Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

Published : Sep 06, 2022, 07:30 AM IST
Today Astrology :  ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

Synopsis

വീട്ടുകാര്യങ്ങളില്‍ കൂടുതല്‍ സമയം മുഴുകും. നിങ്ങള്‍ കഴിവും പ്രാപ്തിയും ഉപയോഗിച്ച് പ്രതിബന്ധങ്ങളെ മറികടക്കും. സാമൂഹിക കാര്യങ്ങളില്‍ മുഴുകുന്നതിലൂടെ ആദരവ് ലഭിക്കാം. അറിയാം നിങ്ങളുടെ ഇന്ന്...

മേടം രാശിയില്‍ ജനിച്ചവര്‍...

നിങ്ങള്‍ കഴിവും പ്രാപ്തിയും ഉപയോഗിച്ച് പ്രതിബന്ധങ്ങളെ മറികടക്കും. വിജയവും നേടും. വസ്തു സംബന്ധമായി മുടങ്ങിക്കിടന്ന കാര്യങ്ങള്‍ നടക്കും. പുറത്തുനിന്നുള്ളവരുടെ ഉപദേശങ്ങള്‍ സ്വീകരിക്കാതിരിക്കുക. സ്വന്തം തീരുമാനങ്ങള്‍ മാത്രം കണക്കിലെടുക്കുക. ബിസിനസില്‍ റിസ്കെടുക്കാതിരിക്കുക. ആരോഗ്യനിലയില്‍ നേരിയ വിഷമതകള്‍ നേരിടാം. 

ഇടവം രാശിയില്‍ ജനിച്ചവര്‍...

വീട്ടുകാര്യങ്ങളില്‍ കൂടുതല്‍ സമയം മുഴുകും. വീട്ടിലെ മുതിര്‍ന്നവരുടെ കാര്യങ്ങള്‍ നോക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രോജക്ടില്‍ വിചാരിച്ച വിജയം സ്വന്തമാക്കാൻ സാധിക്കാതെ വരാം. എങ്കിലും വീണ്ടും പരിശ്രമിക്കുക. പണം ചെലവിടുമ്പോള്‍ ബഡ്ജറ്റ് ശ്രദ്ധിക്കുക. ബിസിനസ് സാധാരണഗതിയില്‍ തുടരും. 

മിഥുനം രാശിയിൽ ജനിച്ചവര്‍...

ഭാഗ്യമുള്ള സമയം. മിക്ക ജോലികളും വിജയകരമായി പൂര്‍ത്തിയാക്കാൻ സാധിക്കും. മനസിന് സ്വസ്ഥത ലഭിക്കും. പോസിറ്റീവ് ആയ ആളുകള്‍ക്കൊപ്പമുള്ള സമ്പര്‍ക്കം നല്ലതായി വരും. അസൂയ മൂലം ചിലര്‍ വിമര്‍ശിക്കാം. അവരില്‍ നിന്ന് അകലം പാലിക്കുക. അവരോട് തര്‍ക്കിക്കാതിരിക്കുക. വീട്ടിലെ ആരുടെയെങ്കിലും ആരോഗ്യനിലയെ ചൊല്ലി ഉത്കണ്ഠയുണ്ടാകാം. മാര്‍ക്കറ്റിംഗിന് വേണ്ടി കാര്യമായി സമയം ചെലവിടാം. 

കര്‍ക്കിടകം രാശിയിൽ ജനിച്ചവര്‍...

വീട്ടില്‍ അതിഥികള്‍ വരുന്നതിനാല്‍ തിരക്കുണ്ടായിരിക്കും. വ്യക്തിത്വം മെച്ചപ്പെടുത്തുന്നതിന് ശ്രമമുണ്ടാകും. കുട്ടികളില്‍ നിന്ന് നല്ല വാര്‍ത്ത ലഭിക്കും. എതിരാളികളുടെ ഭാഗത്ത് നിന്ന് ഗൂഡാലോചനയുണ്ടാകാം. ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധയോടെ സമീപിക്കുക. ദേഷ്യം നിയന്ത്രിക്കുക. ക്ഷമ ആദരവ് നല്‍കും. ദിവസത്തിന്‍റെ തുടക്കം തിരക്ക് പിടിച്ചതാകും. 

ചിങ്ങം രാശിയില്‍ ജനിച്ചവര്‍...

മറ്റുള്ളവരെ ശ്രദ്ധിക്കാതെ സ്വന്തം ജോലിയില്‍ ശ്രദ്ധ നല്‍കുക. അപവാദങ്ങള്‍ പ്രചരിക്കാം. എന്നാല്‍ നിങ്ങള്‍ക്ക് വിജയം നേടാൻ സാധിക്കും. ഇടയ്ക്ക് ശ്രദ്ധ മാറിപ്പോകാം. അതിനാല്‍ മനസിനെ നിയന്ത്രിച്ച് പരിശീലിക്കുക. വിജയം അഹങ്കാരിയാക്കാതെ ശ്രദ്ധിക്കുക. ഫീല്‍ഡ് ജോലി ശരിയായ രീതിയില്‍ പൂര്‍ത്തിയാക്കാൻ സാധിക്കും.  

കന്നി രാശിയിൽ ജനിച്ചവര്‍...

പൊതുവെ സന്തോഷകരമായ സമയം. മടി പിടിച്ചിരിക്കാതെ നോക്കുക. സാമ്പത്തികനില മെച്ചപ്പെടും. കുട്ടികളുടെ സൗഹൃദങ്ങള്‍ ശ്രദ്ധിക്കുക. അവര്‍ വഴി തെറ്റാതെ ശ്രദ്ധിക്കുക. മറ്റുള്ളവരോട് തര്‍ക്കിക്കാൻ നില്‍ക്കാതെ ക്ഷമയോടെ പെരുമാറുക. ബിസിനസ് അല്‍പം മെച്ചപ്പെടും. 

തുലാം രാശിയിൽ ജനിച്ചവര്‍...

പൊതുവെ അനുകൂലസമയം. ജോലികള്‍ കൃത്യമായി പൂര്‍ത്തിയാക്കാൻ സാധിക്കും. ഇത് ആത്മവിശ്വാസം വര്‍ധിപ്പിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വിജയം നേടാം. സാമ്പത്തികകാര്യങ്ങളില്‍ തെറ്റിദ്ധാരണകള്‍ വരാം. എന്തെങ്കിലും രേഖകളില്‍ ധാരണയാകും മുമ്പ് അത് നന്നായി വായിച്ചുമനസിലാക്കുക. 

വൃശ്ചികം രാശിയിൽ ജനിച്ചവര്‍...

മതപരമായ തീര്‍ത്ഥാടനത്തിന് പദ്ധതിയിടാം. രാഷ്ട്രീയ നേതാവുമായിപ്രധാനപ്പെട്ട കൂടിക്കാഴ്ചയുണ്ടാകാം. ഇത് നിങ്ങള്‍ക്ക് ഗുണകരമാകാം. വീട്ടിലെ ആരുടയെങ്കിലും കാര്യവുമായി ബന്ധപ്പെട്ട് ആശങ്കയുടലെടുക്കാം. പുറത്തുനിന്നുള്ളവരുടെ ഇടപെടല്‍ സ്ഥിതിഗതികള്‍ മോശമാക്കാം. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ വരാം. 

ധനു രാശിയിൽ ജനിച്ചവര്‍...

സാമ്പത്തികമായ പദ്ധതികള്‍ക്ക് അനുയോജ്യസമയം. അതിനാല്‍ പരിശ്രമം തുടരുക വിജയം കൈവരും. നിക്ഷേപത്തിന് പറ്റിയ സമയം. സാമൂഹിക കാര്യങ്ങളില്‍ മുഴുകുന്നതിലൂടെ ആദരവ് ലഭിക്കാം. നെഗറ്റീവ് ആയ ബന്ധങ്ങള്‍ സൂക്ഷിക്കാതിരിക്കുക. നിങ്ങളുടെ ഒരു രഹസ്യം വെളിപ്പെടുന്നത് വീട്ടില്‍ മോശം അന്തരീക്ഷമുണ്ടാക്കാം. ആളുകള്‍ നിങ്ങളുടെ കഴിവ് തിരിച്ചറിയാം. 

മകരം രാശിയിൽ ജനിച്ചവര്‍...

ചില ബന്ധങ്ങള്‍ ഗുണകരമായി വരാം. സാമൂഹികകാര്യങ്ങളില്‍ മുഴുകുന്നതിലൂടെ ആദരം ലഭിക്കാം. ഈ ഘട്ടത്തില്‍ സുഹൃത്തുക്കളുടെ വാക്കുകള്‍ കേള്‍ക്കാതിരിക്കുക. സ്വന്തം തീരുമാനങ്ങളില്‍ വിശ്വസിക്കുക. സാമ്പത്തികനഷ്ടങ്ങള്‍ക്ക് സാധ്യത. ബിസിനസ് സംബന്ധിച്ച് വിവരമുള്ളവരുമായി സമയം ചെലവിടും. 

കുംഭം രാശിയിൽ ജനിച്ചവര്‍...

മറ്റുള്ളവരെ ശ്രദ്ധിക്കാതെ സ്വന്തം ജോലിയില്‍ ശ്രദ്ധിക്കുക. വിജയം കൈവരും. സാമൂഹികകാര്യങ്ങളില്‍ പങ്കെടുക്കാം. ചിലര്‍ നിങ്ങളെ ചില പ്രശ്നത്തില്‍ പെടുത്താൻ ശ്രമിച്ചേക്കാം. വീട്ടിലെ മുതിര്‍ന്നവരുടെ ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കുക. കുടുംബാന്തരീക്ഷം നല്ലതായിരിക്കും. പ്രമേഹവും ബിപിയും ഉള്ളവര്‍ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.

മീനം രാശിയിൽ ജനിച്ചവര്‍...

പ്രധാനപ്പെട്ട എന്തെങ്കിലും വിവരം ലഭിക്കാം. വസ്തുസംബന്ധമായി മുടങ്ങിക്കിടന്ന കാര്യങ്ങള്‍ നടക്കാം. പ്രത്യേകമായി ഒരു സുഹൃത്തിനെ കാണുന്നത് സന്തോഷം നല്‍കും. മനസില്‍ ചില അസ്വസ്ഥതകളുണ്ടാകാം. എന്നാല്‍ ഇതില്‍ കുടുങ്ങിക്കിടക്കാതെ മുന്നോട്ട് പോവുക. ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നോ അനുഭവപരിചയമുള്ളവരില്‍ നിന്നോ പിന്തുണ കിട്ടാം. കുടുംബാന്തരീക്ഷം നന്നായിരിക്കും. 

PREV
click me!

Recommended Stories

വീണ്ടും ട്രെന്റിങ്ങായി ബാബ വാംഗയുടെ പഴയ പ്രവചനങ്ങള്‍
ഇന്ത്യൻ വിദ്യാര്‍ത്ഥിയെ നിലത്ത് കമഴ്ത്തി കിടത്തി കൈവിലങ്ങ് വയ്ക്കുന്നു; ന്യൂവാർക്ക് വിമാനത്താവളത്തിലെ ദൃശ്യം, വ്യാപക വിമർശനം