Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

Published : Sep 19, 2022, 07:29 AM IST
Today Astrology :  ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

Synopsis

അപ്രതീക്ഷിതമായ സാമ്പത്തികമായ നേട്ടം സന്തോഷം നൽകും. പുതിയ വീടോ വസ്തുവോ വാങ്ങാൻ ആലോചിക്കുന്നുണ്ടെങ്കിൽ നല്ലത്. അറിയാം നിങ്ങളുടെ ഇന്ന്...

മേടം രാശിയില്‍ ജനിച്ചവര്‍...

ചിട്ടകളിൽ പുതിയ മാറ്റം കൊണ്ടുവരാം. കുടുംബത്തോടൊപ്പം മതപരമായ പരിപാടിക്ക് പോകാം. സുഹൃത്തുമൊത്ത് മോശം കാര്യങ്ങളിൽ നിൽക്കുന്നത് പേരുദോഷത്തിന് കാരണമാകാം. കുട്ടികളുടെ കാര്യങ്ങൾ കൃത്യമായി ശ്രദ്ധിക്കുക. ഫീൽഡ് ജോലിയിൽ കൂടുത. ശ്രദ്ധ നൽകുക. പങ്കാളിക്കും കുടുംബത്തിനുമൊപ്പം സസന്തോഷം സമയം ചെലവിടും. ആരോഗ്യനില സുഖകരം.

ഇടവം രാശിയില്‍ ജനിച്ചവര്‍...

നിക്ഷേപകാര്യങ്ങളുമായി ബന്ധപ്പെട്ട് പേടിയുണ്ടാകാം. ഇതിൽ പുനരാലോചന നല്ലത്. മനസിന് അകാരണമായ അസ്വസ്ഥതയുണ്ടാകാം. പ്രകൃതിയുമായി അടുത്തിടപഴകാനും യോഗയിൽ മുഴുകാനും ശ്രമിക്കാം. ചെറുപ്പക്കാർ കരിയർ സംബന്ധമായ കാര്യങ്ങളിൽ ശ്രദ്ധിക്കുക. പങ്കാളിക്ക് ജോലിഭാരം കൂടുന്നതിനാൽ വീട്ടിൽ ശ്രദ്ധിക്കാൻ സാധിക്കാതെ വരാം. 

മിഥുനം രാശിയിൽ ജനിച്ചവര്‍...

വ്യക്തിത്വം മെച്ചപ്പെടുത്താൻ ശ്രമം നടത്താം. ഇതിൽ വിജയം കാണാം. ചില പ്രധാനപ്പെട്ട പദ്ധതികളും വിജയം കാണാം. കുടുംബവും ബന്ധുക്കളുമൊത്ത് നല്ല രീതിയിൽ സമയം ചെലവിടാം. സഹോദരങ്ങളുമായി അഭിപ്രായവ്യത്യാസത്തിന് സാധ്യത. ഫീൽഡ് ജോലിയിൽ സ്ഥലമാറ്റം വരാം. പങ്കാളി കുടുംബകാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കും. വാഹനം സൂക്ഷിച്ച് കൈകാര്യം ചെയ്യുക. 

കര്‍ക്കിടകം രാശിയിൽ ജനിച്ചവര്‍...

മത്സരാധിഷ്ടിത മേഖലകളിൽ വിജയസാധ്യത. ലക്ഷ്യത്തിലേക്ക് കൂടുതൽ ശ്രദ്ധ നൽകുക. ചില മാനസികാസ്വസ്ഥതകൾക്ക് സാധ്യത. അടുത്ത ബന്ധുവുമായി തർക്കമുണ്ടാകാം. ഒരു പ്രധാനപ്പെട്ട വ്യക്തിയുമായി നടത്തുന്ന കൂടിക്കാഴ്ച ബിസിനസിനെ സഹായിക്കാം. ഭാര്യക്കും ഭർത്താവിനും കൂടുതൽ സമയം ഒന്നിച്ചുകഴിയാൻ സാധിക്കി്ല. ആരോഗ്യനില തൃപ്തികരം. 

ചിങ്ങം രാശിയില്‍ ജനിച്ചവര്‍...

ആത്മവിശ്വാസം കൊണ്ടും സംസാരം കൊണ്ടും നെഗറ്റീവായ ചില സാഹചര്യങ്ങളെ മറികടക്കാൻ സാധിക്കും. സമൂഹത്തിൽ ആദരവ് ലഭിക്കും. തീരുമാനങ്ങളെടുക്കുമ്പോൾ മനസ് ചഞ്ചലപ്പെടാം. കുട്ടികളെ അമിതമായി ശ്രദ്ധിക്കുന്നത് അവർക്ക് ശല്യമായി വരാം. ബിിനസിൽ പൊതുവെ അനുകൂലസമയം. പങ്കാളിയുമായി തർക്കത്തിന് സാധ്യത. സ്ട്രെസ് മൂലം ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളുണ്ടാകാം. 

കന്നി രാശിയിൽ ജനിച്ചവര്‍...

പുതിയ വീടോ വസ്തുവോ വാങ്ങാൻ ആലോചിക്കുന്നുണ്ടെങ്കിൽ നല്ലത്. മുഴുവൻ ശ്രദ്ധയും അതിന് നൽകാം. അടുത്തൊരു സുഹൃത്തുമായോ ബന്ധുവുമായോ ബന്ധപ്പെട്ട് ധനനഷ്ടത്തിന് സാധ്യത. വിദ്യാർത്ഥികൾ പഠനത്തിനായി കൂടുതൽ സമയം ചെലവിടുക. എന്‍റർടെയിൻമെന്‍റ്- ബ്യൂട്ടി സംബന്ധമായ ബിസിനസിൽ മെച്ചം. ഭാര്യാ-ഭർതൃബന്ധം മധുരതരമായി പോകാം. ആരോഗ്യനില നല്ലതായിരിക്കും. 

തുലാം രാശിയിൽ ജനിച്ചവര്‍...

നിങ്ങളുടെ പോസിറ്റീവ് ചിന്താഗതി നല്ല ഫലം നൽകും. കുടുംബവുമൊത്ത് മതപരമായ പരിപാടികൾക്ക് പോകാം. ബന്ധുവീടുകളും സന്ദർശിക്കാം. വീട്ടിൽനിസാരമായൊരു കാര്യം വളർന്ന് വലുതാകാം. ബിസിനസ് സംബന്ധമായ മീഡിയ - മാർക്കറ്റിംഗ് കാര്യങ്ങളിൽ ഗുണം. ഭാര്യക്കും ഭർത്താവിനുമിടയിൽ ഈഗോ പ്രശ്നം കടന്നുവരാം. പഴയ അസുഖങ്ങൾ വീണ്ടും വരാം. 

വൃശ്ചികം രാശിയിൽ ജനിച്ചവര്‍...

രാഷ്ട്രീയ- സാമൂഹികകാര്യങ്ങളിൽ പങ്കുകൊള്ളാം. അപ്രതീക്ഷിതമായ സാമ്പത്തികമായ നേട്ടം സന്തോഷം നൽകും. വീടുമാറ്റത്തിന് പദ്ധതിയിടാം. ദേഷ്യം നിയന്ത്രിച്ചില്ലെങ്കിൽ അടുപ്പമുള്ളവരിൽ നിന്ന് അകൽച്ചയുണ്ടാകാം. കുട്ടികൾ കരിയർ സംബന്ധിച്ച സ്ട്രെസ് നേരിടാം. ഭാര്യ-ഭർതൃബന്ധം മധുരമായി കൊണ്ടുപോകാൻ ശ്രമിക്കുക. ചില മോശം സംഭവങ്ങൾക്ക് സാധ്യത. 

ധനു രാശിയിൽ ജനിച്ചവര്‍...

സമൂഹത്തിലെ മോശം പ്രവണതകളെ തിരുത്താനുള്ള നിങ്ങളുടെ ശ്രമങ്ങൾ മറ്റുള്ളവർക്ക് മാതൃകയായിവരാം. ഇത് സമൂഹത്തിൽ ആദരവ് ലഭിക്കുന്നതിനും കാരണമാകാം. അച്ഛനുമായോ- അച്ഛനെ പോലെ കാണുന്നവരുമായോ ബന്ധപ്പെട്ട് മേശം സാഹചര്യങ്ങളുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. ബിസിനസിൽ അനുകൂലസമയം.  ഭാര്യാ-ഭർതൃബന്ധം മധുരമായി പോകാം. ആരോഗ്യനിലയും തൃപ്തികരം. 

മകരം രാശിയിൽ ജനിച്ചവര്‍...

തീരുമാനങ്ങളെടുക്കാനുള്ള നിങ്ങളുടെ മികവും ജോലി നന്നായി ചെയ്യാനുള്ള കഴിവും പ്രത്യേകം അഭിനന്ദനാർഹം. ആത്മീയമായ നല്ലരീതിയിലുള്ള മാറ്റം നിങ്ങളിൽ വരാം. സ്വാർത്ഥമായി നിൽക്കുന്നത് മറ്റുള്ളവരിൽ അകലമുണ്ടാക്കാം. വട്ടിൽ ചെറിയ പ്രശ്നങ്ങളുണ്ടാകാം. ആരോഗ്യനില തൃപ്തികരം.

കുംഭം രാശിയിൽ ജനിച്ചവര്‍...

പൊതുവെ അനുകൂലസമയം. മുതിർന്ന ഒരാളുടെ സഹായം നിങ്ങൾക്ക് ഗുണകരമായി വരാം. ഹോദരങ്ങളുമായി നല്ല ബന്ധം സൂക്ഷിക്കാൻ സാധിക്കും. വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധിക്കാതെ മോശം കാര്യങ്ങൾക്കായി സമയം ചെലവിടാം. ജോലിസ്ഥലത്ത് രേഖകൾ കൃത്യമായി നോക്കി- പാലിക്കുക. ജോലിഭാരം മൂലം കുടുംബത്തിൽ വേണ്ടവിധം ഉണ്ടാകാൻ സാധിക്കില്ല. ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കുക. 

മീനം രാശിയിൽ ജനിച്ചവര്‍...

എല്ലാ കാര്യങ്ങളും പ്ലാൻ ചെയ്ത് ചെയ്യുന്നത് ഫലം നൽകും. ധാരണാമികവ് എല്ലാ ജോലിയും ഫലപ്രദമായി ചെയ്തുതീർക്കാൻ സഹായിക്കും. വീട്ടിൽ സുഹൃത്തുക്കൾ വരാം. വിനോദകാര്യങ്ങൾക്കൊപ്പം തന്നെ പഠനത്തിലും ശ്രദ്ധ വയ്ക്കുക. ദേഷ്യം നിയന്ത്രിക്കുക. ഫുഡ്- ഡ്രിംഗ്സ് ബിസിനിൽ ക്രമേണ മെച്ചം കാണആം. ഭാര്യാ-ഭർതൃബന്ധം മധുരതരമായി പോകാം. 

PREV
click me!

Recommended Stories

വീണ്ടും ട്രെന്റിങ്ങായി ബാബ വാംഗയുടെ പഴയ പ്രവചനങ്ങള്‍
ഇന്ത്യൻ വിദ്യാര്‍ത്ഥിയെ നിലത്ത് കമഴ്ത്തി കിടത്തി കൈവിലങ്ങ് വയ്ക്കുന്നു; ന്യൂവാർക്ക് വിമാനത്താവളത്തിലെ ദൃശ്യം, വ്യാപക വിമർശനം