Asianet News MalayalamAsianet News Malayalam

Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

തീരുമാനമെടുക്കാനുള്ള ആര്‍ജ്ജവവും കഴിവും നിങ്ങളുടെ ജോലിയില്‍ വിജയകരമായ ഫലം നല്‍കും. പ്രണയബന്ധം വീട്ടില്‍ അംഗീകരിക്കുന്നത് സന്തോഷം നല്‍കാം. ബിസിനസില്‍ പുതിയ തീരുമാനങ്ങള്‍ വേണ്ട. അറിയാം നിങ്ങളുടെ ഇന്ന്...

horoscope today daily predictions for august 26 2022
Author
First Published Aug 26, 2022, 7:00 AM IST

മേടം രാശിയില്‍ ജനിച്ചവര്‍...

സമാധാനമുള്ള സമയം. നിത്യജീവിതത്തിലെ ചിട്ടകളില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അത് ചെയ്യുക. വസ്തു ഇടപാട് വേണ്ട. നിക്ഷേപങ്ങള്‍ക്കും യോജിച്ച സമയമല്ല. ഇതില്‍ നിന്ന് ക്ഷീണം സംഭവിക്കാം. അകാരണമായി മനസിന് അസ്വസ്ഥതയുണ്ടാകാം. പോസിറ്റീവ് മനോഭാവമുള്ള ആളുകളുമായി കൂട്ടുകൂടുക.  

ഇടവം രാശിയില്‍ ജനിച്ചവര്‍...

നിങ്ങളുടെ ആത്മവിശ്വാസം കൊണ്ട് വീട്ടില്‍ ശുഭകരമായ അന്തരീക്ഷം തീര്‍ക്കുക. നിങ്ങളുടെ വിശ്വാസം തീര്‍ച്ചയായും നിങ്ങളെ കൈവിടില്ല. എന്തെങ്കിലും പ്രായോഗിക പ്രശ്നങ്ങള്‍ നേരിടുന്നപക്ഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സഹായം തേടാം. അടുത്ത ഒരാളുടെ ആരോഗ്യനില പ്രശ്നത്തിലാകുന്നത് ്നസിനെ അസ്വസ്ഥതപ്പെടുത്താം. സുഹൃത്ത് സാമ്പത്തികസഹായം ചെയ്യും. നിസാരകാര്യങ്ങള്‍ക്ക് വീട്ടില്‍ വഴക്കുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. ഭാര്യാ-ഭര്‍തൃബന്ധം നന്നായി പോകും. ഉദരസംബന്ധമായ ബുദ്ധിമുട്ടുകള്‍ നേരിടാം. 

മിഥുനം രാശിയിൽ ജനിച്ചവര്‍...

തീരുമാനമെടുക്കാനുള്ള ആര്‍ജ്ജവവും കഴിവും നിങ്ങളുടെ ജോലിയില്‍ വിജയകരമായ ഫലം നല്‍കും. മുടങ്ങിക്കിടന്ന പണം ലഭിക്കും. ഏതെങ്കിലും പ്രതിസന്ധിയില്‍ മുതിര്‍ന്നവരുടെ ഉപദേശം തേടാം. ചിലപ്പോള്‍ നെഗറ്റീവ് ആയ ചിന്തകള്‍ നിങ്ങളുടെ ശ്രദ്ധ തിരിപ്പിക്കാം. കുട്ടികള്‍ക്ക് പഠനത്തില്‍ നിന്ന് ശ്രദ്ധ മാറും. നിയമവിരുദ്ധ കാര്യങ്ങളില്‍ ഉള്‍പ്പെടാതിരിക്കുക. ഫീല്‍ഡ് ജോലിയില്‍ മത്സരമുണ്ടാകാം. ഭാര്യാ- ഭര്‍തൃബന്ധം മധുരതരമായി പോകും. ആരോഗ്യനില തൃപ്തികരം.

കര്‍ക്കിടകം രാശിയിൽ ജനിച്ചവര്‍...

കൂടുതല്‍ ക്ഷമ കാണിക്കുക. കാര്യങ്ങള്‍ ആഴത്തില്‍ മനസിലാക്കിയ ശേഷം മാത്രം നടപ്പിലാക്കുക.അടുത്ത ബന്ധുവില്‍ നിന്ന് വരുന്ന ശുഭവാര്‍ത്ത വീട്ടില്‍ സന്തോഷം കൊണ്ടുവരാം. ചിലരുടെ നെഗറ്റീവ് വാക്കുകള്‍ നിങ്ങളെ അധൈര്യപ്പെടുത്താം. അതിനാല്‍ ആത്മാഭിമാനത്തോടെ നില്‍ക്കുക. അനാവശ്യകാര്യങ്ങള്‍ക്കായി സമയം ചെലവിടാതെ വീട്ടാവശ്യങ്ങള്‍ക്ക് സമയം മാറ്റിവയ്ക്കുക. വീട്ടിലെ മുതിര്‍ന്നവരുമായി അല്‍പസമയം മാറ്റിവയ്ക്കുക. ബിസിനസില്‍ പ്രധാനപ്പെട്ട ചില തീരുമാനങ്ങളെടുക്കേണ്ടി വരാം. 

ചിങ്ങം രാശിയില്‍ ജനിച്ചവര്‍...

പ്രതിസന്ധിഘട്ടങ്ങളില്‍ നിങ്ങള്‍ സ്വന്തം കഴിവുപയോഗിച്ച് പരിഹാരം കാണും. ഏറെ നാളായി തുടര്‍ന്നിരുന്ന ചില പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. അടുത്ത ബന്ധുക്കളുമായും സുഹൃത്തുക്കളുമായുള്ള ബന്ധം സുദൃഢമാകും. പുതിയ പദ്ധതികള്‍ക്ക് പ്രതികൂലസമയം. നെഗറ്റീവ് ചിന്തകള്‍ വരാതെ നോക്കുക. വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങള്‍ക്കായി കൂടുതല്‍ പരിശ്രമിക്കുക. ബിസിനസ് സാധാരണനിലയില്‍ പോകും. പങ്കാളയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടുത്തുന്ന വ്യത്യാസം കാണാം. നിങ്ങളുടെ ആരോഗ്യനില തൃപ്തികരം. 

കന്നി രാശിയിൽ ജനിച്ചവര്‍...

എല്ലാം കൃത്യമായി പദ്ധതിയിട്ട പ്രകാരം ചെയ്യുകയാണെങ്കില്‍ വിജയം സുനിശ്ചിതം. കുട്ടികളുമായി ബന്ധപ്പെട്ട നല്ല വാര്‍ത്തകള്‍ വീട്ടില്‍ സന്തോഷകരമായ അന്തരീക്ഷം സൃഷ്ടിക്കും. മതപരവും ആത്മായവുമായ കാര്യങ്ങള്‍ക്കായി സമയം ചെലവിടുക. ഇത് പോസിറ്റിവിറ്റിയുണ്ടാക്കും. വീട്ടില്‍ചില അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. 

തുലാം രാശിയിൽ ജനിച്ചവര്‍...

കഴിവിന് അനുസരിക്കാത്ത വിധം ജോലിഭാരം വരാം. ശുഭവാര്‍ത്തകള്‍ വൈകാരികമായി സ്വാധീനിക്കും. വ്യക്തിത്വം മിനുക്കപ്പെടും. ചില ബന്ധുക്കളുമായുള്ള ബന്ധം വഷളാകാം. ഈഗോയും ദേഷ്യവും നിയന്ത്രിക്കുക. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ഇന്നെടുക്കേണ്ട. ചെയ്തുകൊണ്ടിരിക്കുന്ന ജോലികളില്‍ തന്നെ കൂടുതല്‍ ശ്രദ്ധിക്കുക. വീട്ടിലെ അന്തരീക്ഷം നല്ലരീതിയില്‍ പോകും. ഡയറ്റ് കാര്യങ്ങള്‍ ശ്രദ്ധിക്കുക 

വൃശ്ചികം രാശിയിൽ ജനിച്ചവര്‍...

ഏറെ നാളായി തുടര്‍ന്നിരുന്ന ചില പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകാം. നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വീട്ടുകാരുമായി ചര്‍ച്ച ചെയ്യാം. ചെറുപ്പക്കാര്‍ക്ക് കരിയറില്‍ വിജയം. പദ്ധതികള്‍ നടപ്പിലാക്കിത്തുടങ്ങാം. ഇടയ്ക്ക് തടസം നേരിടാം. സ്വന്തമായ നിരീക്ഷണം മൂലം ഇതിനെയെല്ലാം മറികടക്കാം. ബിസിനസിന് അനുകൂലസമയം. കുടുംബത്തില്‍ പുറത്തുനിന്നുള്ളവരുടെ ഇടപെടലില്ലാതിരിക്കാൻ ശ്രദ്ധിക്കുക. 

ധനു രാശിയിൽ ജനിച്ചവര്‍...

ക്രിയാത്മകമായ കാര്യങ്ങളിലും താല്‍പര്യമുള്ള കാര്യങ്ങളിലും മുഴുകുന്നത് പോസിറ്റിവിറ്റി നല്‍കും. ഇത് മനസമാധാനം നല്‍കും. വീട്ടുകാര്യങ്ങള്‍ക്കായി കൂടുതല്‍ സമയം ചെലവിടും. അനാവശ്യ ചെലവുകള്‍ വേണ്ടെന്ന് വയ്ക്കുക. സാമ്പത്തികകാര്യങ്ങളില്‍ ചെറിയ ക്ഷീണം സംഭവിക്കാം. പുതിയ പദ്ധതികളില്‍ ആശയക്കുഴപ്പം വരാം. എതിരാളികളുടെ നീക്കം ശ്രദ്ധിക്കുക. ബിസിനസില്‍ പുതിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ക്ഷമ പാലിക്കുക. വീട്ടുകാര്യങ്ങളുടെ പേരില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. 

മകരം രാശിയിൽ ജനിച്ചവര്‍...

സാമൂഹികകാര്യങ്ങളില്‍ പങ്കാളിയാകും. ഇത് ആത്മീയമായ സമാധാനം നല്‍കാം. നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടാം. ചെറുപ്പക്കാര്‍ക്ക് പരിശ്രമങ്ങള്‍ക്ക് ഫലം കിട്ടാം. പ്രണയബന്ധങ്ങളില്‍ തെറ്റിദ്ധാരണകള്‍ കടന്നുവരാതെ ശ്രദ്ധിക്കുക. മോശം കാര്യങ്ങള്‍ക്കായി സമയം ചെലവിടാതെ നല്ലകാര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുക. ബിസിനസില്‍ ചര്‍ച്ചകള്‍ വരാം. 

കുംഭം രാശിയിൽ ജനിച്ചവര്‍...

ചില തോല്‍വികള്‍ക്ക് ശേഷം നിങ്ങള്‍ ജോലിയില്‍ മെച്ചപ്പെടാം. ബന്ധങ്ങളിലെ പ്രശ്നങ്ങള്‍ വിജയകരമായി പരിഹരിക്കപ്പെടാം. വിദ്യാര്‍ത്ഥികള്‍ പഠനത്തിലും അഭിമുഖത്തിലുമെല്ലാം ശ്രദ്ധ പതിപ്പിക്കാം. ജോലിഭാരം അധികം ഏറ്റെടുക്കേണ്ട. വ്യക്തിപരമായ കാര്യങ്ങള്‍ക്കും സമയം കാണുക. പ്രണയബന്ധം വീട്ടില്‍ അംഗീകരിക്കുന്നത് സന്തോഷം നല്‍കാം. ശുഭാപ്തിവിശ്വാസം നിങ്ങളുടെ കഴിവും വര്‍ധിപ്പിക്കാം. 

മീനം രാശിയിൽ ജനിച്ചവര്‍...

ഏതാനും ദിവസങ്ങളായി ചെയ്യുന്ന ചില ജോലികള്‍ക്ക് നല്ല ഫലം കിട്ടാം. ബന്ധുവുമായുള്ള അഭിപ്രായവ്യത്യാസം പരിഹരിക്കപ്പെട്ട് ബന്ധം വീണ്ടും സുദൃഢമാകാം. വരവും ചെലവും ഒന്നിച്ചുകൊണ്ടുപോവുക. ബിസിനസില്‍ പുതിയ പദ്ധതികള്‍ വേണ്ട. ജോലിഭാരം മൂലം കുടുംബത്തില്‍ കൂടുതല്‍ സമയം ചെലവിടാൻ സാധിച്ചേക്കില്ല. മൈഗ്രേയ്ൻ തലവേദനയ്ക്ക് സാധ്യത. 

Follow Us:
Download App:
  • android
  • ios