Asianet News MalayalamAsianet News Malayalam

നവരത്നങ്ങള്‍ വെറും ഭംഗിയ്ക്ക് വേണ്ടി മാത്രമുള്ളവയല്ല ; അറിഞ്ഞിരിക്കാം ചില കാര്യങ്ങൾ

മുത്തിനെ രത്നങ്ങളുടെ രാജ്ഞി എന്നാണ് വിളിക്കുന്നത്. ചന്ദ്രനെ ആണിത് പ്രതിനിധീകരിക്കുന്നത്. മനസ്സമാധാനം നേടാനും ഓർമ്മ നില നിൽക്കാനും ഇത് ധരിക്കുന്നത് നല്ലതാണ്. യോഗ ഫലങ്ങൾ മെച്ചപ്പെടാൻ ഇത് സഹായ കരമാകും. ഭഗവാൻ ശ്രീകൃഷ്ണനാണ് ഇത് കണ്ടെത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു. 

astrological benefits of wearing navratna jewellery rse
Author
First Published Apr 24, 2023, 9:57 AM IST

ഓരോ രത്നങ്ങൾക്കും വ്യത്യസ്തമായ ഫലമാണ് ഉണ്ടാവുക. ജനിച്ച സമയത്ത് ഗ്രഹങ്ങളെ അടിസ്ഥാനമാക്കി രത്നങ്ങൾ ധരിക്കുന്നതായിരിക്കും ഉത്തമം. ഒരു ഗ്രഹത്തിന് ബലക്കുറവോ മൗഡ്യമോ വന്നാൽ അതിനെ ബലപ്പെടുത്താൻ വേണ്ട രത്നം ധരിക്കാം. ചില ജാതകത്തിൽ ഒരു ഗ്രഹത്തിനും ബലക്കുറവില്ലായിരിക്കും. അങ്ങനെ വരുന്നവർ ലഗ്നാധിപന്റെ രത്നം ധരിക്കാം.പ്രത്യേക ആവശ്യം നടക്കാനായും രത്നം ധരിക്കാം. സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും വയസായവർക്കും എല്ലാം ഇത് അറിയാം. 

രത്നങ്ങൾ വൃത്തിയായി ധരിക്കണം. വലത് കൈയ്യിൽ ധരിക്കുന്നവർ ഭക്ഷണം കഴിക്കു മ്പോൾ അത് ഇടത് കൈയിലേക്ക് മാറ്റുക. രാത്രി വേണമെങ്കിൽ അഴിച്ചു വയ്ക്കാം. എണ്ണയും മറ്റു തേച്ച് കുളിയ്ക്കുന്നതിന് മുമ്പ് അഴിച്ചു വെയ്ക്കുക. മാണിക്യം സൂര്യനെയാണ് പ്രതിനിധീകരിക്കുന്നത്. രത്നങ്ങളുടെ രാജാവാണ് ഇത്. സൂര്യദശാകാലം മെച്ചമാകാൻ ഇത് ധരിക്കാം. അധികാരം നേടുന്നതിനും ഹൃദയ ആരോഗ്യത്തിനും ഇത് നല്ലതാണ്. സർക്കാർ ജോലി ലഭിക്കാൻ ഈ രത്നം ഗുണപ്രദമാണ്. ശിവ ക്ഷേത്രത്തിൽ പൂജിച്ച് ഞായറാഴ്ച സൂര്യനുദിച്ച ഒരു മണിക്കൂറിനകം ധരിച്ചു തുടങ്ങുന്നത് ഉത്തമം. 

മുത്തിനെ രത്നങ്ങളുടെ രാജ്ഞി എന്നാണ് വിളിക്കുന്നത്. ചന്ദ്രനെ ആണിത് പ്രതിനിധീകരിക്കുന്നത്. മനസ്സമാധാനം നേടാനും ഓർമ്മ നില നിൽക്കാനും ഇത് ധരിക്കുന്നത് നല്ലതാണ്. യോഗ ഫലങ്ങൾ മെച്ചപ്പെടാൻ ഇത് സഹായ കരമാകും. ഭഗവാൻ ശ്രീകൃഷ്ണനാണ് ഇത് കണ്ടെത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു. ദേവീ ക്ഷേത്രത്തിൽ പൂജിച്ചു തിങ്കളാഴ്ച സൂര്യനുദിച്ച് ഒരു മണിക്കൂറിനകം ഇത് ധരിച്ചു തുടങ്ങാം. 

പവിഴം ചൊവ്വയെ പ്രതിനിധീകരിക്കുന്ന രത്ന മാണ്. യുദ്ധ ദേവതയാണ് ചൊവ്വ അതിനാൽ സൈനിക രംഗത്തും എൻജിനീയറിങ് മേഖലയിലും സ്പോർട്സ് രംഗത്തും മറ്റും പ്രവർ ത്തിക്കുന്നവർക്ക് ഇത് ധരിക്കുന്നത് നല്ലതാ ണ്. ഊർജ്ജസ്വലത നേടാൻ ഇത് സഹായകരമാണ്. സുബ്രഹ്മണ്യ ക്ഷേത്രത്തിലോ ദേവി ക്ഷേത്രത്തിലോ പൂജിച്ച് ചൊവ്വാഴ്ച സൂര്യനു ദിച്ച്  ഒരു മണിക്കൂറിനകം ധരിച്ചു തുടങ്ങുക.

സൂര്യഗ്രഹണം; ഈ രാശിക്കാർക്ക് കൂടുതൽ ഗുണകരം 

മരതക രത്നം ബുധദശാകാലം മെച്ചമാകാനും ബുധന് മൗഡ്യം ഉണ്ടെങ്കിൽ പരിഹാരമായും ധ രിക്കാം. പഠന മികവിനും പരീക്ഷാ വിജയം നേടാനും ഇത് സഹായകരമാണ്.ബുധ ഗ്രഹത്തെ യുവരാജാവായ സങ്കൽപ്പി ക്കുന്നത്.അധ്യാപ ക രംഗത്തും ഐ.ടി, മേഖലയിലും മാധ്യമ പ്രവർത്തകരും എല്ലാം ഇത് ധരിക്കുന്നത് നല്ലതാണ്. ദേവീക്ഷേത്രത്തി ൽ പൂജിച്ചു ബുധനാഴ്ച സൂര്യനുദിച്ച് ഒരു മണിക്കൂറിനകം ധരിച്ചു തുടങ്ങാം. 

സന്താനക്കാരനായ വ്യാഴത്തെയാണ് ബുധൻ പ്രതിനിധീകരിക്കുന്നത് .അതുകൊണ്ടുതന്നെ സന്താനഭാഗ്യത്തിന് ഇത് ധരിക്കുന്നത് ഉത്തമ മാണ് സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനും ഈ ശ്വരാധീനം ഉണ്ടാവാനും എല്ലാം ഇത് ധരിക്കു ന്നത് ഉത്തമമാണ്. മഹാവിഷ്ണു ക്ഷേത്രത്തി ലോ ശ്രീകൃഷ്ണ ക്ഷേത്രത്തിലോ പൂജിച്ച് ശേ ഷം ധരിക്കുക. സൂര്യൻ ഉദിച്ചു ഒരു മണിക്കൂറിനകമാണ് ധരിച്ചു തുടങ്ങേണ്ടത്. 

അസുര ഗുരുവായ ശുക്രനെയാണ് വജ്രം പ്ര തിനിധീകരിക്കുന്നത്. ഏറ്റവും കാഠിന്യമുള്ള രത്നവും ഇതാണ്.വിവാഹം പെട്ടെന്ന് നടക്കാ നും സന്തോഷകരമായ ദാമ്പത്യത്തിന് സൗന്ദര്യവർദ്ധനവിനും സാമ്പത്തിക പുരോഗതിക്കും ഈ രത്നം ധരിക്കുക. വെള്ളിയാഴ്ച സൂര്യനു ദിച്ച ഒരു മണിക്കൂറിനകം ധരിച്ച് തുടങ്ങുക മഹാലക്ഷ്മി ക്ഷേത്രത്തിലാണ് പൂജിക്കേണ്ടത്. തിരിച്ചു കൊടുത്താൽ വില കിട്ടുന്ന രത്നവും ഇതു മാത്രമാണ്. 

ശനിയെ പ്രതിനിധീകരിക്കുന്ന രത്നമാണ് ഇന്ദ്ര നീലം ശനിദോഷം മാറാനും വാത സംബ ന്ധമാ യ രോഗങ്ങൾക്ക് പരിഹാരമായും ഇത് ധരിക്കാം ശാസ്താക്ഷേത്രത്തിലോ അയ്യപ്പക്ഷേ ത്രത്തിലോ പൂജിച്ച് ശനിയാഴ്ച രാവിലെ സൂര്യ നുദിച്ചു ഒരു മണിക്കൂറിനകം ധരിച്ചു തുടങ്ങാം. മറ്റ് രത്നങ്ങളെ അപേക്ഷിച്ച് അപകടസാധ്യത കൂടിയ രത്നമാണ് ഇത്. ഈ രത്നം നടുവിരലിലാണ് ധരിക്കേണ്ടത്. 

ഗോമേദകം  രാഹുവിനെ പ്രതിനിധീകരിക്കു ന്ന രത്നമാണ്. രാഹു ദശാകാലം മെച്ചമാകാ നും രാഹു ദോഷം മാറാനും ത്വക്ക് സംബന്ധ മായ രോഗങ്ങൾക്ക് പരിഹാരം ആയും ഇത് ധരിക്കാം. കെമിക്കലുകളുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്നവർക്കും ഗൾഫ് നാടുകളിൽ ജോലിയുള്ളവർക്കും ഇത് ധരിക്കാം. ശനിയാ ഴ്ച സൂര്യനുദിച്ചു ഒരു മണിക്കൂറിനകം ധരിച്ച് തുടങ്ങുക ശിവക്ഷേ ത്രത്തിലാണ് പൂജിക്കേണ്ടത്. 

പത്താമുദയ ദിവസം ഏത് ശുഭകാര്യം തുടങ്ങാനും ഉത്തമം ; അറിയാം ചിലത്

വൈഡൂര്യം കേതുവിനെയാണ് പ്രതിനിധീകരിക്കുന്നത്. കേതു ദോഷങ്ങൾക്ക് പരിഹാര മായും ദശാകാലം മെച്ചപ്പെടാനും ഇത് ധരി ക്കാം. അലർജി പോലുള്ള അസുഖങ്ങൾക്കും ഇത് പരിഹാരമാണ്. സാമ്പത്തിക പുരോഗതി നേടാനും ഇത് ഗുണകരമാണ് ഗണപതി ക്ഷേത്രത്തിൽ പൂജിച്ച് ചൊവ്വാഴ്ച സൂര്യനുദിച്ച് മണിക്കൂറിനകം ഇത് ധരിച്ചു തുടങ്ങാം.

തയ്യാറാക്കിയത്;
ഡോ:പി.ബി.രാജേഷ് 

 

Latest Videos
Follow Us:
Download App:
  • android
  • ios