ആരും പറഞ്ഞുപോകും, അതി​ഗംഭീരം! ഈ രൂപങ്ങൾ പിറവിയെടുക്കുന്നത് പെൻസിലിൽ!

By Web TeamFirst Published Jun 21, 2021, 3:45 PM IST
Highlights

അതിമനോഹരമായി കൊത്തിയെടുത്ത ട്രെയിനുകൾ മുതൽ ഒരു രാജാവിന്‍റെ രൂപം വരെ അതില്‍ പെടുന്നു. പുരസ്കാരമടക്കം നേടിയ ആ ഓരോ സൃഷ്ടിയും അതിസൂക്ഷ്മമായി അദ്ദേഹം കൊത്തിയെടുക്കുന്നതാണ്. 
 

ഒരു ആര്‍ട്ടിസ്റ്റിന്‍റെ ആയുധമെന്താണ്, ഒരുപാടുണ്ട് അല്ലേ? അതില്‍ പ്രധാനിയാണ് പെന്‍സില്‍. എന്നാല്‍, ജാസന്‍കോ സ്ലിന്‍ഡറിനെ സംബന്ധിച്ച് പെന്‍സില്‍ വരയ്ക്കാനുള്ള ഒന്നല്ല. മറിച്ച് അത് തന്നെ അദ്ദേഹത്തിന്‍റെ കലയായി മാറുകയാണ്. പെന്‍സിലിന്‍റെ അറ്റത്ത് അദ്ദേഹം സൃഷ്ടിച്ച രൂപങ്ങള്‍ക്ക് ഒരു കൈനഖത്തിന്‍റെ വലിപ്പമേ ചിലപ്പോള്‍ കാണൂ. എന്നാല്‍, അവ മണിക്കൂറുകളോളം ഉള്ള അധ്വാനത്തിന്‍റെ ഫലമാണ്. 

ആ കലാസൃഷ്ടികളില്‍ ചിലത് കുംബ്രിയയിലെ 'പെന്‍സില്‍ മ്യൂസിയ'ത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഒരിക്കല്‍ ചെയ്ത് തുടങ്ങി പൂര്‍ത്തിയാകാറാവുമ്പോള്‍ എന്തെങ്കിലും തെറ്റ് പറ്റിയാലോ, പൊട്ടിപ്പോയാലോ ഒക്കെ വീണ്ടും തുടങ്ങേണ്ടി വരും ജാസന്‍കോയ്ക്ക് തന്‍റെ സൃഷ്ടി പൂര്‍ണമാവാന്‍. അതിമനോഹരമായി കൊത്തിയെടുത്ത ട്രെയിനുകൾ മുതൽ ഒരു രാജാവിന്‍റെ രൂപം വരെ അതില്‍ പെടുന്നു. പുരസ്കാരമടക്കം നേടിയ ആ ഓരോ സൃഷ്ടിയും അതിസൂക്ഷ്മമായി അദ്ദേഹം കൊത്തിയെടുക്കുന്നതാണ്. 

'നമ്മോട് തന്നെയുള്ള പോരാട്ടമാണ് ശരിക്കും തന്‍റെയീ കലാസൃഷ്ടിയുണ്ടാക്കിയെടുക്കലെ'ന്ന് അദ്ദേഹം പറയുന്നു. ദിവസങ്ങളെടുത്താണ് പല രൂപങ്ങളും ഉണ്ടാകുന്നത്. അതിന് മുന്നോടിയായി ഒരു വിശദമായ രൂപരേഖ തയ്യാറാക്കാനായി അഞ്ച് മുതല്‍ പത്തു മണിക്കൂര്‍ വരെ അദ്ദേഹം ചെലവഴിക്കുന്നു. അതിസൂക്ഷ്മമായി ചെയ്യണമെന്നത് കൊണ്ടുതന്നെ അതിന് യോജിച്ച ഗ്ലാസ് ധരിക്കാനും മൈക്രോസ്കോപ്പ് ഉപയോഗിക്കാനുമെല്ലാം ഈ കലാകാരന്‍ ശ്രമിക്കുന്നു. വളരെ ബുദ്ധിമുട്ടേറിയ ജോലി തന്നെയാണ് ഇങ്ങനയൊരു കലാസൃഷ്ടിക്ക് രൂപം നല്‍കല്‍. അതിന് അത്രയേറെ സമര്‍പ്പണവും അധ്വാനവും ശ്രദ്ധയും ആവശ്യമാണ് എന്നും അദ്ദേഹം പറയുന്നുണ്ട്. 

ജാസൻകോയുടെ ചില കലാസൃഷ്ടികൾ കാണാം: 

(ചിത്രങ്ങൾ: Jasenko Dordevic/facebook)

click me!