ഫൗണ്ടേഷനും പബ്ലിക് ആർട്സ് ഗ്രൂപ്പായ ഇല്ലുമിനേറ്റും സഹകരിച്ചാണ് ഈ ഇൻസ്റ്റലേഷൻ ഫെറി കെട്ടിടത്തിന് മുൻപിൽ സ്ഥാപിക്കുന്നത്.

Watch Video:    മെട്രോ യാത്രയ്ക്കിടെ മദ്യപാനവും മുട്ട തീറ്റയും; പിടികൂടിയപ്പോൾ കുടിച്ചത് ആപ്പീ ഫിസെന്ന്, വീഡിയോ വൈറൽ

PREV
Read more Articles on
click me!

Recommended Stories

വെറും നാലേനാലു മിനിറ്റ്, 487 കോടി രൂപ, ഫ്രിഡ കാഹ്‍ലോ പെയിന്റിം​ഗ് വിറ്റത് റെക്കോർഡ് വിലയ്ക്ക്
18 കാരറ്റിന്റെ സ്വർണ ടോയ്‍ലെറ്റ്, പേര് 'അമേരിക്ക', വിറ്റുപോയത് 1.21 കോടിക്ക്!