
മേടം:- (അശ്വതി, ഭരണി, കാർത്തിക 1/4)
കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കും. ഉല്ലാസ യാത്രയിൽ പങ്ക് ചേരും. ചിലർ പുതിയ വാഹനം വാങ്ങും.
ഇടവം:- (കാർത്തിക 3/4, രോഹിണി, മകയിരം1 /2)
പല ആഗ്രഹങ്ങളും സഫലമാകുന്ന വാരമാണിത്. വരുമാനം വർദ്ധിക്കും. അകന്നു കഴിഞ്ഞിരുന്നവർ തമ്മിൽ യോജിക്കും.
മിഥുനം:-(മകയിരം 1/2, തിരുവാതിര, പുണർതം 3/4)
പുതിയ തൊഴിൽ ലഭിക്കാനിടയുണ്ട്. ആരോഗ്യം തൃപ്തികരമാണ്. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും.
കർക്കടകം:- (പുണർതം 1/4, പൂയം, ആയില്യം)
യാത്രകൾ കൊണ്ട് നേട്ടം ഉണ്ടാകും. വീട് പുതുക്കി പണിയാൻ പറ്റിയ കാലമാണ്. ബിസിനസിൽ പുരോഗതി പ്രതീക്ഷിക്കാം.
ചിങ്ങം:-(മകം, പൂരം, ഉത്രം1/4)
സ്ഥാനക്കയറ്റം ലഭിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും.
കന്നി:- ( ഉത്രം 3/4, അത്തം, ചിത്തിര1/2)
പലകാര്യങ്ങളും മന്ദഗതിയിൽ ആകും. വിദേശയാത്രയ്ക്ക് സാധ്യത തെളിയും. ഉപരി പഠനത്തിന് അവസരം ലഭിക്കും.
തുലാം:- (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വിദ്യാർത്ഥികൾക്ക് വിദേശത്ത് ഉപരിപഠനത്തിന് അവസരം ലഭിക്കും. കമിതാക്കളുടെ വിവാഹം നിശ്ചയിക്കും.
വൃശ്ചികം:-(വിശാഖം1/4 അനിഴം, തൃക്കേട്ട)
കോടതി കേസുകൾ അനുകൂലമായി തീ രും.വിദ്യാർത്ഥികൾക്ക് നല്ലകാലമാണ് . സ്ഥാനക്കയറ്റം ലഭിക്കും.
ധനു:-( മൂലം, പൂരാടം, ഉത്രാടം 1/4)
മൽസര പരീക്ഷയിൽ മികച്ചവിജയം നേടും.ഉല്ലാസയാത്രയിൽ പങ്കെടുക്കും. വായ്പ അനുവദിച്ചുകിട്ടും
മകരം:- (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ദൈവാധീനമുള്ള കാലമാണ്.പുതിയ സംരംഭങ്ങൾ ആരംഭിക്കും.
കുംഭം:-(അവിട്ടം1/2 ചതയം, പൂരുരുട്ടാതി 3/4)
അപകടങ്ങളിൽനിന്നും രക്ഷപ്പെടും. സർക്കാർ ജീവനക്കാർക്ക് പ്രമോഷൻ ലഭിക്കും. പുണ്യകർമങ്ങൾ മുടങ്ങാതെ നടത്തുക.
മീനം:- (പൂരുരുട്ടാതി 1/4 ,ഉത്രട്ടാതി, രേവതി)
പുതിയ ചുമതലകൾ ഏറ്റെടുക്കും. വാതരോഗങ്ങൾ ശല്യം ചെയ്യും.പഴയ വാഹനം മാറ്റി പുതിയത് വാങ്ങും.
(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)