Horoscope Today : ദിവസഫലം; ഇന്ന് നിങ്ങൾക്കെങ്ങനെ ?

By Web TeamFirst Published Jan 28, 2022, 10:03 AM IST
Highlights

ഉത്രം, അത്തം,ചിത്തിര എന്നീ നക്ഷത്രക്കാർക്ക് പഴയ പങ്കാളിയിൽ നിന്നും ചില എതിർപ്പുകൾ നേരിടേണ്ടി വരാം. വാഹനത്തിനായി കൂടുതൽ പണം മുടക്കേണ്ടി വരും. അകന്ന ഒരു ബന്ധുവിൽ നിന്ന് ചില സഹായങ്ങൾ ലഭിക്കും.

മേടം: (അശ്വതി, ഭരണി, കാർത്തിക 1/4)

നേരത്തെ നിശ്ചയിച്ചിരുന്ന യാത്രകൾ മാറ്റി വയ്ക്കേണ്ടി വരാം. വാഹനത്തിനായി പണം ചെലവഴിക്കേണ്ടി വരാം. അമ്മയുടെ ആരോഗ്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. തൊഴിൽ രംഗത്ത് അനുകൂലമായ ചില മാറ്റങ്ങൾ കണ്ടു തുടങ്ങും.

ഇടവം: (കാർത്തിക3/4, രോഹിണി, മകയിര്യം1/2)

പല കാര്യങ്ങളും പ്രതീക്ഷിക്കുന്ന പോലെ തന്നെ നടക്കും. പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടമുണ്ടാകും. സഹോദരനുമായി ചേർന്ന് ചില ബിസിനസ്സുകൾ പ്ലാൻ ചെയ്യും. കുടുംബ ജീവിതം സന്തോഷകരമാണ്.

മിഥുനം: (മകയിര്യം1/2, തിരുവാതിര, പുണർതം3/4) 
  
പങ്കാളിയുമായി ചില കാര്യങ്ങളിൽ അഭിപ്രായ ഭിന്നത ഉണ്ടാവാം. സാമ്പത്തിക ഞെരുക്കത്തിന് സാധ്യതയുണ്ട്. പിതാവിനെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. ഭാഗ്യം അനുകൂലമായ സമയമാണ്.

കർക്കിടകം: (പുണർതം1/4, പൂയം, ആയില്യം)

പല കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ ചെയ്തു തീർക്കാൻ സാധിക്കും. ചില കാര്യങ്ങൾ ചുണ്ടിനും കപ്പിനും ഇടയിൽ നഷ്ടപ്പെടാനും സാധ്യതയുണ്ട്. മുൻകാലപ്രാബല്യത്തോടെ  തൊഴിൽ രംഗത്ത് ചില ആനുകൂല്യങ്ങൾ ലഭിക്കും. പ്രാർത്ഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക.

ചിങ്ങം: (മകം, പൂരം, ഉത്രം1/4) 

കുടുംബാംഗങ്ങളുമായി ഒത്തുചേരാനുള്ള അവസരം ഉണ്ടാകും. ഔദ്യോഗിക യാത്ര ഗുണകരമായി തീരും. ചികിത്സ ആവശ്യമായി വരാനും സാധ്യതയുണ്ട്. പങ്കാളിയെ കൊണ്ട് നേട്ടങ്ങൾ പ്രതീക്ഷിക്കാം.

കന്നി: (ഉത്രം3/4, അത്തം,ചിത്തിര1/2)        

പഴയ പങ്കാളിയിൽ നിന്നും ചില എതിർപ്പുകൾ നേരിടേണ്ടി വരാം. വാഹനത്തിനായി കൂടുതൽ പണം മുടക്കേണ്ടി വരും. അകന്ന ഒരു ബന്ധുവിൽ നിന്ന് ചില സഹായങ്ങൾ ലഭിക്കും. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക.

തുലാം: (ചിത്തിര1/2, ചോതി, വിശാഖം3/4)

അനുനയത്തോടെ സംസാരിച്ചു പല കാര്യങ്ങളും നേടിയെടുക്കാൻ കഴിയും. വിദ്യാർഥി കൾ പരീക്ഷയിൽ മികച്ചവിജയം നേടും. പ്രവർത്തനങ്ങൾക്ക് അനുസൃതമായി സാമ്പത്തികനേട്ടം ഉണ്ടാവും. കോടതി കാര്യങ്ങളിൽ അനുകൂലമായ തീരുമാനം പ്രതീക്ഷിക്കാം.

വൃശ്ചികം: (വിശാഖം1/4, അനിഴം, തൃക്കേട്ട)  

എല്ലാ കാര്യങ്ങളിലും പൊതുവേ ഒരു ഉത്സാഹം തോന്നുന്ന ദിവസമാണ് ഇന്ന്. പ്രവർത്തന രംഗത്ത് കൂടുതൽ ശോഭിക്കാൻ കഴിയും. കണക്കുകൾ സമർപ്പിച്ച ചില ആനുകൂല്യങ്ങൾ നേടിയെടുക്കും യാത്രകൾ ഗുണകരമായി തീരും.

ധനു: (മൂലം, പൂരാടം, ഉത്രാടം1/4)

അപേക്ഷ കൊടുത്തു കാത്തിരുന്ന രേഖകൾ കൈവശം വന്നുചേരും. കുടുംബാംഗങ്ങളോടൊപ്പം ചെറിയ യാത്രകൾ നടത്തും. വിദേശ ജോലിക്ക് ശ്രമിക്കുന്നവർക്ക് അനുകൂലമായ സന്ദേശം ലഭിക്കും. ആരോഗ്യം തൃപ്തികരമാണ്.

മകരം: (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)

സഹപ്രവർത്തകരെ കൊണ്ട് ചില നേട്ടങ്ങൾ പ്രതീക്ഷിക്കാം. പൂർവ്വികസ്വത്ത് കൈവശം വന്നുചേരും. കുടുംബജീവിതം സന്തോഷകരമാ കും.ചില മാറ്റങ്ങൾ വരുത്തുന്നത് ബിസിനസി ന് ഗുണകരമായി തീരും.

കുംഭം: (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)

പ്രവർത്തനങ്ങൾക്ക് അനുസൃതമായി  അംഗീ കാരങ്ങളും മറ്റും ലഭിക്കുന്നതാണ്. നിയമപാല കർക്കും വക്കീലന്മാർക്കും കൂടുതൽ ശോഭിക്കാൻ കഴിയും. വസ്തുസംബന്ധമായ ക്രയവി ക്രയങ്ങൾ ലാഭകരമാകും. കുടുംബത്തിൽ  സന്തോഷം നിലനിൽക്കും.

മീനം: (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

പൊതുവേ ഭാഗ്യം ഉള്ള ഒരു ദിവസമാണിന്ന്. കായികമത്സരങ്ങളിൽ ഉന്നത വിജയം നേടും. കോടതി കാര്യങ്ങളിൽ അനുകൂലമായ തീരുമാനം പ്രതീക്ഷിക്കുന്നു.സാമ്പത്തിക നില ഭദ്രമാണ്. പുതിയ ചില അവസരങ്ങൾ തേടിയെത്തും.

തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant

click me!