ദീപാവലിയും മധുരപലഹാരങ്ങളും ; കൂടുതലറിയാം

Published : Oct 22, 2023, 10:30 AM ISTUpdated : Oct 22, 2023, 10:31 AM IST
ദീപാവലിയും മധുരപലഹാരങ്ങളും ; കൂടുതലറിയാം

Synopsis

മധുരത്തോടൊപ്പം അല്പം എരിവ് എന്ന രീതിയിൽ വിവിധ തരം മിക്സർ ,ഖാട്ടിയ, മുറുക്ക് ,പക്കവട,സേവ,ദാൽ ഫ്രൈ എന്നിവയും വാങ്ങുന്നു. ദീപാവലിക്കാലത്ത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മറ്റു വേണ്ടപ്പെട്ടവർക്കും എല്ലാം നൽകാവുന്ന ഏറ്റവും ഉത്തമമായ സമ്മാനമാണ് ദീപാവലി സ്വീറ്റ്സ്.  

ദീപാവലി എന്ന പേര് കേൾക്കുമ്പോൾ തന്നെ പലരുടെ മനസ്സിൽ ആദ്യം ഓടിയെത്തുക ദീപാവലി സ്വീറ്റ്സ് ആയിരിക്കും. ഈ വർഷം 2023 നവംബർ 12 ഞായറാഴ്ച ആണ് ദീപാവലി ആഘോഷിക്കുന്നത്. രസഗുള, രസ് മലായ്,ഗുലാബ് ജാമുൻ, കാജൂ കട്ട്ലി,കലാ കാന്ത്, സോൻ പപ്പടി, റവ ലഡ്ഡു, ബസീൻ ലഡ്ഡു, ജിലേബി, മൈസൂർ പാവ് ,ചംചം, ഹൽവ, ദൂദ് പേഡ,മിൽക്ക് ബർഫി,ബാദുഷ തുടങ്ങി അനേകം മധുരപലഹാരങ്ങളാണ് ഈ കാലയളവിൽ ആളുകൾ വാങ്ങി കഴിക്കുകയും സമ്മാനമായി നൽകുകയും മറ്റും ചെയ്യുന്നത്. 

മധുരത്തോടൊപ്പം അല്പം എരിവ് എന്ന രീതിയിൽ വിവിധ തരം  മിക്സർ ,ഖാട്ടിയ, മുറുക്ക് ,പക്കവട,സേവ,ദാൽ ഫ്രൈ എന്നിവയും വാ ങ്ങുന്നു. ദീപാവലിക്കാലത്ത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മറ്റു വേണ്ടപ്പെട്ടവർക്കും എല്ലാം നൽകാവുന്ന ഏറ്റവും ഉത്തമമായ സമ്മാനമാണ് ദീപാവലി സ്വീറ്റ്സ്.

എല്ലാ ആഘോഷങ്ങൾക്ക് പിന്നിലും ഒരു ഐതിഹ്യകഥ ഉണ്ടാകും. കേരളത്തിൽ ദീപാവലി ആഘോഷങ്ങൾ പഴയതിനേക്കാൾ കൂടുതലായി വന്നുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. നോർത്ത് ഇന്ത്യയിലെ പോലെ ഇവിടെയും ബിസിനസ്സുകാർ അവരുടെ സ്റ്റാഫിനും മറ്റും ദീപാവലിക്ക് മധുര പലഹാരങ്ങൾ സമ്മാനമായി നൽകുന്നു.

ദീപങ്ങളുടെ ആഘോഷമാണ് ദീപാവലി. മാല പ്പടക്കം,ഈർക്കിലി പടക്കം,കമ്പിത്തിരി,പെൻ സിൽ ,ചാട്ട,ചക്രം പൂക്കുറ്റി,മേശപ്പൂവ്, മത്താ പ്പൂവ് തുടങ്ങിയ കരി മരുന്നുകൾ ഒക്കെ ആഘോഷത്തിൽ ഉപയോഗിക്കുന്നു. വീടുകൾ, ഓഫീസുകൾ ക്ഷേത്രങ്ങൾ ഒക്കെ ചിരാതുകളിൽ ദീപം തെളിച്ച് ഈ ഉത്സവം ആഘോഷിക്കുന്നു.

രാവണന്റെ നിഗ്രഹിച്ച ശേഷം  സീതാസമേതനായി അയോധ്യയിൽ എത്തിയ ശ്രീരാമചന്ദ്രനെ ജനങ്ങൾ സ്വീകരിച്ചതിന്റെ ഓർമ്മയ്ക്കായാണ് ദീപാവലി ആഘോഷിക്കുന്നത്.

എഴുതിയത്:
ഡോ. പിബി രാജേഷ്
Astrologer and Gem Consultant,
ഫോൺ നമ്പർ: 9846033337

Read more വിഘ്നങ്ങള്‍ അകലാൻ ഗണേശ് ഗായത്രി മന്ത്രം

 

PREV
click me!

Recommended Stories

വീണ്ടും ട്രെന്റിങ്ങായി ബാബ വാംഗയുടെ പഴയ പ്രവചനങ്ങള്‍
ഇന്ത്യൻ വിദ്യാര്‍ത്ഥിയെ നിലത്ത് കമഴ്ത്തി കിടത്തി കൈവിലങ്ങ് വയ്ക്കുന്നു; ന്യൂവാർക്ക് വിമാനത്താവളത്തിലെ ദൃശ്യം, വ്യാപക വിമർശനം