ഡിജിറ്റൽ സ്ക്രീനിലെ 'മ്യൂസിക് ശിക്ഷൺ' ഇനി വേദിയിലെ വിസ്മയം; സംഗീതമഴ പെയ്യിക്കാൻ 'റിഥംബരി'!

Published : Mar 31, 2026, 11:19 AM IST
Rithambari

Synopsis

ഓൺലൈൻ സംഗീത ക്ലാസുകളിലൂടെ പ്രശസ്തരായ സുധീഷ് കുമാറും ദേവ്കി നന്ദകുമാറും 'റിഥംബരി' എന്ന പുതിയ മ്യൂസിക് ബാൻഡിന് തുടക്കം കുറിച്ചു. മെലഡികൾക്കും ഗൃഹാതുരത്വം ഉണർത്തുന്ന പാട്ടുകൾക്കും പ്രാധാന്യം നൽകുന്ന ഈ ബാൻഡ്, പ്രമേയാധിഷ്ഠിത ഷോകളുമായി സംഗീതലോകത്ത് പുതിയ തരംഗം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്.

 

ൺലൈൻ ക്ലാസുകളിലൂടെ ലോകമെമ്പാടുമുള്ള മലയാളികളുടെ വീടുകളിൽ സംഗീതത്തിന്‍റെ പാലാഴി തീർത്തവരാണ് സുധീഷ് കുമാറും ദേവ്കി നന്ദകുമാറും. 'മ്യൂസിക് ശിക്ഷൺ' (Music shikshan) എന്ന പ്ലാറ്റ്‌ഫോമിലൂടെ അഞ്ഞൂറിലധികം ശിഷ്യരെ വാർത്തെടുത്ത ഈ ദമ്പതികൾ, ഡിജിറ്റൽ ലോകത്തെ ആ വിജയഗാഥയ്ക്ക് ശേഷം ഇപ്പോൾ ലൈവ് സ്റ്റേജുകളിൽ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. തങ്ങളുടെ പുതിയ സ്വപ്നമായ 'റിഥംബരി' എന്ന മ്യൂസിക് ബാൻഡിലൂടെ സം​ഗീത പ്രേമികളുടെ ഹൃ​ദയം വീണ്ടും കീഴടക്കുകയാണ് ഇവർ.

എന്താണ് റിഥംബരി?

ഇന്നത്തെ പല മ്യൂസിക് ബാൻഡുകളും അമിതമായ ശബ്ദകോലാഹലങ്ങളിലേക്കും മെറ്റാലിക് ശൈലികളിലേക്കും വഴിമാറുമ്പോൾ, റിഥംബരി സഞ്ചരിക്കുന്നത് തികച്ചും വ്യത്യസ്തമായ പാതയിലൂടെയാണ്. "A Fusion of Soul and Music" എന്ന ടാഗ്‌ലൈൻ അന്വർത്ഥമാക്കും വിധം, കേൾവിക്കാരുടെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന മെലഡികൾക്കും ഗൃഹാതുരത്വം ഉണർത്തുന്ന പാട്ടുകൾക്കുമാണ് ഇവർ മുൻഗണന നൽകുന്നത്. വെറുമൊരു പാട്ടുക്കച്ചേരി എന്നതിലുപരി, മനുഷ്യസഹജമായ വികാരങ്ങളെ — സന്തോഷം, സങ്കടം, പ്രണയം — സംഗീതത്തിലൂടെ ഇവർ ആവിഷ്കരിക്കുന്നു. ഓരോ പരിപാടിയും വ്യത്യസ്ത തീമുകളിൽ ഒരുക്കുന്നതിലൂടെ പ്രേക്ഷകർക്ക് ലഭിക്കുന്നത് ഒരു നവ്യാനുഭവമാണ്.

പിന്നിൽ വൻ നിര

മികച്ച അക്കാദമിക് പശ്ചാത്തലവും അനുഭവസമ്പത്തുമുള്ള കലാകാരന്മാരുടെ ഒരു വലിയ നിരതന്നെ റിഥംബരിക്ക് പിന്നിലുണ്ട്. കർണാട്ടിക് സംഗീതത്തിൽ ബിരുദാനന്തര ബിരുദം നേടിയ സുധീഷ് കുമാറും ദേവ്കി നന്ദകുമാറും തന്നെയാണ് ബാൻഡിന്‍റെ ആസൂത്രണവും ക്ലാസിക്കൽ അടിത്തറയും പാകുന്നത്. റിയാലിറ്റി ഷോ താരം രാകേഷ് കിഷോർ, അശ്വതി നായർ, ആൽബിൻ എ ആർ (കീബോർഡ്), ഗോകുൽ കുമാർ & സി ബി ബാബു (ഗിറ്റാർ), പോൾ ജോസഫ് (ഡ്രംസ്) എന്നിവരടങ്ങുന്നതാണ് റിഥംബരി ബാൻഡ്

കൊച്ചിയിൽ കഴിഞ്ഞ ദിവസം നടന്ന അരങ്ങേറ്റത്തോടെ തന്നെ സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കാൻ റിഥംബരിക്ക് കഴിഞ്ഞു. നവരസങ്ങളെ ആസ്പദമാക്കിയുള്ള പ്രമേയാധിഷ്ഠിത ഷോകളുമായി ലോകമെമ്പാടുമുള്ള മലയാളി മനസ്സുകളിലേക്ക് എത്താനാണ് റിഥംബരി ലക്ഷ്യമിടുന്നത്. പഴയ പാട്ടുകളുടെ മാധുര്യവും പുതിയ കാലത്തിന്‍റെ പുതുമയും ചേരുന്ന ഈ വിസ്മയയാത്ര വരും നാളുകളിൽ സംഗീത ലോകത്ത് പുത്തൻ അലകൾ തീർക്കുമെന്ന് ഉറപ്പാണ്.

 

PREV
Read more Articles on
click me!

Recommended Stories

പല്ലുകൊണ്ട് കടിച്ച് കാരറ്റിൽ തീർത്തത് എണ്ണം പറഞ്ഞ ശില്പങ്ങൾ; 25 -കാരിയ്ക്ക് ഫോളോവേഴ്സ് 12 ലക്ഷം !
അജ്ഞാതനായ കലാകാരൻ 'ബാൻസ്കി'യെ തിരിച്ചറിഞ്ഞു, വ‍ർഷങ്ങൾ നീണ്ട അന്വേഷണം