Asianet News MalayalamAsianet News Malayalam

വിഘ്നങ്ങള്‍ അകലാൻ ഗണേശ് ഗായത്രി മന്ത്രം

ഗണേശ പൂജ ചെയ്യുന്നത് പ്രയാസങ്ങൾ നീക്കം ചെയ്യാനും വിജയം നേടാനും ഉത്തമം ആണ്. വിഘ്നങ്ങൾ ഒഴിവാകാൻ ഐശ്വര്യം നേടാൻ ഒക്കെ ഗണപതി പ്രാർത്ഥനകൾ നടത്തുക.

ganesh gayatri mantra to remove obstacles-rse-
Author
First Published Oct 19, 2023, 10:45 AM IST

ഗണപതി ഭഗവാന്റെ സുന്ദരമായ രൂപത്തിനും പെട്ടെന്ന് പ്രസാദിക്കുന്നതുമായ പ്രത്യേകതയ് ക്ക് പ്രസിദ്ധമാണ്. ശുഭകരമായ പ്രവർത്തന ങ്ങൾ തുടങ്ങുന്നതിനു മുൻപ് ഗണപതി ഹോമം ചെയ്യാൻ പുരാണങ്ങളിൽ പറയുന്നു. ഗണേശ പൂജ ചെയ്യുന്നത് പ്രയാസങ്ങൾ നീക്കം ചെ യ്യാനും വിജയം നേടാനും ഉത്തമം ആണ്. വിഘ്നങ്ങൾ ഒഴിവാകാൻ ഐശ്വര്യം നേടാൻ ഒക്കെ ഗണപതി പ്രാർത്ഥനകൾ നടത്തുക.

ഗണേശ് ഗായത്രി മന്ത്രം:-

“ഓം ഏകാദന്തായ വിദ്മഹേ‌, വക്രതുണ്ടായ ധീമഹി, തന്നോ ദണ്ടി പ്രാചോദയാത്.

അർത്ഥം:- “ വളഞ്ഞ തുമ്പിക്കൈയും സർവശക്തനും ഒറ്റക്കൊമ്പനും സർവ്വ വ്യാപിയുമായ ദൈവത്തെ ധ്യാനിക്കുന്നു. ഗജമുഖൻ എന്നെ അതിശയകരമായ ബുദ്ധി നൽകി അനുഗ്രഹിക്കട്ടെ." 

ഈ മന്ത്രം ധൈര്യം, നീതി, വ്യക്തമായ കാഴ്ച പ്പാട് എന്നിവ പ്രോത്സാഹിപ്പിക്കുകയും ജീവി തത്തിൽ നല്ല തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

വിജയത്തിന് സിദ്ധി വിനായക് മന്ത്രം:-

“ഓം നമോ സിദ്ധി വിനായക സർവ്വ കാര്യ കർതൃ സർവ്വ വിഘ്‌ന പ്രശമന്യേ സർവാർജയ വശ്യകർണായ സർവജാൻ സർവാശ്രീ പുരുഷ് ആകർഷനായ ശ്രീങ് ഓം സ്വാഹ.”

അർത്ഥം :- ” സന്തോഷത്തിന്റെയും വിവേക ത്തിന്റെയും ദൈവമേ നിനക്ക് എന്തും സാധ്യ മാക്കാൻ കഴിയുന്നവനാണ്. ജീവിതത്തിൽ തടസ്സം നീക്കുകയും, ഭൂമിയിലെ എല്ലാ പുരുഷ ൻമാരുടെയും സ്ത്രീയുടെയും സന്തോഷമാണ് നീ. “
ഈ മന്ത്രം ജീവിതത്തിൽ വിജയം,ജ്ഞാനം,സ മൃദ്ധി എന്നിവ കൈവരിക്കാൻ സഹായിക്കു.

വക്രതുണ്ഡ മഹാ-കായ സൂര്യ-കോടി സമപ്രഭഃ നിർവിഘ്‌നം കുരു മേ ദേവ സർവാ-കാര്യേഷു സർവദാ  ”

അർത്ഥം – ഒരുപക്ഷേ ഇത് ഏറ്റവും വലിയ ഗണേശ മന്ത്രമാണ്, “കോടാനുകോടി സൂര്യ ന്റെ ശോഭയോടെയും വളഞ്ഞ തുമ്പിക്കൈ യും വലിയ ശരീരവും ഉള്ള ഗണപതി ഭഗവാ നെ ഞാൻ കുമ്പിട്ടു കൈ കൂപ്പി നിൽക്കുന്നു. എന്റെ വഴികളിലെ തടസ്സങ്ങളെ നീക്കം ചെയ് തു എന്നെ വിജയത്തിലേക്ക് നയിക്കുകയും ചെയ്യട്ടെ."

ഈ മന്ത്രം ജപിക്കുന്നത് ഗണപതി യുടെ അ നുഗ്രഹം നേടാനും കാര്യങ്ങൾ പൂർത്തീകരി ക്കാനും സാധിക്കും. ആരോഗ്യം, ധനം, സൗഭാഗ്യം, പ്രശസ്തി, സമൃദ്ധി, ജീവിത വിജയങ്ങൾ എന്നിവയും ഒരു വ്യക്തിയുടെ ജീവിതത്തിൽ കൊണ്ടു വരാൻ സഹായിക്കുന്നു.

Read more പയ്യാവൂർ ശിവ ക്ഷേത്രം ; ചടങ്ങുകളെ കുറിച്ച് അറിഞ്ഞിരിക്കാം


 

Latest Videos
Follow Us:
Download App:
  • android
  • ios