Today Astrology : ദിവസഫലം ; ഈ രാശിക്കാർക്ക് ഇന്ന് ഭാ​ഗ്യദിവസം

Published : Sep 15, 2022, 07:57 AM ISTUpdated : Sep 15, 2022, 08:04 AM IST
Today Astrology :  ദിവസഫലം ; ഈ രാശിക്കാർക്ക് ഇന്ന് ഭാ​ഗ്യദിവസം

Synopsis

വീട്ടിലെ മുതിർന്നവർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. വീട്ടിലെ അന്തരീക്ഷം അച്ചടക്കത്തോടെയും സന്തോഷത്തോടെയും നിലനിർത്തുന്നതിൽ നിങ്ങൾ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. കർമ്മരംഗത്ത് ഗുണകരമായി വളരെ മാറ്റങ്ങൾ അനുഭവപ്പെടുന്നതാണ്. 

മേടം രാശി...

വിവാഹകാര്യത്തിൽ തീരുമാനമാകും. ഏതു കാര്യത്തിലും അപ്രതീക്ഷിതായ ചില നേട്ടങ്ങൾ ഉണ്ടാകും. പൊതുവേ ഗുണദോഷസമ്മിശ്രാവസ്ഥ അനുഭവപ്പെടുന്നതാണ്.

ഇടവം രാശി...

വീട്ടിലെ മുതിർന്നവർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. കർമ്മരംഗത്ത് ഗുണകരമായി വളരെ മാറ്റങ്ങൾ അനുഭവപ്പെടുന്നതാണ്. പ്രവർത്തനരംഗത്ത് പലവിധ നേട്ടങ്ങൾ കൈവരിക്കും. പതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് വലിയ നേട്ടങ്ങൾ കൈവരും. 

മിഥുനം രാശി...

ചെറിയ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. ചില കാര്യങ്ങൾ ഭാഗികമായി നടക്കും. പൊതുവെ ഗുണദോഷ സമ്മിശ്ര സമയമാണ്. ധനപരമായി പലവിധ നേട്ടങ്ങൾ ഉണ്ടാകും. നൂതന സംരംഭങ്ങൾ തുടങ്ങുന്നതിനു ശ്രമിക്കും. യാത്രാക്ലേശവും അലച്ചിലും ഉണ്ടാകുന്നതിന് സാദ്ധ്യത. 

കർക്കിടകം രാശി...

കുടുംബ തർക്കം നിലനിൽക്കുന്നുണ്ടെങ്കിൽ ഇടപെട്ട് പരിഹരിക്കാൻ ശ്രമിക്കും. ഇത് അടുത്ത സുഹൃത്തുമായി മോശം ബന്ധത്തിന് കാരണമാകും. കർമ്മരംഗത്ത് ധനനഷ്ടങ്ങൾ പ്രതീക്ഷിക്കാം. ധനപരമായ ഇടപാടുകൾ സൂക്ഷമതയോടെ നടത്തുക.

ചിങ്ങം രാശി...

ഗൃഹനിർമ്മാണം നടത്തുന്നവർ കൂടുതൽ ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യുക. ദേഷ്യം നിയന്ത്രിച്ചില്ലെങ്കിൽ മോശം അനുഭവങ്ങൾ വരാം. കുടുംബാന്തരീക്ഷം പൊതുവേ നല്ലത്. ഭൂമിയോ വാഹനമോ വാങ്ങുന്നതിനോ വിൽക്കുന്നതിനോ നല്ല ദിവസമാണ്.  

കന്നി രാശി...

ബിസിനസ് പാർട്ണർഷിപ്പ് ആലോചിച്ച് മതി. ബിസിനസ് സംബന്ധമായ ജോലികൾ തടസ്സമില്ലാതെ പൂർത്തീകരിക്കും. 
അലച്ചിലും യാത്രാക്ലേശവും ഉണ്ടായേക്കാം. കുടുംബത്തിലും വിവിധ അസ്വസ്ഥതകൾ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു.

തുലാം രാശി...

മനസിന് വിഷമമുണ്ടാക്കുന്ന എന്തെങ്കിലും സംഭവം ഉണ്ടാകാം. അലസത ജോലിയ ബാധിക്കാം. അയൽക്കാരുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. അലർജി സംബന്ധമായ രോഗങ്ങൾക്ക് സാധ്യതയുണ്ട്.

വൃശ്ചികം രാശി...

പുറത്തു ധൈര്യം പ്രകടിപ്പിക്കുമെങ്കിലും ഉൾഭയം വർധിക്കും. വാഹന സംബന്ധമായ കാര്യങ്ങൾ അനുകൂലമാവും. പുതിയ സംരംഭങ്ങൾ തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധിക്കും.  കർമ്മരംഗത്ത് പുതിയ പരീക്ഷണങ്ങൾ നടത്തും.  കുടുംബത്തിൽ ചില അസ്വസ്ഥതകൾക്ക് സാധ്യത. 

ധനു രാശി...

തൊഴിലിടത്തിൽ നേരിയ ബുദ്ധിമുട്ടുകൾ. വിഷമങ്ങളിൽ കുടുംബം കൂടെ നിൽക്കും. അടുത്ത ബന്ധുവുമായുള്ള പഴയ തർക്കങ്ങളും പരിഹരിക്കപ്പെടും. 

മകരം രാശി...

തൊഴിൽ രംഗത്ത് അൽപം ശ്രദ്ധിക്കേണ്ടതുണ്ട്. ഗുണകരമായ ആശയങ്ങളുമായി വേണ്ടപ്പെട്ടവരുമായി ഒത്തുചേരാൻ അവസരം ഉണ്ടാവും. വിദേശയാത്ര, തൊഴിൽ ഇവ ആഗ്രഹിക്കുന്നവർക്ക് അതു സാധിക്കും.  കുട്ടികളുമായി ബന്ധപ്പെട്ട് ചില വിഷമങ്ങൾ വരാം.

കുംഭം രാശി...

വിദ്യാർത്ഥികൾ അദ്ധ്യാപകരുടെ പ്രശംസ പിടിച്ചുപറ്റും. ഉദ്ദേശിക്കുന്ന കാര്യങ്ങൾക്ക് തടസ്സമുണ്ടാകും, ധനനഷ്ടങ്ങൾ, മനക്ലേശം, നൂതനസംരംഭങ്ങൾക്ക് തകർച്ച ഇവയൊക്കെ ഉണ്ടാകാം. ഗൃഹത്തിൽ കലഹവിഷമതകൾ ഉണ്ടാകാം. 

മീനം രാശി...

പഠന കാര്യങ്ങൾ മെച്ചപ്പെടും. സാഹസികതാ മനോഭാവം വളരും. പ്രണയകാര്യങ്ങൾ അനുകൂലമാവും. പലവിധ പ്രതിസന്ധികൾ ഉണ്ടാകും. ജലദോഷം, ചുമ, അലർജി പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. 

Read more  ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

 

PREV
click me!

Recommended Stories

വീണ്ടും ട്രെന്റിങ്ങായി ബാബ വാംഗയുടെ പഴയ പ്രവചനങ്ങള്‍
ഇന്ത്യൻ വിദ്യാര്‍ത്ഥിയെ നിലത്ത് കമഴ്ത്തി കിടത്തി കൈവിലങ്ങ് വയ്ക്കുന്നു; ന്യൂവാർക്ക് വിമാനത്താവളത്തിലെ ദൃശ്യം, വ്യാപക വിമർശനം