ഈ സ്വപ്‌നങ്ങൾ കണ്ടാൽ സാമ്പത്തിക ഉയർച്ചയോ?

Published : May 11, 2023, 09:34 PM ISTUpdated : May 11, 2023, 09:37 PM IST
ഈ സ്വപ്‌നങ്ങൾ കണ്ടാൽ സാമ്പത്തിക ഉയർച്ചയോ?

Synopsis

മത്സ്യം സ്വപ്നം കാണുന്നത് പണം വരാൻ പോകുന്നതിന്റെ സാധ്യതയാണ്. മീനിനെ പിടിക്കുന്നത് സ്വപ്നം കണ്ടാൽ നേട്ടങ്ങൾ കൈവരിക്കാൻ പോകുന്നു എന്നാണ് അർത്ഥം.കിളികൾ ചിലക്കുന്നതും പറന്നു പോകുന്നതും എല്ലാം സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും സ്വാതന്ത്ര്യത്തെയും ഒക്കെ സൂചനയാണ്. 

നിത്യവും നാം അനേകം സ്വപ്നങ്ങൾ കാണുന്നു. ചിലത് കണ്ടാൽ സന്തോഷവും ചിലത് ഭയവും മറ്റൊന്ന് ദുഃഖവും ആകും നൽകുക. സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളുടെ സൂചനയാണ് എന്നാണ് ജ്യോതിഷം പറയുന്നത്.  ഭക്ഷണം സ്വപ്നം കണ്ടാൽ അസുഖം മാറും എന്നാണ് അതിന്റെ അർത്ഥം ഭക്ഷണം പാചകം ചെയ്യുന്നതാണ് കാണുന്നത് ഒരു സന്തോഷവാർത്ത കേൾക്കാൻ പോകുന്നു എന്നാണ് അത് നൽകുന്ന സൂചന. മാമ്പഴം സ്വപ്നം ക ണുന്നത് നല്ലതെന്തോ നടക്കാൻ പോകുന്നു എന്നതിന്റെ സൂചനയാണ്. 

മത്സ്യം സ്വപ്നം കാണുന്നത് പണം വരാൻ പോകുന്നതിന്റെ സാധ്യതയാണ്. മീനിനെ പിടിക്കുന്നത് സ്വപ്നം കണ്ടാൽ നേട്ടങ്ങൾ കൈവരിക്കാൻ പോകുന്നു എന്നാണ് അർത്ഥം.കിളികൾ ചിലക്കുന്നതും പറന്നു പോകുന്നതും എല്ലാം സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും സ്വാതന്ത്ര്യത്തെയും ഒക്കെ സൂചനയാണ്. 

രത്നങ്ങൾ സ്വപ്നം കാണുന്നത് നേട്ടങ്ങളുടെ സാധ്യതയാണ് പ്രേമബന്ധങ്ങൾ പൂവണിയാനും ബിസിനസ് പങ്കാളിത്തത്തിനും എല്ലാം അത് വഴി തുറക്കാം. വെള്ളം സ്വപ്നം കാണുന്നത് സന്താന ഭാഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. നിങ്ങൾ ഒരു അമ്മയാകാൻ പോകുന്നു എന്നുമാകാം. പുതിയ സംരംഭങ്ങൾ തുടങ്ങാനുള്ള സാധ്യതയുമാണ്. 

സൂര്യനെ സ്വപ്നം കണ്ടാൽ ആഗ്രഹങ്ങൾ സഫലമാകാൻ പോകുന്നു എന്നാണ് അർത്ഥം. എന്തെങ്കിലും മനസ്സിൽ ഒരു ഐഡിയ ഉണ്ടെ ങ്കിൽ അതുമായി മുന്നോട്ടു പോയാൽ വിജയി ക്കും എന്നും കണക്കാക്കാം.തേനീച്ച സ്വപ്നം കാണുന്നത് ലാഭകരമായ ഇടപാടുകളെയും കരാറുകളെയുമാണ് സൂചിപ്പിക്കുന്നത്. 

ഓരോ സ്വപ്നത്തിനും വിവിധ അർത്ഥങ്ങൾ ഉണ്ടെന്ന് ആധുനിക മന: ശാസ്ത്രത്തിന്റെ പിതാവായ ഫ്രോയിഡും പറയുന്നു. മരിച്ചവരെ സ്വപ്നത്തിൽ തുടർച്ചയായി കാണുന്നത് ഒരുപക്ഷേ അവർ എന്തെങ്കിലും പറയാൻ ഉദ്ദേശിക്കുന്നത് ആകാം. ചിലപ്പോൾ ആത്മാവ് മോചനം കിട്ടാതെ അലയുന്നതാകാം.

തയ്യാറാക്കിയത്: ഡോ: പി.ബി.രാജേഷ് 

email : rajeshastro1963@gmail.com

നവരത്നങ്ങള്‍ വെറും ഭംഗിയ്ക്ക് വേണ്ടി മാത്രമുള്ളവയല്ല ; അറിഞ്ഞിരിക്കാം ചില കാര്യങ്ങൾ

 

PREV
click me!

Recommended Stories

വീണ്ടും ട്രെന്റിങ്ങായി ബാബ വാംഗയുടെ പഴയ പ്രവചനങ്ങള്‍
ഇന്ത്യൻ വിദ്യാര്‍ത്ഥിയെ നിലത്ത് കമഴ്ത്തി കിടത്തി കൈവിലങ്ങ് വയ്ക്കുന്നു; ന്യൂവാർക്ക് വിമാനത്താവളത്തിലെ ദൃശ്യം, വ്യാപക വിമർശനം